വി. ചാവറ പിതാവിന്റെ ചാവരുളുകൾ

വി. ചാവറ പിതാവ്കൈനകരിയിലെ തന്റെ ഇടവക ജനങ്ങൾ ക്ക് എഴുതി നൽകിയ നല്ല ഒരു അപ്പന്റെ ചാവരുളുകൾ പ്രമേയമാക്കി സിഎംസി എറണാകുളം വിമല പ്രൊവിൻസ് നിർമ്മിച് വിൽ‌സൺ മലയാറ്റൂർ രചന യും സംവിധാനവും നിർവഹിക്കുന്ന അഞ്ചു എപ്പിസോഡുകൾ ഉള്ള ഈ ടെലി സീരിയൽ ശാലോം TV നാളെ രാത്രി 8മണിക്ക് സംപ്രേഷണം ചെയ്യും.

വിൽ‌സൺ മലയാറ്റൂർ

2021ജനുവരി 3വരെ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പര യിൽ സീറോ മലബാർ സഭയുടെ പരമാദ്ധ്യഷൻ കർദിനാൾ മാർ. ജോർജ് ആലഞ്ചേരി, മാന്ധ്യബിഷപ്പ് മാർ. സെബാസ്റ്റ്യൻ എടയന്ത്രത്, എറണാകുളം -അങ്കമാലി അപ്പോസ്തോലിക വികാരി മാർ. ആന്റണി കരിയിൽ, സിഎംസി മദർ ജനറൽസിസ്റ്റർ .സിബി സിഎംസി, മദർ പ്രൊവിൻസ് സിസ്റ്റർ.ശുഭ മരിയ സിഎംസി എന്നിവരും ഈ പരമ്പരയിൽ പ്രത്യക്ഷ പെടുന്നുണ്ട്.

വിശുദ്ധ ചാവറ പിതാവിന്റെ ചാവളുകളെ പ്രമേയമാക്കി 9 ചെറുകഥകൾ കുട്ടികൾ ക്കും യുവജനങ്ങൾ ക്കും കുടുംബങ്ങള്ക്കും വേണ്ടി ഇന്നത്തെ കാലിക പ്രശ്നങ്ങളെ മുൻനിർത്തി അവതരിപ്പിക്കുന്ന ഈ പരമ്പര തികച്ചും ചാവറ പിതാവിന്റെ ചാവരുൾ ഇന്നിന്റ പ്രസക്തി പ്രേക്ഷകരിൽ നല്ലൊരു ക്രിസ്ത്തീയ മൂല്യത്തിന് ഉത്തേജ കമാകും എന്ന ഒരു ചിന്ത യിൽ നിന്നാണ് രൂപ പ്പെടുത്തത്തിട്ടുള്ളത്.

ചരിത്രത്തിൽ ആദ്യ മായിട്ടാണ് വിചാവറ പിതാവിന്റെ ചാവരുളുകൾ ചിത്രീകരിക്കപ്പെടുന്നത്. 60 ൽ പരം കലാകാരൻമാർ ഈ പരമ്പര യിൽ അഭിനയിക്കുന്നുണ്ട്. ഓരോ എപ്പിസോഡിലും രണ്ട് കഥകൾ വീതം ആണ് അവതരിപ്പിക്കപ്പെടുന്നത്.

പ്രശസ്ത സിനിമ താരങ്ങൾ ആയ ടോണി,നാസർ ലത്തീഫ്, ഹുസൈൻ ഏലൂർ, കാഞ്ഞൂർ മത്തായി, വിജയൻ കോടനാട്, എ കെ പുതുശ്ശേരി,ശാന്തകുമാരി, ദീപിക, ബിന്ദു രാമകൃഷ്ണൻ, ജീജ, ഷാൻസി സലാം, തുടങ്ങി യ വർ അഭിനയിച്ചിരിക്കുന്നു. ക്യാമറ നൂറുദ്ധീൻ, എഡിറ്റിങ് ക്രിസ്റ്റഫർ ജോസ്, മേക്കപ്പ് ജയൻ, കലാ സംവിധാനം ഷെങ്കോ ഷെല്ലി, നിർമ്മാണനിർവഹണം

സിസ്റ്റർവിനീത സിഎംസി യും നിർവഹിച്ചിരിക്കുന്നു. സംവിധായാകൻ വിൽ‌സൺ മലയാറ്റൂരും ഈ കഥ കളിൽ ഒന്നിൽ അഭിനയിച്ചിരിക്കുന്നു എന്ന പ്രതേകതയും വി ചാവറ പിതാവിന്റെ ചാവരുളുകൾ എന്ന പരമ്പരയുടെ മറ്റൊരു പ്രതേക തയാണ്.

നിങ്ങൾ വിട്ടുപോയത്