ജനുവരിയിലെ ഇന്നലത്തെ രാത്രിയിൽ മഞ്ഞൊന്നും പെയ്തിരുന്നില്ല. പക്ഷെ, മഞ്ഞിൻ്റെ നിർമ്മലതയിലും കുളിർമ്മയിലും കൊച്ചിക്കാർ ഇന്നലത്തെ സായാഹ്നം ആഘോഷിച്ചു. മഞ്ഞിൽ വിരിഞ്ഞ സംഗീതത്തിൻ്റെ ചിറകിലേറി…. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ മഞ്ഞുപോലെ ഹൃദ്യമായ മാന്ത്രിക സംഗീതത്തിൻ്റെ നാല്പതു വർഷങ്ങളും ഏഴു പതിറ്റാണ്ടുകൾ നീണ്ട സംഗീതയാത്രയുടെ ചരിത്രത്തിൻ്റെ പ്രകാശനവുമായിരുന്നു ഈ മധുരരാവിന് കാരണമായത്. ജെറി അമൽദേവ് എന്ന സംഗീത മാന്ത്രികൻ്റെ സിനിമാ പ്രവേശനത്തിൻ്റെ 40 വർഷങ്ങൾ കൊച്ചി ഇന്നലെ ആഘോഷിച്ചു.

ജോൺ പോൾ, ബിഷപ്പ് അലക്സ് വടക്കുംതല, ഡോ സെബാസ്റ്റിൻ പോൾ, ഷാജി ജോർജ് എന്നിവർ ജെറി മാസ്റ്ററെ ആശംസകൾ അറിയിച്ചു. കെ.എസ് ചിത്ര വിഡിയോ സന്ദേശത്തിലുടെയും ആൽബി എഴുതിയ ജെറിമാസ്റ്ററുടെ ജീവചരിത്രം ജോൺ പോൾ പ്രകാശനം ചെയ്തു. ഫാ.കാപ്പിസ്റ്റൻ്റെ അവതരണം ജെറി അമൽദേവിൻ്റെ സംഗീത ജീവിതത്തെ അടുത്തറിയാൻ സഹായകരമായി. സിംഗ് ഇന്ത്യ ജെറി അമൽദേവിൻ്റെ തെരഞ്ഞെടുത്ത പന്ത്രണ്ട് ഗാനങ്ങൾ അവതരിപ്പിച്ചു. സംഘാടക മികവുകൊണ്ട് ഷാജി ജോർജും ജെയിംസ് അഗസ്റ്റിനും നമ്മെ വീണ്ടും ആശ്ചര്യപ്പെടുത്തി. നന്ദി!

Jude Arackal

നിങ്ങൾ വിട്ടുപോയത്