കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന പ്രതിഷേധങ്ങളെ സംശയത്തോടെ മാത്രമേ കാണാനാകു.

പ്രസ്തുത പെൺകുട്ടി പതിനാറ് പേപ്പറുകളിൽ 12 എണ്ണത്തിൽ പരാജയപ്പെട്ടതായാണ് മനസിലാകുന്നത്.ഈ പെൺകുട്ടിയുടെ കയ്യിൽ നിന്ന് ലാബിൽ വെച്ച് മൊബൈൽ ഫോൺ പിടിച്ചെടുത്തതായും പറയപ്പെടുന്നു. അതിന് ശേഷമാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.നിലവിൽ ലഭ്യമായ വിവരങ്ങൾ വെച്ച് നോക്കുമ്പോൾ കോളജ് മാനേജ്മെൻ്റിൻ്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല.

തെറ്റ് പിടിക്കപ്പെട്ടതിൻ്റെ പേരിലോ മാർക്ക് കുറഞ്ഞതിൻ്റെ വിഷമത്തിലോ ആണ് ആത്മഹത്യ ചെയ്തതെങ്കിലും കോളജിൻ്റെ ഭാഗത്ത് യാതൊരു തെറ്റും പറയാനാകില്ല. തെറ്റ് പിടിക്കപ്പെട്ടാൽ യുണിവെഴ്സിറ്റി നിയമമനുസരിച്ച് അത് കൈകാര്യം ചെയ്യേണ്ടത് കോളജിൻ്റെ ഉത്തരവാദിത്വമാണ്. അത് മാത്രമാണ് അധ്യാപകർ ചെയ്തത്. പെൺകുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടതിന് ശേഷം ചെയ്യേണ്ട ആശുപത്രിയിൽ കൊണ്ടു പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്.

അമൽ ജ്യോതി കോളേജ് കാഞ്ഞിരപ്പള്ളി രൂപതയുടെ മാത്രമല്ല കേരള സഭയുടെ തന്നെ അഭിമാനമാണ്.

ഒരിക്കലെങ്കിലും ആ ക്യാമ്പസിൽ പോയിട്ടുള്ളവർ ആ സ്ഥാപനത്തെ അത്ഭുതത്തോടെ നോക്കി കാണുമെന്നത് തീർച്ചയാണ്. അവിടെ പഠിച്ചിറങ്ങിയ പലരും പല സ്ഥലങ്ങളിൽ ജോലി നേടി സന്തോഷത്തോടെ ജീവിക്കുന്നുണ്ട്.

അമൽ ജ്യോതിയിൽ പഠിച്ചിറങ്ങിയ ഉടനെ തന്നെ ഐടി കമ്പനികളിൽ ജോലി ലഭിച്ച ചിലരെ വ്യക്തിപരമായി അറിയാം. ഇപ്പോൾ നടക്കുന്ന പേക്കുത്തുകൾ ഇന്ത്യയിൽ തന്നെ പേര് കേട്ട ഒരു ക്രൈസ്തവ സ്ഥാപനത്തെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

കത്തോലിക്കരുടെ സ്ഥാപനങ്ങൾ നല്ല നിലയിൽ പോകുന്നത് സഹിക്കാൻ കഴിയാതെ വീർപ്പുമുട്ടി കഴിയുന്ന വ്യക്തികളും സംഘങ്ങളുമുണ്ട്.കഴിഞ്ഞ കുറേ നാളുകളായി ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന ഗൂഡാലോചനയുമായി ഈ സംഭവത്തെയും ചേർത്ത് വായിക്കാവുന്നതാണ്.

പ്രസ്തുത സംഭവത്തിൽ കേരളത്തിലെ യുവജനങ്ങളെ ഉദ്ധരിക്കാൻ ചുമതലയുള്ള യുവജന കമ്മീഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട്. MES കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തപ്പോഴോ കഴിഞ്ഞ ദിവസം മദ്രസ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലോ യുവജന കമ്മീഷന് ഈ ആവേശം ഉണ്ടായിരുന്നില്ലനത് പ്രത്യേകം ശ്രദ്ധിക്കണം.

എം ഷാജറാണ് ഈ പറഞ്ഞ കമ്മീഷൻ്റെ അധ്യക്ഷനെന്ന വസ്തുത കൂടി ചേർത്ത് വായിച്ച് വിലയിരുത്തുമ്പോൾ ചിന്തിക്കുന്നവർക്ക് പലതും വ്യക്തമാകും.ഇപ്പോൾ നടക്കുന്ന പ്രഹസനഹനങ്ങളുടെ ഉദ്ദേശം പൊതു സമൂഹം തിരിച്ചറിയണം.

പൊതുജനത്തെയും വിദ്യാർത്ഥികളെയും വൈകാരികമായി സ്വധീനിച്ച് നേട്ടം കൊയ്യാൻ ലക്ഷ്യമിടുന്ന മാധ്യമങ്ങളുടെയും, പീറ വിദ്യാർത്ഥി സംഘടനകളുടെയും, തൽപ്പര കക്ഷികളുടെയും അജൻഡ പൊതു സമൂഹം തിരിച്ചറിയണം.

നല്ല നിലയിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ സ്ഥാപനത്തെ തകർക്കാനുള്ള തൽപ്പര കക്ഷികളുടെ അജൻഡ വില പോകില്ലെന്ന് അത്തരം സംഘങ്ങളെ ഓർമിപ്പിക്കുകയാണ്.

നല്ലത് കണ്ടാൽ കുരയ്ക്കാൻ തോന്നുന്നവർ അത് ചെയ്യുന്നത് സ്വഭാവികമാണ്. എന്നാൽ ആ പരിപാടി വിശ്വസികളുടെ കൂടി അധ്വാനമായ ഒരു സ്ഥാപനത്തെ നോക്കിയാകുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ല. എതായാലും നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെ…. സത്യം പുറത്ത് വരട്ടെ.

Mathews Theniaplackal

നിങ്ങൾ വിട്ടുപോയത്