കുട്ടികളുടെ പിന്നാലെ കാണും ഇവർ. എല്ലാ കുട്ടികളും ഇവരുടെ കൺവെട്ടത്തു തന്നെ വളരണമെന്ന് ഇവർക്ക് നിർബന്ധമാണ്. ഇന്നത്തെ പല മാതാപിതാക്കന്മാരും മക്കളെ പേടിച്ചു അവരോടു ഫ്രണ്ട്‌ലി ആയിരിക്കുന്നത് പോലെ ഇവർ അത്ര ഫ്രണ്ട്‌ലി അല്ല പലപ്പോഴും. കാർക്കശ്യം ആണ് സ്ഥായി ഭാവം.

അപ്പനും അമ്മയ്ക്കും ഇല്ലാത്ത ആകുലതയാണ് കുട്ടികളെ കുറിച്ച് ഇവർക്ക്. “വേറെ ഒരു പണിയും ഇല്ലാത്തതുകൊണ്ടല്ലേ പ്രിൻസിപ്പൽ അച്ചനും സിസ്റ്റർമാരും ഇങ്ങനെ ഞങ്ങളുടെ പിന്നാലെ നടക്കുന്നതെന്ന്” ഞാനും ഒരിക്കൽ ചോദിച്ചിട്ടുണ്ട്. കാലം തിരിഞ്ഞു വന്നപ്പോൾ, സ്കൂളിൽ ജോലി ചെയ്യുന്ന എന്നോട് കുട്ടികൾ ഇന്ന് ഇതേ ചോദ്യം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

ഒരു മാധ്യമപ്രവർത്തകൻ

ഏതെങ്കിലും ഒരു കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉള്ളിൽ കയറി കുട്ടികളുടെ നേരെ മൈക്ക് നീട്ടിയാൽ അവർ പറയും: “ഈ സ്ഥാപനത്തിന്റെ അകം ജയിൽ ആണ്… ..ശ്വാസം എടുക്കാൻ അനുവാദം ചോദിക്കണം എന്നൊക്കെ..”

പഠിക്കുന്ന കാലത്തു എങ്ങനെങ്കിലും ഈ ജയിലിൽ നിന്ന് ഒന്ന് ഇറങ്ങിപോയാൽ മതിയാരുന്നു എന്ന ചിന്തയേയുള്ളു. എന്നാൽ ഇറങ്ങി ഒരു ജോലിയൊക്കെ ആയി വിവാഹം കഴിച്ചു ഒരു കുഞ്ഞു ഉണ്ടായി കഴിയുമ്പോൾ ഇതേ വ്യക്തിക്ക് സ്വന്തം കുഞ്ഞിനെ കത്തോലിക്ക സ്കൂളിലും കോളേജിലും മാത്രം പഠിപ്പിച്ചാൽ മതി.

എങ്ങനെ എങ്കിലും ഒരു അഡ്മിഷൻ കിട്ടായാൽ മതിയെന്നേ ഉള്ളു. അപ്പോൾ അവർക്കു ഇത് ജയിൽ അല്ല.

എന്റെ കുഞ്ഞിന് നല്ല അച്ചടക്കം പഠിക്കാൻ ഇതല്ലാതെ വേറെ സ്ഥാപനമില്ല എന്നാണ് അപ്പോൾ പറയുന്നത്.

ആയകാലത്തു അച്ചനെയും കന്യാസ്‌ത്രിയെയും ചീത്ത പറഞ്ഞു നടന്ന മാന്യമാരൊക്കെ അവരുടെ കുഞ്ഞിനേയും കൊണ്ട് വിദ്യാഭ്യാസത്തിനു ഇവരുടെ അടുത്ത് തന്നെ വരുന്നത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല!!!

ജോർജ് പനന്തോട്ടം

A Carmelite of Mary Immaculate

നിങ്ങൾ വിട്ടുപോയത്