“ദിവ്യരക്ഷകനായ ഈശോയെ, അങ്ങയുടെ മിഷനറിയാകുവാനായി ആഗ്രഹിക്കുന്നവർക്കായി ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു. ലോകം മുന്നോട്ട് വയ്ക്കുന്ന അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കേണമേ. ലോകത്തിന്റെതായ കാര്യങ്ങളെ അങ്ങയോടുള്ള സ്നേഹത്തെപ്രതി ഉപേക്ഷിക്കുവാനും അങ്ങയുടെ സ്നേഹത്തിൽ അഭിമാനം കൊള്ളുവാനും അവരെ ഒരുക്കേണമേ. അങ്ങ് ‘അപ്പസ്തോലന്മാരെ ഏൽപ്പിച്ച ദൗത്യം നിർവ്വഹിക്കുവാൻ അവർ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ആകയാൽ അങ്ങയുടെ പവിത്രമായ ഹൃദയത്തിന് യോജിച്ച അപ്പസ്തോലരായി അവരെ മാറ്റണമേ.

പരിശുദ്ധ അമ്മേ, കർമ്മല മാതാവേ, ഭാവിവൈദികരുടെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഞാൻ ഭരമേൽപ്പിക്കുന്നു. പരിശുദ്ധ അമ്മേ, അമ്മ തിരുക്കുമാരനെ എങ്ങനെയാണ്. പൊതിഞ്ഞുപിടിച്ചിരുന്നതെന്നും ഈശോയെ ചേർത്തുപിടിച്ചപ്പോൾ അമ്മയ്ക്കുണ്ടായ ആത്മീയസന്തോഷത്തെക്കുറിച്ചും അമ്മ അവരെ പഠിപ്പിക്കേണമേ. അങ്ങനെ ഈശോയെ ചേർത്തുപിടിച്ച് അവർ അൾത്താരയിലേയ്ക്ക് യാത്രയാകട്ടെ. അമ്മയുടെ നീലകാപ്പായുടെ തണലിൽ അവരെ സംരക്ഷിക്കുകയും സന്തോഷങ്ങളിലും പ്രതിസന്ധികളിലും പ്രലോഭാനങ്ങളിലും അവരെ കൈപിടിച്ച് നടത്തുകയും ചെയ്യണമെന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു. അങ്ങനെ അപ്പസ്തോല ധർമ്മത്തിന്റെ ആനന്ദവും ഫലങ്ങളും അനുഭവിക്കുമാറാകട്ടെ. ആമ്മേൻ.”

(വൈദീകരാകാൻ ഒരുങ്ങുന്നവർക്കുവേണ്ടി വി. കൊച്ചുത്രേസ്യ എഴുതി പ്രാർത്ഥിച്ച ഈ പ്രാർത്ഥന തിരുപ്പട്ടം സ്വീകരിക്കാൻ പോവുന്ന വരാപ്പുഴ അതിരൂപതയിലെ എട്ട് ഡീക്കൻമാരെ സമർപ്പിച്ച് പ്രാർത്ഥിക്കാം…)

Keralavani

നിങ്ങൾ വിട്ടുപോയത്