പിക്ച്ചർ അഭി ബാക്കി ഹേ.”

അവസാന വർഷക്കാർക്ക് ടീച്ചർമാർ കൊടുത്ത സെൻറ് ഓഫിൽ കുട്ടികൾക്ക് കൊടുത്ത സന്ദേശം ആയിരുന്നു അത്.

പണ്ട് കോളേജ് കാലത്ത് ബാച്ചിൽ സംഭവിച്ച അടികളും, വഴക്കുകളും, സമരങ്ങളും, സപ്ലികളുമൊക്കെ ഓർത്തെടുത്ത് പതിനഞ്ച് വർഷങ്ങൾക്കപ്പുറം ഒരുമിച്ച് കൂടിയപ്പോൾ ഞങ്ങൾ സഹപാഠികൾ എല്ലാം വട്ടം കൂടിയിരുന്ന് പൊട്ടിച്ചിരിച്ചത് വരച്ചുവച്ചാണ് ഞാനത് പറഞ്ഞത്. ഇന്നുണ്ടാകുന്ന വലിയ പ്രശ്നങ്ങളൊക്കെ സമയത്തിന്റെ സൂചിക ഒന്നങ്ങോട്ട് നീളുമ്പോൾ അലിഞ്ഞില്ലാതാകുമെന്നും, ഓർത്തു ചിരിക്കാനുള്ള (ചിന്തിക്കാനുമുള്ള) വകയായി മാറുമെന്നും പറഞ്ഞപ്പോൾ എന്റെ കുട്ടികളത് സഹർഷം സ്വീകരിക്കയാണുണ്ടായത്.

അത്രേയുള്ളൂ.

ജീവിതത്തെ ഇത്ര ലൈറ്റായി സ്വീകരിക്കേണ്ട നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്താണ് പറ്റുന്നത്? അമൽ ജ്യോതിയിൽ നിന്നും അൽ അസറിലേക്കുള്ള ദൂരം നമ്മെ വേദനിപ്പിക്കുന്നതും അതുകൊണ്ട് തന്നെയാണ്.കുഞ്ഞുങ്ങൾ എന്നുപയോഗിച്ചത് മന:പൂർവ്വം തന്നെയാണ്, അത് സ്നേഹകൂടുതൽ കൊണ്ടുമാത്രമല്ല.

UNന്റെ ഔദ്ധോഗിക നിർവ്വചനം അനുസരിച്ച് തന്നെ യുവത്വത്തിന്റെ അളവ്കോൽ ഏതാണ്ട് അറുപത് വയസായെന്നാണ് കേട്ടത്.

ശരിയാണ്. അതുകൊണ്ടുതന്നെ യുവത്വത്തിലേക്ക് പ്രവേശിക്കുന്ന വയസും മാനസികമായി ഉയർന്നിട്ടുണ്ട് എന്നുതന്നെയാണ് എന്റെ മതവും അനുഭവവും.അത് കൊണ്ട് തന്നെ കൂടുതൽ കാലം അവർക്ക് ഒരു ഹാൻഡ് ഹെൽഡിങ്ങ് വേണ്ടി വരുന്നുണ്ട്.

ഞങ്ങളുടെ ബിടെക് പഠന കാലത്ത് കൂടെയുണ്ടായ ഒരു സഹപാഠിയെ ഓർക്കുന്നു. പഠനത്തിന് ചേരുമ്പോൾ നല്ല നിലയിലായിരുന്ന ഒരു കുടുംബം സാമ്പത്തിക തകർച്ച നേരിട്ടപ്പോൾ കുടുംബ ഭാരം മുഴുവൻ തന്റെ ചുമലിലേറ്റി, അതോടൊപ്പം പഠിച്ചും പതറിയും, ഒടുവിൽ നാലാം വർഷം എല്ലാ സപ്ലിയും ക്ലിയർ ചെയ്തു, ദുരഭിമാനമെന്ന് ഞങ്ങൾക്ക് പലപ്പോഴും തോന്നിയ തന്റെ അഭിമാനത്തിനും അൽപം പോലും ക്ഷതമേൽക്കാതെ പുറത്തിറങ്ങിയ ആ സുഹൃത്തിനെ കുറിച്ച് വലിയ അഭിമാനമാണിന്ന്; രാജ്യാന്തരതലത്തിൽ അറിയപ്പെട്ടുന്ന മോട്ടിവേഷണൽ സ്പീക്കറും, എഴുത്തുകാരനും, സമ്പന്നനുമാണവനിന്ന്.

എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും പുറത്തിറങ്ങുന്ന പ്രഫഷണൽ എന്നാൽ അതൊക്കെയാണൊരു ബെഞ്ച് മാർക്ക്.

പക്ഷെ നേരത്തേ പറഞ്ഞ UN പ്രതിഭാസം കൊണ്ട് (മറ്റ് പല കാരണങ്ങൾ കൊണ്ടും), ഇന്നിൻറെ കുഞ്ഞുങ്ങൾ അതുപോലെയാകണമെന്ന് വാശിപിടിക്കാനാകുമെന്ന് കരുതുന്നില്ല. പകരം അവരെ നയിക്കാൻ കൂടുതൽ ക്ഷമയും, കരുതലും, കൗൺസലിംങ്ങുമൊക്കെ വേണം.

അതോടൊപ്പം തന്നെ ഈ കുഞ്ഞുങ്ങളുടെ മാനസീകാരോഗ്യം ഉയർത്തുവാനുള്ള പരിശ്രമങ്ങളിൽ എല്ലാ സ്റ്റേക്ഹോൾഡേഴ്സും ഒരുമിച്ച് നിൽക്കേണ്ടതുമുണ്ട്.

– മാതാപിതാക്കൾ, സ്കൂൾ, കോളേജ്, മതാധ്യാപകർ, പൊതുസമൂഹം, സർക്കാർ, ഇവരെല്ലാം.അതിന് പകരം, ക്യാമ്പസിലെ “അച്ചടക്കത്തെയും, ധാർമ്മിക മൂല്യങ്ങളെയും” തകർക്കാനുള്ള വടിയായും, കാമ്പസ് രാഷ്ട്രീയത്തെ നുഴഞ്ഞ്’ കയറ്റാനുള്ള “വിദ്യ”യായും ഈ അവസരങ്ങളെ ചിലർ മാറ്റുകയും, “ആർഷോ” കേരളസംസ്കാരത്തെപ്പറ്റി കമാന്ന് ഒരക്ഷരം പറയാത്ത സാംസ്കാരിക നായകന്മാർ ധാർമ്മിക അരാജകത്വത്തിന്റെയും മദ്യസംസ്കാരത്തിന്റെയും മഹിമ പാടുവാൻ ഇത്തരം അവസരങ്ങളെ ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഇതൊരു മഹാ ദുരന്തമായി മാറാതിരിക്കാൻ എല്ലാ സുമനസ്സുകളും ജാഗ്രതയോടെ തന്നെ നിൽക്കേണ്ടിയിരിക്കുന്നു.

ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ എജുക്കേഷൻ ലോണെടുത്ത് തന്നെ പോകണം. അവരുടെ ചിലവിനുള്ള പണം അവർ തന്നെ ജോലി ചെയ്ത് കണ്ടെത്തണം.

പലരും മാതൃകയായി കാട്ടുന്ന വിദേശ രാജ്യങ്ങളിലും ഇത് തന്നെയാണല്ലോ രീതി.
സ്വന്തം പൈസകൊണ്ട് പഠിക്കാനും ജിവിക്കാനും ആരംഭിച്ചാൽ കലാലയങ്ങളിലെ പകുതി പ്രശ്നങ്ങളും തീരും.
മാതാപിതാക്കൾ കുട്ടികളുടെ ഫീസടയ്ക്കുന്നത് നിറുത്തണം. അവരെ അഡൽട്ട്സ് ആകാൻ അനുവദിക്കണം.

Jaison Mulerikkal

A Carmelite of Mary Immaculate.

നിങ്ങൾ വിട്ടുപോയത്