കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ കോളേജികളിലേക്ക് അയക്കുമ്പോൾ മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്ക് ഭയമാണ്…

കാരണം പുറത്തുവരുന്ന വാർത്തകൾ നല്ലതല്ല.. ഒരു വശത്തു ലഹരി, മറ്റൊരു വശത്തു ചൂഷണം… അതേ ഭയം, അതേ തീ തന്നെയാണ് ഹോസ്റ്റൽ വാർഡൻ, കോളേജ് അധികാരികൾക്കും ഉള്ളത്….

ഇപ്പോൾ സംഭവിച്ചത് പോലെ തന്നെ, എന്ത് സംഭവിച്ചാലും ആദ്യം അടി പിന്നെ ഡയലോഗ് അതാണ് ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ ക്കെതിരെ പൊതുവെ കണ്ടുവരുന്ന നിലപാടുകൾ…

യാഥാർഥ്യം അറിയാമെങ്കിലും, പ്രതികൾ ആക്കപ്പെടേണ്ടവർ കോളേജ് അധികൃതർ, ഹോസ്റ്റൽ അധികൃതർ ആണെന്ന ചിന്ത…

സ്ഥാപനം നടത്തുന്നവർക്കേ അതിന്റെ വിഷമം അറിയൂ.. നമുക്ക് ഗാലറിയിൽ ഇരുന്നു പറഞ്ഞുകൊടുക്കാനും കുറ്റം പറയുവാനും എളുപ്പമാണ്….

.ഭക്ഷണത്തിൽ കുറവുകൾ ഉണ്ടെങ്കിൽ പറയാം… എങ്കിലും മികച്ച മെനു തന്നെയാണ് എല്ലാ ഹോസ്റ്റലുകളിലും പൊതുവെ ഉള്ളത്…

പിന്നെ, അമ്മ ഉണ്ടാക്കുന്നതുപോലേ വേണമെന്ന് വാശിപിടിച്ചാൽ പട്ടിണി കിടക്കേണ്ടി വരും….

പരസ്പരം ഉള്ള സൗഹൃദങ്ങൾക്ക് ഒരു വിലങ്ങു തടിയും ഇല്ല…

പക്ഷെ, സൗഹൃദങ്ങൾ ചൂഷണങ്ങളിലേക്കോ, തെറ്റായ ബന്ധങ്ങളിലേക്കോ പോയാൽ അവരെ തിരുത്തേണ്ടി വരും…

അപ്പോൾ അച്ചനും കന്യാസ്ത്രീക്കും അസൂയ ആണെന് പറഞ്ഞു ചൊറിഞ്ഞിട് കാര്യമില്ല (അത്രക് മൂത്തതാണെങ്കിൽ, കുട്ടികൾ അത്തരം ബന്ധങ്ങൾ വീട്ടിൽ പറയട്ടെ.. അതായത് ഉത്തരവാദിത്തം വീട്ടുകാർ ഏറ്റെടുക്കണം… )

അച്ചടക്കം ഉണ്ടാകുവാനാണ് അവിടെ ചിട്ടകൾ വെക്കുന്നത്.. അത് അനുസരിക്കാൻ താല്പര്യമുള്ളവർ അവിടെ പഠിച്ചാൽ മതി……

കത്തോലിക്കാ സഭക്കു ലോകമെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്…

അതുകൊണ്ട് തന്നെ, എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നത് പഠിപ്പിക്കേണ്ട ആവശ്യമില്ല… ഉതരവാദിത്തപെട്ടവർ, വിവിധ സ്റ്റേറ്റ് കളിൽ, രാജ്യങ്ങളിൽ സേവനം ചെയ്തിട്ട് വന്നവർ പോലുമുണ്ട്…

അതുകൊണ്ട് തന്നെ വിദ്യാർത്ഥികളുടെ പൾസ് അറിയാം… അതായത് കുട്ടി ചാടാൻ പോകുമ്പോഴേ അറിയാം അവന്റെ ചാട്ടം എങ്ങോട്ടെന്ന്..

.മാതാപിതാക്കളും കുട്ടികളും ഉദ്ദേശിക്കുന്ന ഫ്രീഡം വേണ്ടവർ മറ്റു കോളേജുകളിൽ പഠിക്കട്ടെ…. ആരും നിർബന്ധിക്കുന്നില്ലല്ലോ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ പഠിക്കാൻ…

പെണ്മക്കൾ ഇല്ലാത്തവർക്കും, പെണ്മക്കളെ കെട്ടിച്ചു വിട്ടവർക്കും സ്ത്രീ സമത്വo, സ്വാതന്ത്ര്യം, ഒക്കെ പറയുവാൻ എളുപ്പമാണ്, ആവേശമാണ്… കാരണം റിസ്ക് ഇല്ല എന്നുള്ളത് തന്നെ…

എന്നാൽ, പെണ്മക്കൾ ഉള്ളവർക്ക്, അവരുടെ സുരക്ഷയും, ശ്രദ്ധയും ഏറെ കരുതൽ ഉള്ളതാണ്…

അതുകൊണ്ട് തന്നെ മക്കളെ പഠിപ്പിക്കുമ്പോൾ മികച്ച സ്കൂൾ /കോളേജ് തന്നെ തിരഞ്ഞെടുക്കുന്നു….

ക്രിസ്ത്യൻ മാനേജ്മെന്റ് പരമാവധി അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാറുമുണ്ട്.

..ലഹരികേസുകളും, ലൈംഗിക ചൂഷണങ്ങളും ദിനം പ്രതി എത്ര വാർത്തകൾ വരുന്നു….

കുട്ടികൾ അതിൽ പെട്ടുപോകുന്നത് മാതാപിതാക്കളുടെ, സ്ഥാപനത്തിന്റെ ശ്രദ്ധക്കുറവ് കൊണ്ടല്ല….

സാഹചര്യങ്ങളാണ്….

സുഹൃത്തുക്കളെന്നു കരുതിയവരെ വിശ്വസിച്ചത് കൊണ്ടാണ്….

നാളെ ഇരയുടെ കൂടെ എന്ന ഹാഷ്ടാഗിനൊപ്പം നില്കുന്നതിനേക്കാൾ, ഇര ഉണ്ടാകാതിരിക്കുന്നതിനു ആഗ്രഹിക്കുന്നു, ശ്രദ്ധിക്കുന്നു… സപ്പോർട് ചെയ്യുന്നു..

(ഒരു ചോദ്യം… +2 വിൽ ഉന്നത മാർക്ക്‌ മേടിച്ചായിരിക്കണം കുട്ടി അവിടെ അഡ്മിഷൻ എടുത്തത്…

കുട്ടിയുടെ താല്പര്യപ്രകാരം ആണോ അഡ്മിഷൻ ആ പർട്ടിക്കുലർ സബ്ജെക്ട് എടുത്തത് എന്നു അന്വേഷിക്കണം…. മാതാപിതാക്കളുടെ നിർബന്ധപ്രകാരം ആണ് എടുത്തതെങ്കിൽ ആർക്കെതിരെ നടപടി എടുക്കണം എന്നു പറയേണ്ടതില്ലല്ലോ….

അല്ലെങ്കിൽ ഏങ്ങനെ ഒരു മിടുക്കിയായ കുട്ടിക്ക് (based on +2 മാർക്ക്‌ )10 ലേറെ വിഷയങ്ങളിൽ തോൽക്കാൻ സാധിക്കും…

ഇനി, ഏതെങ്കിലും പ്രണയ ബന്ധങ്ങളിൽ പെട്ടതുകൊണ്ടാണോ കുട്ടിക്ക് ശ്രദ്ധ മാറിയത് എന്നതും അന്വേഷിക്കണം…(പ്രണയം തെറ്റല്ല… പക്ഷെ ലക്ഷ്യത്തിൽ നിന്നും മാറി പ്രണയം മാത്രം ആയാൽ തെറ്റായി കരുതണം… കാരണം, മക്കൾക്കുവേണ്ടി രാപകൽ അധ്വാനിക്കുന്ന മാതാപിതാക്കളുടെ കഷ്ടപ്പാട് , കുടുംബത്തിന്റെ ഉത്തരവാദിത്തം, ഇതൊന്നും മറക്കരുത് )

ഉത്തരം പോലിസ് /ക്രൈo ബ്രാഞ്ച് കണ്ടുപിടിക്കുമെന് കരുതുന്നു….)

ജോ…സീ

Josit George

ക്രൈസ്തവ സഭകളുടെ‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക്‌ പോയേക്കരുത് മക്കളെ… പോയേക്കരുത്…

അവിടെ നടക്കുന്നത്‌ എന്തൊക്കെയാണെന്ന് അമൽ ജ്യോതിയിലെ കുട്ടികൾ പറഞ്ഞതും പറയാതെ പറഞ്ഞതും നിങ്ങൾ കേട്ടില്ലേ..

അവിടെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് പ്രണയസല്ലാപം നടത്താൻ അനുവദിക്കില്ല..

കള്ളോ കഞ്ചാവോ അടിച്ച്‌ കിറുങ്ങി നടക്കാൻ അനുവദിക്കില്ല..

ആണിന്റെയും പെണ്ണിന്റെയും ഹോസ്റ്റലിൽ തോന്നും പടി കയറിയിറങ്ങാൻ അനുവദിക്കില്ല..

ക്ലാസ്‌ കട്ടു ചെയ്ത്‌ സിനിമക്ക്‌ പോകാൻ അനുവദിക്കില്ല..

ഷോർട്സും ബോക്സറും ഇട്ട്‌ പൊതുവേദിയിൽ തിളങ്ങി നടക്കാൻ അനുവദിക്കില്ല..

ഹോസ്റ്റൽമതിലു ചാടി പാതിരാ കലാപരിപാടികൾ അനുവദിക്കില്ല..

കുളിക്കാതെയും പല്ലു തേക്കാതെയും ക്ലാസിൽ കയറാൻ അനുവദിക്കില്ല..

ക്ലാസിലോ ലാബിലോ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കാൻ അനുവദിക്കില്ല..

കമന്റടിക്കാനോ റാഗ്‌ ചെയ്യാനോ അനുവദിക്കില്ല..

രാത്രി മുഴുവൻ കള്ളും കുടിച്ച്‌ കഞ്ചാവും വലിച്ച് പകലു ക്ലാസിൽ പോത്തുപോലെ കിടന്ന് ഉറങ്ങാൻ അനുവദിക്കില്ല..

ഗ്യാംഗ്‌ കൂടി തല്ലു പിടിക്കാനും ചോരപ്പുഴ ഒഴുക്കാനും അനുവദിക്കില്ല..

പഠിക്കാതിരിക്കാനോ സപ്ലികളുടെ കൂമ്പാരത്തിൽ അടയിരിക്കാനോ അനുവദിക്കില്ല..

പാൻ മസാല ചവയ്ക്കാൻ അനുവദിക്കില്ല..

അധ്യാപകർക്ക്‌ നേരെ ആക്രോശിക്കാനോ പ്രതീകാത്മകമായി അവരുടെ ശവമടക്ക്‌ നടത്താനോ അനുവദിക്കില്ല..

ആമസോൺ വനാന്തരങ്ങളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതിന്റെ പേരിൽ പോലും ഒരു സമരം നടത്താൻ അനുവദിക്കില്ല..

ലുങ്കി ഉടുത്ത്‌ കോളജിൽ വരാൻ അനുവദിക്കില്ല..

പരീക്ഷയ്ക്ക്‌ കോപ്പിയടിക്കാൻ അനുവദിക്കില്ല..

പരീക്ഷയെഴുതാതെ ജയിക്കാൻ അനുവദിക്കില്ല..

ജോലിയുടെ ആവശ്യത്തിനു വ്യാജസർട്ടിഫിക്കറ്റ്‌ ഉണ്ടാക്കാൻ അനുവദിക്കില്ല..

കാമ്പസ്‌ രാഷ്ട്രീയം എന്നും പറഞ്ഞ്‌ അഴിഞ്ഞാടി നടക്കാൻ അനുവദിക്കില്ല..

അങ്ങനെ ഒരു ശരാശരി ഉഴപ്പനും ഉഴപ്പിയും വിഭാവനം ചെയ്യുന്ന ഇത്തരം പ്രാഥമിക മനുഷ്യാവകാശങ്ങൾ ഒന്നു പോലും അവിടെ അനുവദിക്കില്ല..

നന്നായി പഠിക്കുക, നന്നായി കളിക്കുക, അധ്വാനിക്കുക, ആസ്വാദനങ്ങളിൽ ഉത്തരവാദിത്വം ഉണ്ടാവുക, നല്ല ജോലി നേടുക, നാടിനും വീടിനും ഗുണമുള്ളവർ ആവുക, സത്യസന്ധമായി ജീവിക്കുക തുടങ്ങി എന്തൊക്കയോ വിചിത്ര മൂല്യങ്ങളാണു അവർ അവിടെ പരിശീലിപ്പിക്കുന്നത്‌‌..

അതുകൊണ്ട്‌ ആ വഴിക്കൊന്നും പോയേക്കല്ലേ..

കടപ്പാട് Fb

നിങ്ങൾ വിട്ടുപോയത്