ഞാൻ 6 വർഷമായി ലൂർദ്ദ് ആശുപത്രി ലെ PRO ആണ്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയ്ക്കും ഒരു പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് എന്ന നിലയിലും N.A.B.H ACCREDITATION ഉള്ള സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ PRO ചുമലതയിലായിരിക്കുന്നത് കേരളത്തിൽ ഇപ്പോൾ ഞാൻ മാത്രമാണെന്ന് കരുതുന്നു.

തൊഴിലും പൊതുപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകുവാൻ സാധിക്കുന്നതിൽ ദൈവത്തോട് നന്ദി പറയുന്നു. എനിക്ക് പ്രേത്സാഹനവും പിന്തുണയും നൽകുന്നത് എന്റെ ഭാര്യ മഞ്‌ജുവും മക്കളായ ആൻഡ്രിയയും അന്നക്കുട്ടിയും ആണ്.

നിപ്പ, പ്രളയം, കോവീഡ് ഈ ബുദ്ധിമുട്ടുകളൊക്കെ വന്നപ്പോഴും ഞാൻ ലൂർദ്ദിൽ ജോലിയിൽ ഉണ്ടായിരുന്നു. എന്നാൽ അന്ന് ഒക്കെ കാണാത്ത ഹൃദയ സ്പർശിയായ അനുഭവങ്ങൾ ആണ്, കോവിഡ് രണ്ടാം തരംഗത്തിൽ കാണുവാൻ സാധിക്കുന്നത്.

എല്ലാ മേഖലയിലും ഉള്ളവരുടെ ദയനീയ ഫോൺ കോൾ _ ICU Bed ഉണ്ടോ?

Oxygen ഉള്ള മുറിയുണ്ടോ? Ventilator Available ആണോ?

Covid bed ഉണ്ടോ?

മറുപടി പറയാൻ വാക്കുകൾ ഇല്ല .

കോവിഡ് രോഗവുമായി വരുന്നവരുടെ സ്ഥിതി പെട്ടെന്ന് മാറുന്നു. മരണപ്പെടുന്നു. സ്വന്തക്കാരുടെ മുഖം മരണത്തിന് ശേഷം ഒന്ന് അടുത്ത് കാണാൻ പറ്റാതെ മടങ്ങുന്നവർ ..

. അന്ത്യ കർമ്മങ്ങൾ പോലും ചെയ്യാൻ പറ്റാതെ നിസ്സഹയാരായി നിൽക്കുന്നവർ …

ഇവരെ ഞാൻ എല്ലാ ദിവസവും കാണുകയാണ്. ആശുപത്രി ഡയറക്ടർ ഏറ്റവും ബഹുമാനമുള്ള ഷൈജു അച്ചന്റെ നേതൃത്വത്തിൽ ഉള്ള എല്ലാ വൈദീകരും ലൂർദ്ദ് കുടുംബാംഗങ്ങളും എല്ലായ്പ്പോഴും രോഗികളുടെ പരിചരണത്തിനും അവരുടെ ജീവൻ നിലനിർത്തുവാനും ശുശ്രൂഷയും പ്രാർത്ഥനും കൊടുക്കുമ്പോഴും അവരുടെ പോലും കണ്ണുകൾ ഈറനണിയുന്നു. ഒപ്പം തന്നെ ആശുപത്രിയുടെ ശുശ്രൂഷ ലഭിച്ച രോഗികൾ കോവിഡ് വിമുക്തരായി മടങ്ങുന്നു. അതും പ്രാർത്ഥനയോടു കൂടി സ്മരിക്കുന്നു .

എന്റെ ഈ ആശുപത്രി അനുഭവം വച്ച് പറയാൻ ഉള്ളത് – നാം നമ്മളെ സൂക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരെയും കൂടി കരുതുക. നമ്മുടെ ജീവനാണ് വലുത്.

സർക്കാർ പറയുന്ന കാര്യങ്ങൾ നമുക്ക് വേണ്ടി ആണെന്ന് മനസിലാക്കുക. ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. പ്രാർത്ഥിക്കുമ്പോൾ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളെ കൂടി ഓർക്കണമേ …

ഈ സഹനങ്ങളൊക്കെ നാം അതിജീവിക്കും. തീർച്ച

സാബു ജോർജ്

നിങ്ങൾ വിട്ടുപോയത്