ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്ത വിശുദ്ധ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. യൗസേപ്പിതാവിൻ്റെ വലിയ ഭക്തനായിരുന്ന ഓപ്പുസ് ദേയിയുടെ (Opus Dei) സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവാ യൗസേപ്പിതാവിൻ്റെ വിശ്വാസത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: “ദൈവകല്പനകളുടെ അർത്ഥം ചിലപ്പോൾ അവ്യക്തമായിരുന്നിട്ടും അല്ലെങ്കിൽ രക്ഷാകാര പദ്ധതിയുടെ ഭാഗമായി ചിലപ്പോൾ അവനിൽ നിന്ന് മറഞ്ഞിരുന്നുവെങ്കിലും അവ അവഗണിക്കാതെ അവൻ ദൈവകല്പനകളെ അചഞ്ചലമായി പാലിച്ചു. അതിനാൽ ജോസഫിന്റെ വിശ്വാസം ഒരിക്കലും തകിടം മറിഞ്ഞില്ല.”

ദൈവ കല്പനകളിലും ദൈവവചനത്തിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു യൗസേപ്പിൻ്റെ ജീവിതത്തിനു തെളിമ നൽകിയത്. മനസ്സിനെ ചഞ്ചലചിത്തമാക്കുന്ന നിരവധി സന്ദർഭങ്ങൾ അവൻ്റെ ജീവിതത്തിൽ പരമ്പര തീർത്തപ്പോഴും എല്ലാം ദൈവഹിതത്തിൻ്റെ പൂർത്തീകരണമായി കാണാൻ യൗസേപ്പിൻ്റെ അകണ്ണ് തുറന്നത് ദൈവ പ്രമാണങ്ങളോടുള്ള അചഞ്ചലമായ പ്രതിപത്തിയായിരുന്നു.

ദൈവകല്പകൾ സ്നേഹിക്കുകയും അവയെ വിലമതിക്കുകയും ചെയ്യുന്ന ഒരു ജോസഫൈൻ സമൂഹം (Josephine Community ) അതാണ് കാലഘട്ടത്തിൻ്റെ ആവശ്യം. “ദൈവവചനം ആദരിക്കുന്നവന്‍ ഉത്‌കര്‍ഷം നേടും “എന്ന സുഭാഷിത വചനം മറക്കാതെ സൂക്ഷിക്കാം. ദൈവ പ്രമാണങ്ങളോടുള്ള അചഞ്ചലമായ വിശ്വസ്തത ക്രിസ്തീയ കുടുംബങ്ങളുടെ കോട്ടയും കരുത്തുമാണ്. ദൈവ പ്രമാണങ്ങളോടു കാണിക്കുന്ന വിധേയത്വവും തുറവിയും ഒരു ഭീരുത്വത്തിൻ്റെ അടയാളമല്ല, മറിച്ച് ദൈവം സമ്പത്തായവൻ്റെ സ്വകാര്യ അഹങ്കാരവും ഭാഗ്യവുമാണ്.

നിങ്ങൾ വിട്ടുപോയത്