പഠിച്ച കാലങ്ങളിലെല്ലാം ഉന്നതവിജയം കരസ്ഥമാക്കുകയും, എൻഐടിയിൽ Mtech “സിഗ്നൽ പ്രോസസിംഗ്” ഉയർന്ന മാർക്കോടെ പൂർത്തിയാക്കി ഐഎസ്ആർഒയിൽ ഉൾപ്പെടെ സെലക്ട് ചെയ്യപ്പെടുകയും ചെയ്തിട്ടും ഉള്ളിൽ ആവേശമായി രൂപപ്പെട്ടിരുന്ന സന്യാസജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്ത യുവ സന്യാസിനി… സി. മെർലിൻ പോൾ സിഎംസി യുടെ ജീവിതം സന്യാസത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്നു…
അവഹേളന ശ്രമങ്ങളും ദുരാരോപണങ്ങളും പെരുകുമ്പോഴും ദൈവവിളിയുടെ മഹത്വം തിരിച്ചറിയുന്നവരുടെ എണ്ണം വർദ്ധിക്കുകതന്നെയാണ്. സന്യാസത്തിന്റെ സൗന്ദര്യവും തേജസും തിരിച്ചറിഞ്ഞ് അതിൽ ആകൃഷ്ടരാകുന്നവർ ചെറുതും വലുതുമായ തങ്ങളുടെ നേട്ടങ്ങളെയെല്ലാം തൃണവദ്ഗണിച്ചുകൊണ്ട് കൂടുതൽ മൂല്യമുള്ളതിനായി ജീവിക്കാൻ തീരുമാനിക്കുന്നു…
ഒരിക്കലും അവസാനിക്കാനുള്ളതല്ല സന്യാസം, ആരൊക്കെ ശ്രമിച്ചാലും തകർക്കാൻ കഴിയുന്ന ഒന്നല്ല അത്… അതൊരു രഹസ്യമാണ്…
കൃപ ലഭിച്ചവർക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന ദൈവിക രഹസ്യം…
Voice of Nuns