യുണൈറ്റഡ് ക്രിസ്ത്യൻ മൂവമെന്റ് രൂപീകരിച്ചു. പ്രധാനമന്ത്രിയേയും , മുഖ്യമന്ത്രിയേയും കാണും .

  • കൊച്ചി – ഭാരതത്തിലെ പ്രധാന ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളും സഭാതല അൽമായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃ സമ്മേളനം താമരശ്ശേരി രൂപത മെത്രാനും കത്തോലിക്ക കോൺഗ്രസ്‌ ബിഷപ്പ് ലെഗേറ്റും ആയ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദഘാടനം ചെയ്തു. വിവിധ ക്രൈസ്തവ സഭകളിലെ അൽമായ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യം ആണെന്നും ഒന്നിച്ച് നിലകൊള്ളാൻ കടപ്പെട്ടവരാണ് ക്രൈസ്തവ വിഭാഗങ്ങൾ എന്നും ബിഷപ്പ് പറഞ്ഞു. തുല്ല്യ നീതിക്കായി ഒന്നിച്ചു പോരാടാൻ ബിഷപ്പ് വിവിധ സഭാ നേതാക്കളെ ആഹ്വനം ചെയ്തു.

കാലിക സമൂഹത്തിൽ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളും പരിഹാരമാർഗ്ഗങ്ങളും യോഗത്തിൽ ചർച്ചാ വിഷയമായി . ഐക്യത്തിന്റേയും കൂട്ടായ്മയുടെയും പാതയിൽ ഒറ്റക്കെട്ടായി മുൻപോട്ട് പോകണമെന്ന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു .

സീറോ മലബാർ സഭ, ലത്തീൻ സഭ, മലങ്കര സഭ, യാക്കോബായ സഭ, ഓർത്തഡോക്സ്‌ സഭ , മാർത്തോമ്മ സഭ , കൽദായ സഭ തുടങ്ങിയ സഭകളിലെ നേതൃ പ്രതിനിധികൾ പ്രഥമ യോഗത്തിൽ പങ്കെടുത്തു.

ന്യുനപക്ഷ അവകാശ പോരാട്ടങ്ങളിലും പരിവർത്തിത വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും പൊതു പ്രശ്നങ്ങളിലും സഹകരിച്ചു ഒറ്റക്കെട്ടായി പ്രവർത്തിക്കുവാൻ യോഗം തീരുമാനിച്ചു.

അഡ്വ ബിജു പറയന്നിലം ചീഫ് കോർഡിനേറ്റർ


എല്ലാ സഭകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കത്തോലിക്കാ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലം ചീഫ് കോർഡിനേറ്റർ ആയി യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് എന്ന പേരിൽ ഏകോപന സമിതിക്ക് രൂപം നൽകി.

കൂടുതൽ ഇതര സഭാ വിഭാഗങ്ങളെ ഉൾപ്പെടുത്തി കൂട്ടായ പ്രവർത്തനം ശക്തിപെടുത്തുവാനും യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ പ്രധാന മന്ത്രിയെയും, മുഖ്യമന്ത്രിയെയും കണ്ട് ന്യുനപക്ഷ വിഷയങ്ങൾ അവതരിപ്പിക്കുവാനും പൊതു അപ്പീൽ സമർപ്പിക്കാനും തീരുമാനിച്ചു. ജെ.ബി. കോശി കമ്മീഷൻ മുമ്പാകെ സംയുക്ത നിവേദനം സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു .

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അദ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗ്ലോബൽ ഡയറക്ടർ ഫാ ജിയോ കടവി, ഓർത്തഡോക്സ്‌ കണ്ടനാട് ഭദ്രാസനം സെക്രട്ടറി ഫാ എബ്രഹാം കാരമയിൽ,
യാക്കോബായ സഭ അൽമായ സെക്രട്ടറി കമാൻഡർ ഷാജി ചൂണ്ടയിൽ, മാർത്തോമാ സഭാ ട്രസ്റ്റീ പി കെ അച്ചൻകുഞ്ഞ് ,കേരള കത്തലിക് ഫെഡറേഷൻ പ്രസിഡന്റ് പി കെ ജോസഫ്,കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് , മലങ്കര കാത്തലിക് അസോസിയേഷൻ സഭാ തല സെക്രട്ടറി വി. സി ജോർജുകുട്ടി, കൽദായ സഭാ ബോർഡ് ട്രസ്റ്റീ വൈസ് ചെയർമാൻ ഡോ. റിഷി ഇമ്മട്ടി, പീറ്റർ കെ ഏലിയാസ്, അഡ്വ ബോബൻ വർഗീസ് ( യാക്കോബായ സഭ )ഡോ എം ഇ കുര്യക്കോസ് (ഓർത്തഡോക്സ് സഭ ), റവ. സിസ്റ്റർ ജിൻസി ( കൽദായ സഭ ),കത്തോലിക്ക കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശ്ശേരി, മാതൃവേദി പ്രസിഡന്റ്‌ റീത്താമ്മ ജെയിംസ് , കെ സി എഫ് ട്രഷറർ അഡ്വ ജസ്റ്റിൻ കരിപ്പാട്ട് , എസ് എം സി എ ഷിക്കാഗോ ചെയർമാൻ ജോർജുകുട്ടി പുല്ലേപ്പള്ളിൽ, സീറോ മലബാർ സഭാ വക്താവ് ഡോ ചാക്കോ കാളംപറമ്പിൽ, കത്തോലിക്കാ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ടെസ്സി ബിജു, ഡോ. ജോസ്കുട്ടി ഒഴുകയിൽ , സെക്രട്ടറി ബെന്നി ആന്റണി , മാതൃവേദി, പ്രോ ലൈഫ് , കെ സി വൈ എം, എസ് വൈ എം, സി.എം.എൽ , സി.എൽ.സി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു

നിങ്ങൾ വിട്ടുപോയത്