മൂക്കന്നൂർ ആഴകം സെൻമേരിസ് യാക്കോബായ പള്ളി വരാന്തയിൽ കഴിഞ്ഞ ശനിയാഴ്ച അഞ്ചുമാസം പ്രായമായ ആൺകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയും നാട്ടുകാരും, പള്ളി ഭാരവാഹികളും അറിയിച്ചതനുസരിച്ച് അങ്കമാലി പോലീസ് കുഞ്ഞിനെ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കുകയും ചെയ്തു.

ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നവജാത ശിശു പരിപാലന വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനെ പൂർണ്ണ പരിശോധനയ്ക്ക് വിധേയമാക്കുകയും കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ ഡോക്ടർ മാർട്ടിൻ അഗസ്റ്റിൻ എന്നിവർ അറിയിച്ചു.

ആശുപത്രി ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിലാളനയും വാത്സല്യത്തിലും രണ്ടുദിവസം കഴിയുകയും കുഞ്ഞിനെ ആശുപത്രി അധികൃതർ ആരോമൽ എന്ന് പേരിടുകയും ചെയ്തു സന്തോഷമായി നഴ്സുമാർ പുതുവസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.

കുഞ്ഞ് പൂർണ ആരോഗ്യവാനായി ആയതോടെ കുഞ്ഞിനെ ആശുപത്രി ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, അങ്കമാലി സബ് ഇൻസ്പെക്ടർ അജിത്ത്,ഫാദർ വർഗീസ് പാലാട്ടി, ഫാദർ റിജു കണ്ണമ്പുഴ, സേവ്യർ ഗ്രിഗറി, ഡോക്ടർ മാർട്ടിൻ അഗസ്റ്റിൻ,പോലീസുകാരായ സൈജു,റെന്നി അയ്യമ്പുഴ പരിചരിച്ച നഴ്സുമാർ എന്നിവരുടെ സാന്നിധ്യത്തിൽ എടക്കുന്നിലെ നസ്രത്ത് ശിശുഭവൻ അധികാരികൾക്ക് കൈമാറി.

ഈ കോവിഡ് മഹാമാരി അതിജീവിച്ച് ആരോമൽ ഇനി എടക്കുന്നിലെ ശിശുഭവനിൽ സിസ്റ്ററമാരുടെ പരിലാളനയിൽ കഴിയും,ജില്ലാ ശിശുക്ഷേമ സമിതിയുടെ അനുമതിയോടെ മാത്രമേ ആരോമലിനെ ആർക്കും ദത്തെടുക്കാൻ കഴിയുകയുള്ളൂ എന്ന് അധികൃതർഅറിയിച്ചു.

Fr.Varghese Palatty

Assistant Director, Little Flower Hospital Angamaly

നിങ്ങൾ വിട്ടുപോയത്