ഇടയ്ക്ക് ഞാൻ ചിന്തിക്കാറുണ്ട് എന്നും രാവിലെ എഴുനേറ്റ് മുടക്കമില്ലാതെ കൃത്യമായി ഇവിടെ സുപ്രഭാതം പോസ്റ്റിടുന്ന ശുഷ്കാന്തി പണ്ട്‌ പഠിക്കണ സമയത്ത്‌ കാണിച്ചിരുന്നേൽ ഒരു പക്ഷേ ഞാനിപ്പോ ഒരു ജില്ലാ കലക്ടർ എങ്കിലും ആയേനെ. എന്നാൽ എനിക്കും നിങ്ങള്‍ക്കുമിടയില്‍ ഒരുപാട് ദൂരമുണ്ടെങ്കിലും എന്നും രാവിലെ എന്‍റെ അക്ഷരങ്ങള്‍ നിങ്ങളുടെ അടുത്ത് എത്തുന്നു, അതിലൂടെ എന്നെ അറിയാം. നമ്മൾ നേരിൽ കാണുന്നില്ല എന്നെയൊള്ളു. എന്നാൽ മനസ്സില്‍ എന്നും കാണുന്നുണ്ട്.

ഞാൻ ഇവിടെ എന്നും പറയുന്ന കാര്യങ്ങൾ, ചിലപ്പോൾ എന്റെ സ്വന്തം അഭിപ്രായങ്ങൾ ആയിക്കൊള്ളണമെന്നില്ല, സമൂഹത്തിൽ ദിനംപ്രതി നടക്കുന്ന സംഭവങ്ങൾ ഒരു ചർച്ചയാക്കുക എന്നതാണ് എന്റെ ഉദ്ദേശം. എന്തായാലും ഈ സുപ്രഭാതം പോസ്റ്റിലൂടെ എന്നും അകലങ്ങള്‍ കുറക്കാം, ആശയങ്ങള്‍ പങ്കുവെക്കാം. അനുഭവങ്ങള്‍ കോറിയിടാം. ആശംസകള്‍ നേരാം. അതൊക്കെത്തന്നെയല്ലേ എന്നും നമ്മള്‍ തമ്മിലുള്ള അടുപ്പവും. എന്നും നമ്മളെയോര്‍ക്കുന്ന കുറച്ചാളുകള്‍ ഉണ്ടെങ്കില്‍ അതുതന്നെ നല്ലൊരു സമ്പത്താണ്‌. സ്നേഹത്തിന്റെ നിറക്കൂട്ടിൽ ചാലിച്ചെഴുതിയ ആത്മാർത്ഥ സൗഹൃദങ്ങൾ ജീവിതത്തിലെ മുതൽക്കൂട്ടാണ്.ശുഭദിനം✌️

Vinod Panicker

നിങ്ങൾ വിട്ടുപോയത്