ജോർജ്ജിനെ കുറിച്ച് ചില കാര്യങളെക്കുറിച്ച് ചിലത് പറയാനുണ്ട്……

. എന്റെ പ്രിയ മിത്രം.മുപ്പത്തിയഞ്ച് വർഷത്തിനു ശേഷമുള്ള കണ്ടുമുട്ടൽ.തികച്ചും ദൈവം നിച്ചയിച്ചത് പോലെ:

കുഞ്ഞുക്ലാസിലേ പഠനമികവ് പുലർത്തിയിരുന്നു. ഒൻപതാം ക്ലാസിൽ മിമിക്രി മോണോ ആക്ട്, ക്വിസ്, നാടകം ഉൾപ്പെടെയുള്ള കലാമേഖലയിലേക്ക് കടന്നുവന്നു. ക്രിസ്തുരാജ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കെ സി എസ് എൽ ന്റെ ബെസ്റ്റ് ഓൾറൗണ്ടർ ആയി. പ്രീഡിഗ്രി കോ ഓപ്പറേറ്റീവ് കോളേജിൽ. രണ്ടുകൊല്ലവും മിമിക്രിയിലും മോണോ ആക്റ്റിലും ജേതാവായി. ഫാത്തിമ കോളേജിലെ ഡിഗ്രി പഠനകാലത്ത് പ്രസംഗ മേഖലയിൽ അറിയപ്പെട്ടു.

എ ഐ എസ് എഫ് കൊല്ലം മണ്ഡലം സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. എൻ എസ് എസ് ബെസ്റ്റ് ക്യാമ്പർ, നേവൽ എൻ സി സി ബി സർട്ടിഫിക്കറ്റ് ഹോൾഡർ, സ്പോർട്സിൽ വിവിധ ടീമംഗം,മോണോ ആക്ട്, മൈം,മിമിക്രി, പ്രസംഗം, ഫാൻസി ഡ്രസ്സ്, ടാബ്ലോ ഉൾപ്പെടെ കലാമേഖലയിൽ കഴിവ് തെളിയിച്ചു. തൊണ്ണൂറിലെ ആർട്സ് ഫെസ്റ്റിവലിൽ ബെസ്റ്റ് ഓൾറൗണ്ടർ ആയിരുന്നു. ആ കാലങ്ങളിൽ പ്രൊഫഷണൽ മിമിക്രി ടീം അംഗമായിരുന്നു. 88-89വർഷത്തിൽ എന്റർപ്രൈസസ് വിഭാഗത്തിൽ സംസ്ഥാന ബോട്ട് സെയ്‌ലിംഗ് ചാമ്പ്യനായി.

പെരുമൺ ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് ഡൽഹിയിൽ നിന്ന് എൻ സി സി ലെഫ്റ്റനന്റ് ജനറലിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും കരസ്ഥമാക്കി. 90-91ൽ ഐ ടി ബി പി ബോക്സിങ് ടീമിൽ അംഗമായിരുന്നു.

ബി എ വിദ്യാഭാസം പൂർത്തിയായ ഉടനെ എച് ആർ ഡി മിനിസ്ട്രിയുടെ കീഴിൽ ഒരു പ്രൊജക്ടിൽ സൂപ്പർവൈസറായി. ഈ സമയം പ്രാർത്ഥനമേഖലയിലേക്ക് ചുവടു വെപ്പ് നടത്തിക്കഴിഞ്ഞിരുന്നു. ഇതിനിടയിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കി. ഇന്റീരിയർ ഡിസൈനിങ് രംഗത്തും ബിൽഡിംഗ് കൺസ്ട്രക്ഷനിലും നിലയുറപ്പിച്ചു.

95ൽ സദ്‌വാർത്താപത്രത്തിന്റെ ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തിച്ചു. തുടർന്ന് മാധ്യമം ഉൾപ്പെടെ നിരവധി പത്രങ്ങളിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയി . ഒരു സായാഹ്നപത്രത്തിലും പിന്നീട് പ്രവർത്തിച്ചു. ഇപ്പോൾ ബിൽഡിംഗ് കണ്സ്ട്രക്ഷന് പുറമെ സി വി ഫിലിപ്പ് &ഫ്രാൻസിസ് സേവ്യർ അസ്സോസിയേറ്റീസിൽ പാർട്ണർ ആയും പ്രവർത്തിക്കുന്നു.

പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ കെ സി വൈ എം കടവൂർ യുണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്നു .പ്രീഡിഗ്രി ഫസ്റ്റ് ഇയർ വരെ വേദോപദേശം പരീക്ഷക്ക് സമ്മാനങ്ങൾ കരസ്ഥമാക്കി, പിന്നീട് ബൈബിൾ കലോത്സവങ്ങളിൽ തെരുവ് നാടകം, നാടക രചന, കവിതാരചന ഉൾപ്പെടെ നിരവധി ഐറ്റങ്ങളിൽ സമ്മാനങ്ങൾ . കോളേജ് കാലത്ത് കവിതകൾ എഴുതുവാൻ തുടങ്ങിയിരുന്നു .

പ്രാർത്ഥന ജീവിതത്തിൽ കപ്പൂച്ചിൻ പുരോഹിതരോടൊപ്പം വചന പ്രഘോഷകനായി.പോട്ടയിലെ കുരിയാക്കോസ് ഏലിയാസ് അച്ഛന്റെ വലിയ കൺവെൻഷനുകളിൽ സാക്ഷ്യം പറയുവാൻ തുടങ്ങി. ക്രൈസ്റ്റ് മിഷൻ സർവീസ് എന്ന റിട്രീറ്റ്‌ ടീമിന്റെ പ്രധാന വചന പ്രഘോഷകനായി.

91 മുതൽ ബ്രദർ അജിത് കുമാർ ലിയോൺസിനൊപ്പം വചനപ്രഘോഷണവും പ്രാർത്ഥനാഗ്രൂപ്പും, 92ൽ ജീസസ് യൂത്ത് ഓഡിയോ വിഷൽ മിനിസ്ട്രി കോർഡിനേറ്റർ, 93ൽ മെൽക്കിസെദെക് മൂവ്മെന്റ് ഫോർ ലൈഫ് സ്ഥാപിച്ചു.

96ൽ ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രി(ഭ്രൂണഹത്യ, ആത്മഹത്യ, കൊലപാതകം, മദ്യപാനം, മയക്കുമരുന്ന്, ദയാവധം, യുദ്ധം തുടങ്ങി ജീവനെതിരായ തിന്മകൾക്കെതിരെ പ്രവർത്തിക്കുന്ന പ്രസ്ഥാനം ) കോർഡിനേറ്റർ ആയി. ഈ സമയങ്ങളിൽ സൗദിയിൽ കൊല ചെയ്യപ്പെട്ട ബാബു ഏലീയാസിന്റെ ഘാതകരെ മരണശിക്ഷയിൽ നിന്നൊഴിവാക്കുവാനുള്ള പ്രവർത്തനങ്ങളിലൂടെയും, രാജീവ് ഘാതകരിൽപ്പെട്ട നളിനിയെ മരണശിക്ഷയിൽ നിന്നൊഴിവാക്കുവാനുള്ള പരിശ്രമങ്ങളിലൂടെയും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

പ്രോലൈഫ് പ്രവർത്തനങ്ങളിലൂടെ അനേകായിരം ജീവനുകളുടെ രക്ഷകനായി മാറി. 2005ൽ കൊല്ലം രൂപത പ്രോലൈഫ് കോർഡിനേറ്റർ.ഈ കാലയളവിൽ ഫാമിലി അപ്പോസ്റ്റലേറ്റിൽ വിവാഹ ഒരുക്കകോഴ്സിൽ അദ്ധ്യാപകനായും സ്കൂളുകളിൽ വാല്യൂ എഡ്യൂക്കേഷൻ അദ്ധ്യാപകനായും പ്രവർത്തിച്ചു.

2006ൽ കെ സി ബി സി പ്രോലൈഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, 2008ൽ ജനറൽ സെക്രട്ടറി, പിന്നീട് ആദ്യ അല്മായ പ്രസിഡന്റ്,ഇപ്പോൾ ആനിമേറ്റർ എന്നീ നിലകളിൽ പ്രവർത്തനം നടത്തി വരുന്നു .

ജീവന്റെ മേഖലയിലെ ടി വി ചർച്ചകളിൽ(ഭ്രൂണഹത്യ, വിവാഹ മോചനം, സ്വവർഗരതി തുടങ്ങിയ വിഷയങ്ങൾ ) കത്തോലിക്ക സഭയുടെ പ്രതിനിധിയായി പങ്കെടുത്തു .കത്തോലിക്ക സഭയുടെ കാരുണ്യവർഷത്തിൽ നടന്ന കാരുണ്യകേരള സന്ദേശയാത്രയുടെ ക്യാപ്റ്റനായി കേരളമെമ്പാടുമുള്ള കാരുണ്യഭവനങ്ങളിലും 32രൂപതകളിലും പര്യടനം നടത്തി.

2008ൽ ജീവൻ സംരക്ഷണ സമിതി ജനറൽ കോർഡിനേറ്ററായി കേരള നിയമപരിഷ്കരണ സമിതിയും, കേന്ദ്ര നിയമപരിഷ്കരണ സമിതിയും കൊണ്ട് വന്ന അധാർമിക നിയമനിര്മാണങ്ങൾക്കെതിരെ ഭാരതമാകെ നടന്ന ഐതിഹാസിക സമരങ്ങൾക്ക് നേതൃത്വം നൽകി.

2009ൽ രൂപീകരിച്ച കൊല്ലം കത്തോലിക്ക രൂപതയുടെ ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വർക്കിംഗ് പ്രസിഡന്റായി നടത്തിവന്ന ചോറുപൊതി വിതരണത്തിന് ഇന്നും നേതൃത്വം കൊടുക്കുന്നു. ജീവനാദം കൊല്ലം രൂപത റിപ്പോർട്ടർ &ജനറൽ കോർഡിനേറ്റർ ആയും ദീപിക സിറ്റി റിപ്പോർട്ടർ ആയും പ്രവർത്തിച്ചു.

99ൽ ഗായികയായ ജോസ്ഫിൻ ജോർജ് വലിയവീടിനെ വിവാഹം കഴിച്ചു. അഞ്ചുമക്കൾ. എല്ലാവരും പഠനത്തോടൊപ്പം സംഗീത മേഖലയിലും മികവ് പുലർത്തുന്നു.

2011ൽ ലോകസമാധാനം, രാജ്യങ്ങളുടെ ഐക്യത, മനുഷ്യജീവസംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം എന്നിവ ലക്‌ഷ്യം വെച്ച് ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ (ഇപ്ലോ, ആദ്യ വർഷം തന്നെ ജില്ലാ കളക്ടർ പി ജി തോമസ് ഐ എ എസിന്റെ അനുമോദനപത്രം കരസ്ഥമാക്കുകയും ലോകസമാധാന ആഘോഷങ്ങളുടെ ഭാഗമായി അഡ്വഞ്ചർ സ്വിമ്മിങ്ങിലൂടെ ലിംകാ ബുക്കിൽ പ്രവേശിക്കുകയും ചെയ്തു )രൂപീകരിച്ചു വീണ്ടും സാമൂഹ്യമേഖലയിലേക്ക് കടന്നുവന്നു.

വലിയവീട് കുടുംബയോഗം ജനറൽ സെക്രട്ടറി, ഇസ്‌ക്ര പി ആർ ഓ, ക്‌ളാസ്മേറ്റ്സ് എഡ്യൂക്കേഷണൽ കൾച്ചറൽ &ചാരിറ്റബിൾ ട്രസ്റ്റ് പി ആർ ഓ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭിക്ഷാടന മാഫിയ ശക്തമായപ്പോൾ അതിനെതിരെ ബി എം ബി (ബെഗ്ഗർ മാഫിയ ഫ്രീ ഭാരത് )എന്ന സംഘടന രൂപീകരിച്ചു ശക്തമായ പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിച്ചു. സുകൃതം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി, വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

മോട്ടോർ വാഹനവകുപ്പ് പോലീസ്, ആരോഗ്യം, എക്സൈസ്, ഫയർ &റെസ്ക്യൂ പൊതുമരാമത്തു തുടങ്ങിയ വകുപ്പുകളെ ഏകോപിച്ചു പൊതുജനങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ട്രാക്കിന്റെ(പതിനായിരത്തിൽ കൂടുതൽ പരിശീലനം സിദ്ധിച്ച വോളന്റിയേഴ്‌സ്, ആയിരക്കണക്കിന് റോഡപകടങ്ങളിൽ രക്ഷാപ്രവർത്തനം, അഞ്ചു കൊല്ലമായുള്ള രാത്രികാല ദീർഘദൂര ഡ്രൈവർമാർക്കുള്ള ചുക്കുകാപ്പി വിതരണം ഉൾപ്പെടെ നിരവധി പരിപാടികൾ, കേരളത്തിലെ ആദ്യ സിവിലിയൻ ദുരന്തനിവാരണ സേന, കൊല്ലത്തെ ആദ്യ സ്റ്റുഡന്റ്സ് ഫോഴ്‌സ്, ഓഖിയിലും, പ്രളയത്തിലും രക്ഷാപ്രവർത്തനം, അപകടങ്ങളിൽ സൗജന്യ ആംബുലൻസ് സർവീസ് -ട്രാക്കിന്റെ ഒരേടാണിത് ) ചാപ്റ്റർ മെമ്പർ, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ഇപ്പോൾ ആദ്യ സിവിലിയൻ സെക്രട്ടറി എന്നീ നിലകളിൽ റോഡ് സുരക്ഷാ മേഖലയിലും, ദുരന്ത നിവാരണമേഖലയിലും ശക്തമായ പ്രവർത്തനം കാഴ്ച്ച വെക്കുന്നു.

കൊല്ലം ജില്ലയിലെ റേഡിയോ വിപ്ലവത്തിന് വഴി തെളിച്ച കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗറിലെ അവതാരകനായി കഴിഞ്ഞ എട്ടു കൊല്ലമായി തുടരുന്നു. കാരുണ്യ സാമൂഹ്യ മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ള ജോർജ് എഫ് സേവ്യർ വലിയവീട് അറിയപ്പെടുന്ന പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനർ ആണ്.

എയ്ഡ്സ് രോഗികളുടെ മക്കളുടെ ഭക്ഷണം, രോഗികൾക്കുള്ള മരുന്നുകൾ, രക്തദാനത്തിന്റെ കോർഡിനേഷൻ, ഗർഭിണികൾക്കും കിടപ്പുരോഗികൾക്കുമുള്ള സഹായങ്ങൾ, കടലിന്റെ സൈന്യത്തിനൊരു ലൈസൻസ്, ഭിന്നശേഷിക്കാർക്കൊരു ലൈസൻസ് തുടങ്ങിയ പദ്ധതികളുടെ കോർഡിനേഷൻ തുടങ്ങി കാരുണ്യത്തിന്റെ കടലിലൂടെ തന്റെ ജീവിതത്തെ ദൈവ വിശ്വാസത്തിലും ധാര്മികതയിലും ജോർജ് എഫ് സേവ്യർ വലിയവീട് മുന്നോട്ടു കൊണ്ട് പോകുന്നു.

പ്രോലൈഫ് മേഖലയിലും, കാരുണ്യ മേഖലയിലും, സാമൂഹ്യ മേഖലയിലും, റോഡ് സുരക്ഷാ മേഖലയിലും, ദുരന്ത നിവാരണമേഖലയിലും നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

പത്രങ്ങളിലും, നിരവധി സുവനീറുകളിലും ചരിത്ര ലേഖനങ്ങൾ എഴുതിയതിലൂടെ ശ്രദ്ധേയനാണ്.നിരവധി ഹ്രസ്വചിത്രങ്ങൾക്കും, ഡിവോഷണൽ ആൽബങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

പല സ്കൂളുകൾക്കും ജൂബിലി ഗാനങ്ങളും കുട്ടികൾക്ക് മോട്ടിവേഷൻ കവിതകളും എഴുതിയിട്ടുണ്ട്. ജോർജ് എഫ് സേവ്യർ വലിയവീട് രചിച്ച ക്രിസ്ത്യൻ ഗസലുകൾ (ഗസൽ ശാഖയിൽ ആദ്യമാണ് ക്രിസ്ത്യൻ ഗസലുകൾ )ഹിന്ദുസ്ഥാനി സംഗീത ഗുരു സബീഷ് ബാല സംഗീതം നൽകുകയും വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടും (ഭാര്യ ), ഇമ്‌നാ ജോർജ് വലിയവീടും (മകൾ ) നിരവധി വേദികളിൽ ആലപിക്കുകയും ഗാനങ്ങൾ യുട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

90ലെ കവിതകൾ, തണൽ മരം, മുഖംമൂടി, പുഴയെ വരക്കുവാനാകുമോ ഇങ്ങനെ നാല് കവിതാസമാഹാരങ്ങൾ പ്രകാശിതമായിട്ടുണ്ട്. ഇതിന് പുറമെ ഓമനത്തിങ്കൾ കിടാവോ, മാ നിഷാദ, അരുതേ കൊല്ലരുതേ എന്നീ പ്രോലൈഫ് പഠനപുസ്തകങ്ങളും, കൊല്ലപ്പെടുന്ന കുഞ്ഞു മാലാഖമാർ, ജനിക്കാനും ജീവിക്കാനുമുള്ള അവകാശത്തിനായി എന്നീ ബുക്ക് ലൈറ്റുകളും, ഭിക്ഷാടനമാഫിയയെക്കുറിച്ചുള്ള പഠന പുസ്തകമായ ഇരകൾക്കു പതിനൊന്ന് പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

കൊല്ലത്തെ ഏറ്റവും അറിയപ്പെടുന്ന സംഘാടകരിൽ ഒരുവനും കലാകാരനും, കവിയും, സാഹിത്യകാരനും, വാഗ്മിയും, കേരളമെമ്പാടും നിറഞ്ഞുനിൽക്കുന്ന കാരുണ്യ, സാമൂഹ്യ സാംസ്കാരികപ്രവർത്തകനും, സാമൂഹ്യതിന്മകൾക്കെതിരെ ഭാരതമെമ്പാടും, ജീവന്റെ മേഖലയിൽ അന്താരാഷ്ട്ര തലത്തിലും പോരാട്ടം നടത്തിയിട്ടുള്ള അമൂല്യ വ്യക്തിത്വവുമാണ് ജോർജ് എഫ് സേവ്യർ വലിയവീട്.മൊബൈൽ :9387676757

സ്നേഹപൂർവം

ഇഗ്നേഷ്യസ് വിക്ടർ.

നിങ്ങൾ വിട്ടുപോയത്