കോതമംഗലം രൂപത വൈദികനും ഏഴല്ലൂർ കൂട്ടുങ്കൽ പരേതരായ മത്തായി-അന്ന ദമ്പതികളുടെ മകനുമായ ബഹുമാനപ്പെട്ട ജോസഫ് അച്ചൻ (90) നിര്യാതനായി.

മൃതസംസ്കാര ശുശ്രൂഷകൾ 16/9/2023 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.00 മണിക്ക് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിന്റെ മുഖ്യ കർമികത്വത്തിൽ.

മൃതദേഹം 15/9/2023 വെള്ളിയാഴ്ച വൈകുന്നേരം 6.00 മണി മുതൽ സഹോദരൻ തോമസിന്റെ തൊടുപുഴയിലുള്ള വസതിയിൽ പൊതുദർശനത്തിന് വക്കുന്നതാണ്. തുടർന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ഏഴല്ലൂർ പള്ളിയിലേക്ക് കൊണ്ടുപോകുന്നതും പൊതുദർശനത്തിന് വെക്കുന്നതുമാണ്.

1932 ൽ ജനിച്ച അച്ചൻ തുടർന്ന് എറണാകുളം മൈനർ സെമിനാരിയിൽ ചേർന്നു വൈദിക പഠനം ആരംഭിച്ചു. അദ്ദേഹം മംഗലപ്പുഴ സെമിനാരിയിലെ പഠനത്തിനുശേഷം 1960 ൽ തിരുപ്പട്ടം സ്വീകരിച്ചു.

തുടർന്ന് വാഴക്കുളം പള്ളിയിൽ അസ്തേന്തിയായി വൈദിക ജീവിതം ആരംഭിച്ച അച്ചൻ നെടിയകാട്, നാകപ്പുഴ, ആയവന, പാറത്തോട്, പണിക്കൻകുടി, കൂമ്പൻമല, ശാന്തിഗ്രാം, പുറപ്പുഴ, പന്നിമറ്റം, കല്ലാനിക്കൽ, കുറുപ്പംപടി, ചിറ്റൂർ, കാൽവരിഗിരി, നെടുങ്ങപ്ര, ഊന്നുകൽ, പോത്താനിക്കാട്, കല്ലൂർക്കാട്‌, ഞാറക്കാട്, പാറപ്പുഴ, വാഴപ്പിള്ളി ഈസ്റ്റ്‌ തുടങ്ങിയ ഇടവകകളിൽ വികാരിയയായിസേവനം ചെയ്തു.

2008 മുതൽ മുതലക്കോടം സാൻജോ ഭവനിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.വർഗീസ്, ഉലഹന്നൻ, ഏലിക്കുട്ടി വട്ടക്കുന്നേൽ, ഫ്രാൻസിസ് ( പരേതർ), അബ്രാഹം, സി പ്രീമ സിഎംസി, പോൾ, മേരി കുന്നംകുഴക്കൽ, തോമസ്, എന്നിവർ സഹോദരങ്ങളാണ്.

Eparchy of Kothamangalam

നിങ്ങൾ വിട്ടുപോയത്