ഷിക്കാഗോ: ഇന്ത്യന്‍ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ മെല്‍ബിന്‍ മാത്യുവിന്റെ പിതാവും വ്യവസായിയുമായ മാത്യു പന്തക്കല്‍ യുഎസില്‍ നിര്യാതനായി. തൊടുപുഴ പന്തക്കല്‍ മാത്യു (73) ആണ് ഷിക്കാഗോയില്‍ മരിച്ചത്. തൊടുപുഴ കാളിയാര്‍ നമ്പിയാപറമ്പില്‍ കുടുംബാംഗമായ ഷെര്‍ളി മാത്യുവാണ് ഭാര്യ.

കിഷോര്‍ മാത്യു, അഡ്വ മെല്‍ബിന്‍ മാത്യു, മിനു മാത്യു എന്നിവര്‍ മക്കളും സജീന കിഷോര്‍ , ഡോണി ജോസ്, തെരേസ മെല്‍ബിന്‍ എന്നിവര്‍ മരുമക്കളുമാണ്.

ലോക്ഡൗണിനു മുമ്പ് യുഎസിലുള്ള മകന്‍ കിഷോറിന്റെ അടുത്തേക്ക് പോയതായിരുന്നു. ലോക്ഡൗണായതോടെ നാട്ടിലേക്ക് തിരികെ വരാന്‍ കഴിഞ്ഞിരുന്നില്ല. സംസ്‌ക്കാരം പിന്നീട് ഷിക്കാഗോ മാർ തോമാ ശ്ളീഹാ കത്തിഡ്രൽ ഇടവകയിൽ നടക്കും .

ആദരാഞ്ജലികൾ അർപ്പിക്കുന്നു .

Logo for web magalavartha-01

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.