ദൈവദാൻ യാത്രയേ കുറിച്ച് പറയുന്നതിന് മുന്നേ
ഒരു മഹദ് വ്യക്തിയെ കുറിച്ച് പറയുവാൻ ആഗ്രഹിക്കുന്നു മറ്റാരും അല്ല ബ്രദർ മാവൂരൂസ്…

അദ്ദേഹത്തെകുറിച്ച് ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ല

50 വർഷത്തെ സന്യാസ ജീവിതം കൊണ്ട് സാധുക്കളെ സംരക്ഷിക്കുകയും 6000തെരുവുമക്കളെ എടുത്തു വളർത്തി നേർവഴിയ്ക്കു നയിച്ചതി ലൂടെ അദ്ദേഹത്തിന്റെ പേര് നമ്മുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടു

“പ്രാർത്ഥിക്കുന്ന ചുണ്ടുകളെക്കാൾ മഹത്വം ആണ് ദാനം ചെയ്യുന്ന കരങ്ങൾ എന്നും അദ്ദേഹം നമ്മളെ മനസിലാക്കി തന്നു

ബ്രദറിന്റെ കൂടെ ഉള്ള ഉദ്യമങ്ങൾ നന്മയുടെ പ്രതീകങ്ങൾ ആണ് എന്നുള്ളത് കൊണ്ട് വളരെയധികം സന്തോഷത്തോടുകൂടി ദൈവദാൻ യാത്രയ്ക്കു സമ്മതം നൽകി ഞങ്ങൾ ഒത്തുകൂടി.

യാത്രയുടെ ഉദ്ദേശം എന്തെന്നാൽ
ദൈവദാനിൽ ഉള്ള
വൃദ്ധരായ അമ്മമാരെയും അപ്പച്ചന്മാരെയും സന്ദർശിക്കുക അവരോടൊപ്പംക്രിസ്‌മസ്‌ആഘോഷിക്കുക എന്നതായിരുന്നു ഒപ്പം മലയാറ്റൂർ പുണ്യ ദർശനവും….

രാവിലെ 8.30 മുന്നേ എല്ലാവരും എത്തിച്ചേർന്നു 10പേരാണ് ഉണ്ടായിരുന്നത് ബ്രദർ മാവൂരൂസ്, , adv ലാൽ മാത്യു, സ്റ്റീഫൻ, ഫ്രാൻസിസ്, ബിജു, ലേഖ, സന്തോഷ്‌, ഗണേഷ് പ്രഭു, ഷിബു, അവരോടൊപ്പം ഞാനും..
ഞങ്ങളുടെ യാത്രയിൽ
സന്തോഷ്‌ ബ്രദറിന്റെ ജീപ്പിൽ. 10perum..Xmas ഗിഫ്റ്റുകളും കൊള്ളിച്ചു… ബാക്ക് സീറ്റിൽ ഇരുന്നവർക്ക് നന്നേ ബുദ്ധിമുട്ട് ആയിരുന്നെങ്കിലും അതവർ സ്നേഹപൂർവ്വം സ്വീകരിച്ചു…

9 മണിക്ക് കൃത്യം പുറപ്പെട്ടു എന്നതും എടുത്തു പറയേണ്ട കാര്യമാണ്…

യാത്രയിൽ ബിജു സഹോദരൻ മനോഹരമായ ഭക്തി ഗാനങ്ങൾ ആലപിച്ചു കൈകൾ അടിച്ചും കൂടെ ഏറ്റുപാടിയും ഞങ്ങളും പങ്കാളികൾ ആയി

ഒരു മണിക്കൂറിനുള്ളിൽ മലയാറ്റൂർ പള്ളിയിൽ എത്തിച്ചേർന്നു
വികാരി അച്ഛൻ വറുഗീസ് മണവാളൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു

ദൈവനാനിൽ എത്തി..

90അമ്മമാരും, 58അപ്പച്ചൻ മാരും 12ജീവനക്കാരും(സിസ്റ്റേഴ്സ്, സഹായികൾ ) അടക്കം 160പേരടങ്ങുന്നതാണ് ദൈവദാൻ കുടുംബം …

നമ്മൾ എല്ലാവരും കൂടി സമാഹരിച്ച xmas ഗിഫ്റ്റുകൾ (veg-Tarcy, Dress, Rice -Biju, oil…powder-Baiju kaniv, egg-Gopalan, fruits and snacks- Bro Maurus, Raghu, cash-Santhosh) ജിജി സിസ്റ്ററിനു കൈമാറി…
ചൂട് കട്ടൻ ചായ, കേക്ക്
എന്നിവ ഞങ്ങൾക്ക് തന്നു സൽക്കരിച്ചു…

ആന്റണി എന്ന മോനെ കുറിച്ച് ബ്രദർ മാവൂരൂസ് പറഞ്ഞു ഒരു മിനിറ്റ് പോലും ആയില്ല ആന്റണി ഞങ്ങളുടെ മുന്നിൽ എത്തി എല്ലാവർക്കും അതിശയം ആയി…

കയ്യിൽ മൊബൈൽ ഇല്ല കണ്ടിട്ട് ഒത്തിരി ആയി എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ആന്റണി അവിടേക്കു എത്തിയത്. ചിലരെ കുറിച്ചു നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ഇടയിലേക്ക് ആ വ്യക്തി വരുമ്പോൾ ഉണ്ടാവുന്ന അതിശയവും സന്തോഷവും എല്ലാവർക്കും ഉണ്ടായി..

പിന്നീട് മലയാറ്റൂർ മല കയറുവാൻ അങ്ങോട്ട്‌ പോയി പക്ഷെ കയറുവാൻ സാധിച്ചില്ല കൊറോണ കാരണം അടച്ചിട്ടിരിക്കുവായിരുന്നു എങ്കിലും അവിടെ കുറച്ചു നേരം ചിലവഴിച്ചു
പ്രാർത്ഥിച്ചു… ഫോട്ടോസ് ഒക്കെ എടുത്തു…തിരിച്ചു ദൈവദാനിൽ എത്തി ചാപ്പലിൽ പ്രാർത്ഥന നടത്തി..

പിന്നീട്, മനോഹരമായി പുൽകൂടും, Xmas ട്രീയും ഒരുക്കിയ അപ്പച്ചനെ പരിചയപ്പെട്ടു… പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കു ആകർഷണീയം ആയിരുന്നു അദ്ദേഹത്തിന്റെ കരവിരുതുകൾ.

12 മണി കഴിഞ്ഞു.. ഉച്ചയൂണ് തയ്യാറായി എന്ന് അറിയിച്ചപ്പോൾ ഊട്ടു പുരയിലേക്ക് പോയി അവിടെ
ബീഫ് കറി, മോര് കറി, കാബേജ്, അച്ചാർ എന്നീ വിഭവങ്ങൾ കൂട്ടി നല്ലയൊരു ഊണും കഴിച്ചു..

ജിജി സിസ്റ്ററിനോട് വിശേഷങ്ങൾ പറഞ്ഞു ഗിഫ്റ്റ് ആയി കൊണ്ടുപോയ ക്യാഷ് ഏൽപ്പിച്ചു പ്രാർത്ഥിച്ചു തിരിച്ചുള്ള യാത്രയ്ക്കു എല്ലാവരും വണ്ടിയിൽ കയറി….

നമ്മളോട് എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഞങ്ങളെ അവിടുള്ള സിസ്റ്റേഴ്സ് കൈകൾ വീശി ടാറ്റാ പറഞ്ഞു…

അമ്മമാരെയും അപ്പച്ചൻ മാരെയും കാണുവാൻ കഴിഞ്ഞില്ല അടുത്ത തവണ അതു തീർച്ചയായും സാധ്യമാവും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നല്ലൊരു ദിനം തന്ന എല്ലാവർക്കും നന്ദി പറഞ്ഞു മനസ്സിൽ പ്രാർത്ഥിച്ചു തിരികെ യാത്രയായി

ജീവിതത്തിൽ അർത്ഥം ഉളവാക്കുന്ന ചില നിമിഷങ്ങൾ സമ്മാനിച്ച മാവുരൂസ് ബ്രദറിനും ഈ യാത്രയ്ക്കു വേണ്ടി സഹായം നൽകിയ എല്ലാവർക്കും നന്ദി

ദൈവദാൻ യാത്രയിലൂടെ ഞാൻ നിങ്ങൾക്ക് സമർപ്പിക്കുന്ന സന്ദേശം എന്തെന്നാൽ..
മാതാപിതാക്കളെ സ്നേഹിക്കുക അവരുടെ ത്യാഗം ആണ് നിങ്ങളുടെ ഇപ്പോഴുള്ള എല്ലാ സൗഭാഗ്യങ്ങളുടെയും ആധാരം അവരെ മറന്നു പോകുന്നതിലൂടെ നിങ്ങളുടെ ആത്മാവിന്റെ മൂല്യം ആണ് നിങ്ങൾക്കു നഷ്ടപെടുന്നത്.
ഈശ്വര ചൈതന്യം നഷ്ടപ്പെടുത്താതെ നല്ലവരായി ജീവിക്കുവാൻ മാതാപിതാക്കളുടെ സ്നേഹം ആവശ്യമാണ്…
അവരെ ഉപേക്ഷിക്കാതെ സ്നേഹിക്കുക…

വൃദ്ധസദനങ്ങളുടെയും അവിടെയുള്ള അമ്മമാരുടെയും അച്ഛന്മാരുടെയും എണ്ണം കുറയ്ക്കുക…. നിങ്ങളുടെ വീടുകളിൽ തന്നെ ആവണം അവരുടെ സ്ഥാനം അല്ലാതെ മറ്റൊരു ഇടത്തും ആവരുതേ എന്ന് പ്രാർത്ഥിക്കാം
സ്നേഹപൂർവ്വം ഞങ്ങളുടെ മാവൂരൂസ് ബ്രദർപറഞ്ഞു.

വേദനിക്കുന്ന വിഷമിക്കുന്ന ഓരോ വ്യക്തിയിലും നാം ക്രിസ്തുവിനെ കാണണം .അവർക്കു കഴിയുന്ന സ്നേഹസേവനം ചെയ്യുക .ക്രിസ്‌മസ്‌ പിറക്കാൻ ഇടം കിട്ടാതെ വിഷമിച്ച ഒരു കുഞിന്റ്റെ കുടുംബത്തിൻെറ അനുഭവം കൂടിയാണെന്ന് മറക്കരുതെന്ന് ബ്രദർ മാവൂരൂസ് പറഞ്ഞത് മനസ്സിൽ നിറഞ്ഞുനിൽക്കുന്നു

ഈ യാത്ര കുറിപ്പ് തയ്യാറാക്കിയത്
രഘു നാരായണൻ

നിങ്ങൾ വിട്ടുപോയത്