സ്നേഹ പൂക്കളുടെ പെരുമഴക്കാലം

ഈശോയുടെ അദി ദാരുണമാം പീഡ സഹനങ്ങളെ ഓർത്ത്

പാലക്കട്ടെ കാപ്പിൽ വീട്ടിന്റെ മുറ്റത്ത് കമനീയമായി അലങ്കരിച്ച പേടകത്തിൽ ഡിജോ ശാന്തമായി ഉറങ്ങി കിടക്കുന്നു. ചുറ്റും സ്നേഹപൂക്കളുമായി കൂട്ടുകാരുടെയും വീട്ടുകാരുടെയും നിര. അവരിൽ അല്ല പാർട്ടിക്കാരും ഉണ്ട്. എല്ലാ മതക്കാരും ഉണ്ട്. എല്ലാ പ്രായക്കാരും ഉണ്ട്. അവരുടെ എല്ലാം ജീവിതത്തിന്റെ ഭാഗമായിരുന്നല്ലൊ ഈ മനുഷ്യൻ. എന്ത് ആവശ്യത്തിനും ഓടിച്ചെല്ലാൻ ഒരിടം. രക്ഷയുടെ വഴി പറഞ്ഞു കൊടുക്കാനും സഹായിക്കാനും ഒരാൾ.

ഡിജോ എല്ലാ പാർട്ടി ബന്ധങ്ങളും ഉപേക്ഷിച്ചു എല്ലാവരുടെയും സുഹൃത്തായത് എത്ര നന്നായി എന്നു ഇന്ന് ഞാൻ മനസ്സിലാക്കുന്നു. ആരോടും പകയില്ലാതെ എല്ലാവരോടും സ്നേഹത്തോടെ

രമേശ് ചെന്നിത്തല പി ജെ ജോസഫ് ഫ്രാൻസിസ് ജോർജ് തിരുവഞ്ചൂർ,മാത്യു കുഴൽനാടൻ മണി സി കാപ്പൻ

ജോസഫ് വഴക്കൻ ഓരോരുത്തരായി ഒഴുകി എത്തുകയാണ്

എല്ലാവരും ഡിജോയുടെ ഭാര്യ മിനിയേയും മക്കളെയും അമ്മയെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കുന്നു

കാപ്പനെ സ്നേഹിക്കുന്ന വൈദികർ വന്നു ഒപ്പീസ് പാടി പ്രാർത്ഥിക്കുന്നു

കാപ്പിൽ വീട്ടിലെ മർമരങ്ങൾക്കു നടുവിലൂടെ ഒരു പ്രാർത്ഥന മന്ദമായി ഒഴുകി പടരുന്നു. ഈശോയുടെ അതി ദാരുണാമം പീഡസാഹനങ്ങളെ ഓർത്ത് ….

2025 ഒക്ടോബർ 16 മുതൽ ആ സഹനങ്ങളോട് ഡിജോ ചേർത്തുവച്ച സഹനങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി.

അപകട വാർത്ത അറിഞ്ഞു തലസ്ഥാനത്തെ പി ആർ എസ് ആശുപത്രിയിൽ ഓടി എത്തിയപ്പോൾ കാപ്പന്റെ പ്രിയ സുഹൃത്ത് ഞങ്ങൾ പാച്ചൻ എന്നു വിളിക്കുന്ന സണ്ണി പറഞ്ഞു. പ്രസാദേട്ട ഡിജോ വലിയ വായിൽ കരയുകയായിരുന്നു. എടാ സണ്ണി എന്റെ കാലൊന്നു താഴ്ത്തി വയ്ക്കടാ എന്നു പറഞ്ഞു. രണ്ട് കാലുകളും ചലനശേഷി പോലും ഇല്ലാതെ കിടന്നപ്പോഴായിരുന്നു ഈ വിലാപം. എന്ത് വേദനായിരിക്കും സണ്ണിയുടെ കണ്ണുകൾ നിറഞ്ഞു.

ചികിത്സകൾ തുടങ്ങി. സെഡേഷൻ കൊടുക്കുമ്പോൾ മാത്രം വേദനയില്ല. ചികിത്സയോട് ഒപ്പം പ്രാർത്ഥനയും തുടങ്ങി.

ഇൻറ്റെൻസീവ് കെയറിൽ കാപ്പൻ കിടന്നപ്പോൾ മിനിയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി. മിനിക്ക് നിസാരമായ പരിക്കുകൾ മാത്രം. ആദ്യത്തെ ആശ്വാസ വാർത്ത അതായിരുന്നു.

ആദ്യ ദിവസം ആരെയും ഡിജോയെ കാണാൻ അനുവദിച്ചിരുന്നില്ല. സന്തോഷ് ആണെന്നു തോന്നുന്നു എന്നോട് പറഞ്ഞു. പത്രക്കാരൻ എന്നു പറഞ്ഞാൽ ചേട്ടനെ വിട്ടേക്കും. അത് കേട്ട ആശുപത്രി ജീവനക്കാരൻ കതകു തുറന്നു എന്നെ കടത്തിവിട്ടു. ഡിജോ പതിവ് കുശലങ്ങളുമായി വർത്തമാനം തുടങ്ങി നല്ല വേദന. പ്രസാദ് ഒന്നു പ്രാർത്ഥിച്ചേ. ഞങ്ങൾ പ്രാർഥിച്ചു. ഡിജോ വേദന കടിച്ചമർത്തി കൂടെ പ്രാർഥിച്ചു

കഷ്ടിച്ച് മെച്ചമായപ്പോൾ വെല്ലൂർ ക്ക് കൊണ്ട് പോകാനുള്ള ആലോചനകളായി. ദിവസവും വി കുർബാന സ്വീകർക്കണം എന്നല്ലാതെ ഒന്നിനും ഡിജോ ആഗ്രഹം പ്രകടിപ്പിച്ചില്ല. ഒരു ദിവസം രോഗിലേപനവും കൊടുത്തു.

ഞാൻ ചോദിച്ചു. ആരോടെങ്കിലും ക്ഷമിക്കാനുണ്ടോ. വളരെപ്പേരിൽ നിന്നും വേദന ഏറ്റുവാങ്ങിയ മനുഷ്യൻ ആണ് കാപ്പൻ എന്ന് എനിക്കറിയാം. ഇല്ല എല്ലാവരോടും പൊറുത്തു. ക്ഷമിച്ചു. ഡിജോ പറഞ്ഞു

പുലർച്ചെ രണ്ടുമണിക്കാണ് വെല്ലൂർ ക്ക് വിമാനം. കൂടെ പോകാമെന്ന് ഡോക്ടർ റെയ്മണ്ട് സമ്മതിച്ചു. തലസ്ഥാനത്തെ ഏറ്റവും തിരക്കുള്ള നൂറോ സർജൻ ആണ് അദ്ദേഹം. കാപ്പന്റെ സുഹൃത്തും. അതി രാവിലെ ഡോക്ടർ എത്തി. ജോർജ് സെബാസ്റ്റ്യൻ വന്നു. കാപ്പനെ കൊണ്ടുപോകുന്ന വിമാനത്തിൽ ഇടം കിട്ടാതെ മിനിയും സന്തോഷ് തലേന്ന് തന്നെ പുറപ്പെട്ടു

വലിയ വേദന സഹിച്ചായിരുന്നു യാത്ര. ഡോക്ടർ പറഞ്ഞു

വെല്ലൂറിൽ ഉദ്ദേശിച്ച മാറ്റം ഉണ്ടായില്ല സർജറി വിജയിച്ചു. പക്ഷേ അണുബാധ ഉണ്ടായി. അവസാനം മെഡിസിറ്റിയിലേക്ക് കൊണ്ട് പോന്നു.

വെല്ലൂരിൽ നിന്നും യാത്ര തിരിക്കുമ്പോൾ മുതൽ വലിയ ടെൻഷൻ ആയിരുന്നു. ഏറെ പേർ പ്രാർഥനയിലായിരുന്നു

ഡിജോ നാട്ടിലെത്തി. ചികിത്സ ആരംഭിച്ചു. നേരിയ പ്രതീക്ഷ

ഒരു ദിവസം എന്നെ കാണാൻ അനുവദിച്ചു. ഞങ്ങൾ ചൊല്ലിയത് കുരിശിന്റെ വഴി പ്രാർത്ഥന.

ഡിജോയുടെ സങ്കടത്തിന്റെ ആഴം ഞാൻ മാനസിലാക്കിയത് അന്നു ആണ്. സ്വന്തം മുഖത്ത് വന്നിരിയ്ക്കുന്ന ഈച്ചയെ ഓടിക്കാൻ പരസഹായം വേണം.

24 മണിക്കൂറും ഓടി നടന്ന ഡിജോയുടെ വേദനങ്ങൾ സങ്കടങ്ങൾ എല്ലാം അദ്ദേഹം ഈശോയുടെ വേദനകളോട് ചേർത്ത് വച്ചു. അൽഫോൻസമ്മയെ പോലെ രോഗകിടക്കയെ ബലിപീഢമാക്കി

Thomas Devaprasad


നിങ്ങൾ വിട്ടുപോയത്