Screenshot

കേരള സമൂഹത്തിൽ ഒരു നെയ്ത്തിരി പോലെ എരിഞ്ഞു പ്രകാശിച്ച ഡിജോ കാപ്പൻ സ്നേഹം പ്രസരിപ്പിക്കുന്ന ഓർമയായി. ദൈവ പിതാവിന്റെ ഭവനത്തിലേക്കും സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിലേക്ക്കും കൂടാരം മാറ്റി

Screenshot

പാലാക്കട്ടെ കാപ്പിൽ വീട്ടിൽ എത്തി ആയിരക്കണക്കിന് കൂട്ടുകാരും വീട്ടുകാരും വൈദികരും അർപ്പിച്ച സ്നേഹപൂക്കളും പ്രാർഥനകളും ഏറ്റുവാങ്ങി ആണ് ഡിജോ ചക്രവാളങ്ങൾക്ക് അപ്പുറത്തേക്ക് മറയുന്നത്

പാലക്കാട് പള്ളിയിൽ നടന്ന സംസ്കാരസുശ്രൂഷകൾക്കു

പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികനായി

പള്ളി സിമെറ്ററിയിലെ കല്ലറയിൽ അവർ കാപ്പനെ സംസ്കരിച്ചു.

ആ കല്ലറ ഡിജോ മകൻ എഡ്വിന്റെ പേരിൽ വാങ്ങിയതാണ്. കാപ്പൻ പറഞ്ഞ കഥയാണിത്. ഒരു ദിവസം വീട്ടിൽ വന്നപ്പോൾ കാപ്പൻ പറഞ്ഞു. അങ്ങനെ അതും വാങ്ങി. എന്ത് ഞാൻ കൗതുകത്തോടെ തെരക്കി

കല്ലറ. ഡിജോ പറഞ്ഞു. ഇത്തിരി നേരത്തെ ആയി ഞങ്ങളെ ഒക്കെ വിട്ടിട്ടേ പോകാവൂ. ഞാൻ പറഞ്ഞു.

വികാരി അച്ഛൻ പറഞ്ഞു ഏതാനും കല്ലറ കൊടുക്കുന്നുണ്ട്. അത് കേട്ടപ്പോൾ ഒന്ന് വാങ്ങാം എന്നു കരുതി. പൈസ അടച്ചപ്പോൾ ഇളയ മകൻ എഡ്വിന്റെ പേരാണ് കൊടുത്തത് ?എന്തെ മോന്റെ പേരിൽ? അച്ഛൻ ചോദിച്ചു. മോന്റെ പേരിൽ വാങ്ങിയാലും എന്നെ അടക്കില്ലെ ഡിജോ തെരക്കി. പിന്നെന്ത്?അച്ഛനും പറഞ്ഞു അപ്പോൾ ഡിജോ പറഞ്ഞു. അച്ഛ അവനിപ്പോൾ ഇംഗ്ലണ്ടിൽ പഠിക്കുന്നു. അവിടെ വല്ല ജോലിയും കിട്ടി അവിടെ കൂടാനാണ് ഇട. ഇവിടെ ഒരു കല്ലറ ഉള്ള കാര്യം ഓർത്തെങ്കിലും മടങ്ങി വന്നാലോ. അപ്പന്റെ ബുദ്ധി കണ്ട് അച്ഛൻ ചിരിച്ചു ഇത്തരം എത്രയോ പണികൾ ഉദിച്ച ബുദ്ധിയാണത് ഞാൻ ഓർത്തു

Screenshot

ഇന്ന് ഡിജോയുടെ ശരീരം ആ കല്ലറയിലേക്ക് ഇറക്കുന്നത് കണ്ടപ്പോൾ ആ കഥ മനസ്സിൽ ഉയർന്നു

ഈശോയുടെ സംസ്കാരത്തെ കുറിച്ച് വി ലൂക്കാ എഴുതിയ വരികലാണ് ഓർമയിൽ വരുന്നത്

അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു.

ലൂക്കാ 23 : 53

Screenshot

ഈശോയിൽ വിശ്വസിക്കുന്നവർക്ക് കല്ലറ അവസാനമല്ല. കവാടമാണ്. ഈശോയുടെ പിതാവിന്റെ രാജ്യത്തിൽ അവിടുന്ന് പ്രിയപ്പെട്ടവർക്കായി ഒരുക്കിയ ഭവനത്തിലേക്കുള്ള കവാടം

അവിടെ വീണ്ടും കാണുന്നത് വരെ പ്രിയ കുട്ടുകരാ വിട

Thomas Devaprasad

നിങ്ങൾ വിട്ടുപോയത്