ഇങ്ങനെ ഒരു പത്രമുണ്ട്…. അതു നമ്മുടേതാണ്

♦️ക്രിയേറ്റീവ് റൈറ്റിങ്ങിൽ ഇന്നും സമാനതകൾ ഇല്ലാത്തവിധം പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ഒരു പത്രം നമുക്കുണ്ട് .

♦️133 വർഷങ്ങൾക്കു മുമ്പ് ഒരു വിശുദ്ധൻ സ്വന്തം കൈകൾ കൊണ്ടു തടിയിൽ പണിതെടുത്ത അച്ചിലൂടെയായിരുന്നു പത്രത്തിന്റെ ജനനം .

♦️1986 ൽ മറ്റൊരു വിശുദ്ധൻ ആ പത്രത്തിന്റെ ശദാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു

.♦️ക്രാന്തദർശിയായ ഒരു കത്തോലിക്കാ പുരോഹിതനാൽ ജൻമം കൊണ്ട പത്രം

.♦️മലയാള ഭാഷ സംസാരിക്കുന്ന മലയാളികളുടെ ആദ്യ ദിനപത്രം .

♦️സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ പത്രം .1. അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങി പാവപ്പെട്ടവനും പാർശ്വവൽക്കരിക്കപ്പെട്ടവനും വേണ്ടി ശബ്ദിക്കുക .2. സത്യത്തിനു സാക്ഷ്യം നൽകുക .3. നീതിക്കുവേണ്ടി പടവെട്ടുക .4. കർഷകനും കാർഷിക സംസ്ക്കാരത്തിനും വേണ്ടി നിരന്തരം വാദിക്കുക .ഇവയൊക്കെയാണ് ഈ പത്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യവും #ദൗത്യവും

.♦️ഇന്നും മറ്റു പത്രങ്ങളുമായി വാർത്തകളിലും , വിശകലനങ്ങളിലും , അജണ്ടകളിലും ഈ പത്രത്തെ ഒന്നു താരതമ്യം ചെയ്തു നോക്കൂ . .

.♦️133 വർഷങ്ങൾക്കു ശേഷവും ഈ പത്രത്തിന്റെ പ്രതിബദ്ധതയ്ക്കും , ലക്ഷ്യത്തിനും ദൗത്യത്തിനും മൂല്യബോധത്തിനും കടുകിട മാറ്റം വന്നിട്ടില്ലെന്നു ഇന്നിറങ്ങിയ പത്രവും സാക്ഷ്യം നൽകും.

♦️കൃഷി നശിപ്പിക്കുവാൻ നാട്ടിലിറങ്ങിയ കാട്ടാന പടക്കം കടിച്ചു ചത്ത വിഷയം, കോപ്പിയടി പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യ ചെയ്ത കോളജ് വിദ്യാർത്ഥിനിയുടെ വാർത്ത . ഇവയൊക്കെ മറ്റു പത്രങ്ങൾ കൈകാര്യം ചെയ്ത രീതിയും ഈ പത്രം കൈകാര്യം ചെയ്ത രീതിയും ഒന്നു നോക്കുക .

♦️മലയാളിയുടെ വായനാ സംസ്ക്കാരത്തെ മാത്രമല്ല, നീതിബോധവും മനസ്സാക്ഷിയും രൂപീകരിക്കുന്നതിലും ഈ പത്രം വഹിച്ച പങ്ക് ആർക്കും തമസ്ക്കരിക്കാവുന്നതല്ല.

♦️ഇന്നും ഉയർന്ന മൂല്യബോധവും നീതി ബോധവും സാംസ്ക്കാരികത്തനിമയുമുള്ള ഒരു ജനതയാണ് ഈ പത്രത്തെ മരിക്കാൻ അനുവദിക്കാതെ എന്നും ഹൃദയപൂർവ്വം വരവേൽക്കുന്നത് .

♦️ദീപിക എന്ന ഈ ദിനപത്രത്തിനു സത്യത്തെയും നീതിയേയും കാർഷിക സംസ്ക്കാരത്തെയും സ്നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും പിൻതുണ ആവശ്യമുണ്ട് .

Trichur Archdiocese, Kerala

നിങ്ങൾ വിട്ടുപോയത്