ഒരിക്കലും പഴകാത്ത പുത്തൻപാന!

കേരളവും മലയാളവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു ജർമൻകാരൻ… സേവനശുശ്രൂഷയുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിലെത്തുന്നു. മറ്റുള്ളവർക്കു പഠിക്കാൻ വളരെ ദുഷ്കരമായ സംസ്കൃതവും മലയാളവും പഠിക്കുന്നു. വെറുതെ സംസാരിക്കാൻ പഠിക്കുകയല്ല, അതിന്‍റെ നിയമവും വ്യാകരണവുമെല്ലാം സ്വായത്തമാക്കുന്നു. ഈ ഭാഷകളിലെ പണ്ഡിതർക്കു മാത്രം കഴിയുന്ന രീതിയിൽ വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുകളും കാവ്യങ്ങളും രചിക്കുന്നു.. സംസ്കൃത വ്യാകരണം, സംസ്കൃത നിഘണ്ടു, മലയാളം – പോർച്ചുഗീസ് വ്യാകരണം, മലയാളം- പോർച്ചുഗീസ് നിഘണ്ടു, സംസ്കൃതം -പോർച്ചുഗീസ് നിഘണ്ടു എന്നിവ കൂടാതെ എണ്ണം പറഞ്ഞ കാവ്യങ്ങളും. അർണോസ് പാതിരി… മഹാപണ്ഡിതനെന്നോ മഹാപ്രതിഭയെന്നോ ഏതു വിശേഷണവും ചേരുന്നയാൾ. പുത്തൻപാന എന്ന കൃതിയാണ് അദ്ദേഹത്തെ മലയാളത്തിൽ

അനശ്വരനാക്കിയതെന്നു പറയാം.

അ​മ്മക​ന്നി​മ​ണി​ത​ന്‍റെ നി​ർ​മ​ല​ദുഃ​ഖ​ങ്ങ​ളി​പ്പോ​ൾ… എ​ത്ര​യോ ഹൃ​ദ​യ​സ്പ​ർ​ശി​യാ​ണ് ഈ ​വ​രി​ക​ൾ. ഒ​ര​മ്മ​യു​ടെ നെ​ഞ്ചു​പി​ള​ർ​ക്കു​ന്ന വി​ലാ​പ​ങ്ങ​ളും ഒ​രു മ​ക​ന്‍റെ, ആ​രു​ടെ​യും ക​ണ്ണു​നി​റ​യ്ക്കു​ന്ന യാ​ത​ന​ക​ളും ക​ൺ​മു​ന്നി​ൽ തെ​ളി​യും. മ​ന​സു​ല​യ്ക്കു​ന്ന ഈ​ണം​കൂ​ടി​യാ​കു​ന്പോ​ൾ പു​ത്ത​ൻപാ​ന വാ​യി​ക്കു​ന്ന​തും കേ​ൾ​ക്കു​ന്ന​തും ശ​രി​ക്കും ഒ​രു ധ്യാ​നാ​നു​ഭ​വ​മാ​കും. കാ​ല​മെ​ത്ര ക​ഴി​ഞ്ഞാ​ലും അ​തു പു​ത്ത​ൻ പാ​ന​യാ​യി മ​ന​സു​ക​ളെ തൊ​ട്ടു​കൊ​ണ്ടേയിരി​ക്കും. പുത്തൻപാനയുടെ വിശേഷങ്ങൾ ഇവിടെ വായിക്കാം.

https://www.deepika.com/sundayd…/SundaySpecialNews.aspx…

Johnson Thomas  (Johnson Poovanthuruth)

നിങ്ങൾ വിട്ടുപോയത്