ദീപികയുടെ ഇന്നത്തെ എഡിറ്റോറിയൽ അത്യുജ്ജ്വലമാണ്. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന കേരള കത്തോലിക്കാ സഭയുടെ നിലപാട് അതിസുന്ദരമായി അതിൽ പ്രതിഫലിക്കുന്നു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരു പോലെ തള്ളിപ്പറയാൻ ചങ്കൂറ്റമുള്ള സമൂഹമായി കേരളത്തിൽ കത്തോലിക്കാ സഭ മാത്രമേയുള്ളൂ എന്ന സത്യം ഒരിക്കൽ കൂടി മറനീക്കി പുറത്തു വന്നിരിക്കുന്നു.

ഒരു വശത്ത് ഇസ്ലാമിക തീവ്രവാദത്തെയും ഭീകരപ്രവർത്തനങ്ങളെയും ചൂണ്ടിക്കാണിച്ച് RSSനെയും അതിൻ്റെ പോഷകസംഘടനയായ BJPയെയും വളർത്താൻ ശ്രമിക്കുന്ന ഹിന്ദുത്വവാദികളും കാസയും പി.സി. ജോർജും പോലുള്ള വർഗീയവാദികൾ; മറുവശത്ത്, ഹിന്ദുത്വവർഗീയതയെ കാണിച്ചു പേടിപ്പിച്ച് ഇസ്ലാമിക വർഗീയതയെ പൊതിഞ്ഞു പിടിക്കുന്ന കേരളത്തിലെ ഇടത്തു-വലത്തുമുന്നണികളും മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും ക്രൈസ്തവ ബുദ്ധിജീവികളും!

ഇവിടെയാണ് യഥാർത്ഥ മതേതരത്വത്തിൻ്റെ മാതൃകയായി സഭ നിലകൊള്ളുന്നത്. ഇസ്ലാമിക ഭീകരവാദത്തെ തുറന്നെതിർക്കുന്നത് മുസ്ലീം സഹോദരങ്ങൾക്കെതിരേയുള്ള നിലപാടല്ല എന്നും ഹിന്ദുത്വ ഭീകരവാദത്തെ തുറന്നെതിർക്കുന്നത് ഹൈന്ദവ സഹോദരങ്ങൾക്കെതിയുള്ള നിലപാടല്ല എന്നും വ്യക്തമായി അറിയാവുന്ന സഭ അതിനാൽത്തന്നെ വർഷങ്ങളായി ഈ തുറന്നുപറച്ചിലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കെസിബിസിയും മറ്റു വ്യക്തിഗതസഭകളും ഇതിനകം പൊതുസമൂഹത്തിനു മുന്നിലേക്കു കൊണ്ടുവന്നിട്ടുള്ള വിഷയങ്ങൾ നിരവധിയാണ്. അതിൽ പ്രണയച്ചതികളും ക്രൈസ്തവപീഡനങ്ങളും ദേശീയ-അന്തർദ്ദേശീയ ഭീകരവാദങ്ങളുമെല്ലാം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

https://www.deepika.com/backup/Editorial.aspx?Newscode=701470&fbclid=IwAR3rNG1b20XaIcSr6d7VE_mvwdTdPWD1MzI-qtdpIVlGfpWgdOPWr0ZnT2s_aem_AYrThj-uvQEgkTzKsRQ6_Einz5ZiMzpfKJsi43jU1kqlTVqDYHRsO79alsf9p86dDYgA4toWLFinkxXZsiFG

നിങ്ങൾ വിട്ടുപോയത്