എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പ​​​ള്ളി​​​പ്പു​​​റം പ​​​ഞ്ചാ​​​യ​​​ത്തി​​​ലു​​​ള്ള തീ​​​ര​​​ദേ​​​ശ​​​ഗ്രാ​​​മ​​​മാ​​​യ മു​​​ന​​​ന്പ​​​ത്ത് ജ​​​ന​​​ങ്ങ​​​ൾ ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി താ​​​മ​​​സി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന ഭൂ​​​മി​​​യി​​​ൽ വ​​ഖ​​​ഫ് ബോ​​​ർ​​​ഡ് അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചതിനെ തുടര്‍ന്ന്‌ മു​​​ന​​​ന്പ​​​ത്തും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 600-ലേ​​​റെ കു​​​ടും​​​ബ​​​ങ്ങ​​​ൾ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ൽ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ക​​​യാ​​​ണ്. ഇ​​​തി​​​ൽ നാ​​​നൂ​​​റോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ ല​​​ത്തീ​​​ൻ ക്രൈ​​​സ്ത​​​വ​​​സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ പെ​​ട്ട​​വ​​രാ​​ണ്. ഇ​​​വ​​​രെ​​​ക്കൂ​​​ടാ​​​തെ വിവിധ പി​​​ന്നാ​​​ക്ക​​​, പ​​​ട്ടി​​​ക​​​ജാ​​​തി​​​ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളും കു​​​ടി​​​യി​​​റ​​​ക്കു​​​ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

മു​​​ന​​​ന്പം വി​​​ഷ​​​യം രാ​​​ജ്യ​​​ത​​​ല​​​ത്തി​​​ൽ പൊ​​​തു​​​ജ​​​ന​​​ശ്ര​​​ദ്ധ നേ​​​ടി

മു​​​ന​​​ന്പം നി​​​വാ​​​സി​​​ക​​​ളാ​​​യ ല​​​ത്തീ​​​ൻ ക്രൈ​​​സ്ത​​​വ​​​ർ കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​താം​​​ഗ​​​ങ്ങ​​​ളും സീ​​​റോ​​​ മ​​​ല​​​ബാ​​​ർ ക്രൈ​​​സ്ത​​​വ​​​ർ എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ്. മു​​​ന​​​ന്പ​​​ത്തെ വേ​​​ളാ​​​ങ്ക​​​ണ്ണി മാ​​​താ പ​​​ള്ളി​​​യും സെ​​​മി​​​ത്തേ​​​രി​​​യും പാ​​​ഷ​​​നി​​​സ്റ്റ് സന്ന്യാസ വൈദികരുടെ വ്യാ​​​കു​​​ല​​​മാ​​​താ ആ​​​ശ്ര​​​മ​​​വും വി​​​സി​​​റ്റേ​​​ഷ​​​ൻ സ​​​ന്യാ​​​സ​​​സ​​​ഭ​​​യു​​​ടെ പ്ര​​​സ​​​ന്‍റേ​​ഷ​​​ൻ കോ​​​ണ്‍വെ​​​ന്‍റും ത​​​ർ​​​ക്ക​​​ഭൂ​​​മി​​​യി​​​ലാ​​​ണ് സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്.

കെ​​സി​​ബി​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യും സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാ പൊ​​​തു​​​കാ​​​ര്യ​​​ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​നും സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ ആന്‍​​​ഡ്രൂ​​​സ് താ​​​ഴ​​​ത്തും, മു​​​ന​​​ന്പം നി​​​വാ​​​സി​​​ക​​​ളും വ​​ഖ​​​ഫ് ബോ​​​ർ​​​ഡും ത​​​മ്മി​​​ൽ ഉ​​​ട​​​ലെ​​​ടു​​​ത്ത ത​​​ർ​​​ക്ക​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ​​​ഖ​​ഫ് (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ 2024 സം​​​ബ​​​ന്ധി​​​ച്ച ജോ​​​യി​​​ന്‍റ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ക​​​മ്മി​​​റ്റി​​​ക്ക് സെ​​​പ്റ്റം​​​ബ​​​ർ 10ന് ​​​പ​​​രാ​​​തി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. ഈ ​​​പ​​​രാ​​​തി കേ​​​ന്ദ്ര​​​ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കാ​​​ര്യ​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു എ​​​ക്സ് പ്ലാ​​​റ്റ്ഫോ​​​മി​​​ൽ പ​​​ങ്കു​​​വ​​​ച്ച​​​പ്പോ​​​ൾ വി​​​ഷ​​​യം രാ​​​ജ്യ​​​ത​​​ല​​​ത്തി​​​ൽ പൊ​​​തു​​​ജ​​​ന​​​ശ്ര​​​ദ്ധ നേ​​​ടി.

1995ലെ ​​​വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ലും 2013ലെ ​​​വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി​​​ നി​​​യ​​​മ​​​ത്തി​​​ലും വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് ഇ​​​സ്‌​​ലാ​​​മി​​​ക​​​നി​​​യ​​​മം അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, മ​​​ത​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ഥ​​​വാ ഭ​​​ക്തി​​​കൃ​​​ത്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ ഉ​​​ദ്ദേ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി ഒ​​​രു ഇ​​​സ്‌​​ലാം മ​​​ത​​​വി​​​ശ്വാ​​​സി ത​​​ന്‍റെ സ്ഥാ​​​വ​​​ര​​​മോ ജം​​​ഗ​​​മ​​​മോ ആ​​​യ വ​​​സ്തു ശാ​​​ശ്വ​​​ത​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​യാ​​​ണ് വ​​​ഖ​​​ഫ് എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത്. വ​​​ഖ​​​ഫാ​​​യി ല​​​ഭി​​​ച്ച വ​​​സ്തു​​​വ​​​ക​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം അ​​​തി​​​ന്‍റെ ഉ​​​പ​​​ഭോ​​​ക്താ​​​വ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​ലും അ​​​വ വ​​​ഖ​​​ഫാ​​​യി​​​ത്ത​​​ന്നെ തു​​​ട​​​രും. ഇ​​​താ​​​ണ് വ​​​​​​ഖഫ് വ​​​സ്തു​​​വ​​​ക​​​ക​​​ൾ​​​ക്ക് ഉ​​​ണ്ടെ​​​ന്ന് നി​​​ർ​​​വ​​​ചി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്ഥി​​​ര​​​സ്വ​​​ഭാ​​​വം. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മു​​​നന്പ​​​ത്തു​​​ള്ള 404 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യു​​​ടെ​​​മേ​​​ൽ വ​​ഖ​​​ഫ് ബോ​​​ർ​​​ഡ് അ​​​വ​​​കാ​​​ശം ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​ന​​​ന്പം, വൈ​​​പ്പി​​​ൻ ദ്വീ​​​പി​​​ന്‍റെ വ​​​ട​​​ക്കേ​​​യ​​​റ്റം

വൈ​​​പ്പി​​​ൻ ദ്വീ​​​പി​​​ന്‍റെ വ​​​ട​​​ക്കേ​​​യ​​​റ്റ​​​മാ​​​ണ് മു​​​ന​​​ന്പം. 1902ൽ ​​​തി​​​രു​​​വ​​​താം​​​കൂ​​​ർ രാ​​​ജാ​​​വ് ഗു​​​ജ​​​റാ​​​ത്തി​​​ൽനി​​​ന്നു​​​ള്ള വ്യാ​​​പാ​​​രി​​​യാ​​​യി​​​രു​​​ന്ന അ​​​ബ്ദു​​​ൾ സ​​​ത്താ​​​ർ മൂ​​​സ ഹാ​​​ജി സേ​​​ട്ടി​​​ന് ഈ ​​​പ്ര​​​ദേ​​​ശ​​​മു​​​ൾ​​​പ്പെ​​​ടു​​​ന്ന 404 ഏ​​​ക്ക​​​ർ ഭൂ​​​മി പാ​​​ട്ട​​​ത്തി​​​ന് ന​​​ൽ​​​കി. 1948ൽ ​​​അ​​​ബ്ദു​​​ൾ സ​​​ത്താ​​​ർ മൂ​​​സ ഹാ​​​ജി സേ​​​ട്ടി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് സി​​​ദ്ദി​​​ഖ് സേ​​​ട്ട് ഈ ​​​സ്ഥ​​​ലം സ്വ​​​ന്തം പേ​​​രി​​​ൽ ര​​​ജി​​​സ്റ്റർ ചെ​​​യ്തു. ഇ​​​ങ്ങ​​​നെ അ​​​ദ്ദേ​​​ഹം സ്വ​​​ന്തം പേ​​​രി​​​ലാ​​​ക്കി​​​യ ഭൂ​​​മി​​​യി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ കാ​​​ല​​​ങ്ങ​​​ളാ​​​യി താ​​​മ​​​സി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന സ്ഥ​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു. കു​​​ടി​​​കി​​​ട​​​പ്പ​​​വ​​​കാ​​​ശ​​​ത്ത​​​ർ​​​ക്കം നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ഭൂ​​​പ്ര​​​ദേ​​​ശ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തെ​​​ന്നു​​​ള്ള​​​ത് പ​​​ക​​​ൽ​​പോ​​​ലെ വ്യ​​​ക്ത​​​മാ​​​ണ്. അ​​​ങ്ങ​​​നെ നി​​​ര​​​ക്ഷ​​​ര​​​രും ദു​​​ർ​​​ബ​​​ല​​​രും അ​​​സം​​​ഘ​​​ടി​​​ത​​​രു​​​മാ​​​യി​​​രു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ നി​​​​സ​​​ഹാ​​​യ​​​ത​​​യും നി​​​ശ​​​ബ്ദ​​​ത​​​യും ആ​​​ദ്യം​​ത​​​ന്നെ ചൂ​​​ഷ​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ടു.

പി​​​ന്നീ​​​ട് 1950ൽ ​​​മു​​​ഹ​​​മ്മ​​​ദ് സി​​​ദ്ദി​​​ഖ് ഈ ​​​സ്ഥ​​​ലം ഫാ​​​റൂ​​​ഖ് കോ​​​ള​​ജി​​​ന് വ​​ഖ​​​ഫാ​​​യി കൈ​​​മാ​​​റ്റം ചെ​​​യ്തു. കു​​​ടി​​​കി​​​ട​​​പ്പു​​​ത​​​ർ​​​ക്കം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സ്ഥ​​​ല​​​മാ​​​ണ് വ​​​ഖ​​​ഫാ​​​യി ഫാ​​​റൂ​​​ഖ് കോ​​​ള​​​ജി​​​ന് ന​​​ൽ​​​കി​​​യ​​​തെ​​​ങ്കി​​​ൽ അ​​​ത് ആ​​​ദ​​​ർ​​​ശ​​​ത്തി​​​ലൂ​​​ന്നി​​​യ ഔ​​​ദാ​​​ര്യ​​​പ്ര​​​ക​​​ട​​​ന​​​ത്തേക്കാള്‍ ന​​​യ​​​പ​​​ര​​​മാ​​​യ ഒ​​​രു നീ​​​ക്ക​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് ന്യാ​​​യ​​​മാ​​​യും അ​​​നു​​​മാ​​​നി​​​ക്കാം. പി​​​ന്നീ​​​ട് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും ഫാ​​റൂ​​​ഖ് കോ​​​ള​​​ജും ത​​​മ്മി​​​ലു​​​ണ്ടാ​​​യ ഭൂ​​​ത​​​ർ​​​ക്ക​​​ പ​​​ര​​​ന്പ​​​ര​​​ക​​​ൾ ഈ ​​​നി​​​ഗ​​​മ​​​ന​​​ത്തെ ശ​​​രി​​​വ​​​യ്ക്കു​​​ന്നു. 1975ൽ ​​​പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ കു​​​ടി​​​യാ​​​ൻ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​യി. പി​​​ന്നീ​​​ട് 1987ൽ ​​​ഭൂ​​​ത​​​ർ​​​ക്കം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​കു​​​ക​​​യും ഫാ​​റൂ​​​ഖ് കോ​​​ള​​​ജ് മാ​​നേ​​ജ്മെ​​ന്‍റി​​ന് വി​​​ല ന​​​ൽ​​​കി ത​​​ങ്ങ​​​ൾ കാ​​​ല​​​ങ്ങ​​​ളാ​​​യി താ​​​മ​​​സി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ഭൂ​​​മി വീ​​​ണ്ടും വാ​​​ങ്ങു​​​ക​​​യും ചെ​​​യ്തു. ഇ​​​ങ്ങ​​​നെ അ​​​ന്നു വാ​​​ങ്ങി​​​യ ഭൂ​​​മി​​​യു​​​ടെ ആ​​​ധാ​​​ര​​​ങ്ങ​​​ൾ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ പ​​​ക്ക​​​ലു​​​ണ്ട്.

ക​​​ര​​​മ​​​ട​​​യ്ക്ക​​​ൽ ത​​​ട​​​ഞ്ഞു

എ​​​ന്നാ​​​ൽ, 2022 ജ​​​നു​​​വ​​​രി മു​​​ത​​​ൽ ഈ ​​​പ്ര​​​ദേ​​​ശ​​​ത്തെ താ​​​മ​​​സ​​​ക്കാ​​​ർ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ വ​​​സ്തു​​​വി​​​ന്‍റെ ക​​​ര​​​മ​​​ട​​​യ്ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല. മു​​​ന​​​ന്പം പ്ര​​​ദേ​​​ശ​​​ത്തെ ഭൂ​​​മി യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ വ​​​ഖ​​​ഫ് ഭൂ​​​മി​​​യാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ സ്വ​​​കാ​​​ര്യ​​​സ്വ​​​ത്തിന്മേ​​​ലു​​​ള്ള ക​​​ര​​​മ​​​ട​​​യ്ക്ക​​​ൽ ത​​​ട​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു​​​മാ​​​ണ് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്ക് വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. ഈ ​​​പ്ര​​​ശ്നം ഹൈ​​​ക്കോ​​​ട​​​തി​​​ലേ​​​ക്ക് നീ​​​ങ്ങു​​​ക​​​യും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​നി​​​ന്ന് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ ഉ​​​ത്ത​​​ര​​​വു​​ണ്ടാ​​കു​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വിഷ​​​ൻ ബെ​​​ഞ്ച് ഈ ​​​ഉ​​​ത്ത​​​ര​​​വ് പി​​​ന്നീ​​​ട് സ്റ്റേ ​​​ചെ​​​യ്തു.

പ​​​ള്ളി​​​പ്പു​​​റം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​ല വാ​​​ർ​​​ഡു​​​ക​​​ളി​​​ലും സ്ഥി​​​തിചെ​​​യ്യു​​​ന്ന വ​​​സ്തു​​​വി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​രേ​​​ഖ​​​ക​​​ൾ ഈ​​​ടാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് മേ​​​ഖ​​​ല​​​യി​​​ലെ ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ച​​​ത് നി​​​ര​​​വ​​​ധി കു​​​ടും​​​ബ​​​ങ്ങ​​​ളെ സാ​​​ന്പ​​​ത്തി​​​ക ​​​പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി. ഭൂ​​​മി​​​യു​​​ടെ കൈ​​​വ​​​ശാ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ സ്വ​​​ഭാ​​​വ​​​ത്തെ​​​യും അ​​​തി​​​ന്‍റെ നി​​​യ​​​മ​​​സാ​​​ധു​​​ത​​​യെ​​​യും സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള സം​​​ശ​​​യ​​​മാ​​​ണ് രേ​​​ഖ​​​ക​​​ൾ നി​​​ര​​​സി​​​ക്കാ​​​ൻ ബാ​​​ങ്കു​​​ക​​​ളെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. ക​​​ക്ഷി​​​രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന് അ​​​തീ​​​ത​​​മാ​​​യി നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ന്‍റെ സ​​​ങ്കീ​​​ർ​​​ണ​​​ത അ​​​റി​​​യി​​​ച്ച​​​പ്പോ​​​ൾ അ​​​നു​​​ഭാ​​​വ​​​പൂ​​​ർ​​​വ​​​മാ​​​യ മ​​​റു​​​പ​​​ടി ആ​​​ദ്യം ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ന​​​യ​​​പ​​​ര​​​മാ​​​യ നീ​​​ക്ക​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ നി​​​യ​​​മ​​​സ​​​ഭ​​യി​​ൽ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് നാ​​​ട് സാ​​​ക്ഷ്യം വ​​​ഹി​​​ച്ച​​​ത്.

നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​ന് പുതിയ മാനം

മു​​​ന​​​ന്പം തീ​​​ര​​​ഭൂ​​​മി സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും വ​​​ഖ​​ഫ് ബോ​​​ർ​​​ഡും ത​​​മ്മി​​​ലു​​​ള്ള നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​ന് സാ​​​മൂ​​​ഹി​​​ക​​​വും രാ​​​ഷ്‌​​ട്രീ​​​യ​​​വും സാ​​​മു​​​ദാ​​​യി​​​ക​​​വു​​​മാ​​​യ മാ​​​ന​​​ങ്ങ​​​ൾ ഈ ​​​വ​​​ർ​​​ഷം ഒ​​​ക്്ടോ​​​ബ​​റി​​​ൽ കൈ​​​വ​​​ന്നു. വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലേ​​​ക്കും പാ​​​ല​​​ക്കാ​​​ട്, ചേ​​​ല​​​ക്ക​​​ര എ​​​ന്നീ നി​​​യ​​​മ​​​സ​​​ഭാ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുകൾ ന​​​വം​​​ബ​​​ർ 13നാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ക​​​ള​​​മൊ​​​രു​​​ങ്ങു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​ൽ​​ഡി​​എ​​​ഫ്, യു​​ഡി​​എ​​​ഫ് മു​​​ന്ന​​​ണി​​​ക​​​ൾ വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി ബില്ലി (2024) നെ​​​തി​​​രേ സം​​​യു​​​ക്ത​​​പ്ര​​​മേ​​​യം ഒ​​​ക്്ടോ​​​ബ​​​ർ 14ന് ​​​കേ​​​ര​​​ള​​​ നി​​​യ​​​മ​​​സ​​​ഭ​​യി​​ൽ പാ​​​സാ​​​ക്കി.

രാ​​​ഷ്‌​​ട്രീ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​തി​​​ർ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​മേ​​​ൽ മു​​​ൻ​​​കൈ നേ​​​ടാ​​​ൻ എ​​​ൽ​​ഡി​​എ​​​ഫും യു​​​ഡി​​എ​​​ഫും നി​​​ർ​​​ണാ​​​യ​​​ക​​​ സ​​​മ​​​യ​​​ത്തു ന​​​ട​​​ത്തി​​​യ സ്വാ​​​ഭാ​​​വി​​​ക ​രാ​​​ഷ്‌​​ട്രീ​​​യ​​​നീ​​​ക്ക​​​മാ​​​യി ഇ​​​തി​​​നെ കാ​​​ണാ​​​നും മ​​​ന​​​​സി​​​ലാ​​​ക്കാ​​​നും ക​​​ഴി​​​യും. എ​​​ന്നാ​​​ൽ, മു​​​ന​​​ന്പം പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും വ​​​ഖ​​​ഫ് ബോ​​​ർ​​​ഡും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്കം ഒ​​​രു​​​വ​​​ശ​​​ത്ത് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ വ​​ഖ​​​ഫ് നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി (2024) ക്കെതി​​രേ സം​​​യു​​​ക്ത​​​ പ്ര​​​മേ​​​യാ​​​വ​​​ത​​​ര​​​ണം വ​​​ന്ന​​​ത് ക്രൈ​​​സ്ത​​​വ​ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളി​​​ൽ സം​​​ശ​​​യ​​​വും ആ​​​ശ​​​ങ്ക​​​യും സൃ​​​ഷ്ടി​​​ച്ചു. ജ​​​നാ​​​ധി​​​പ​​​ത്യ​​​ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് അ​​​ര​​​ങ്ങൊ​​​രു​​​ങ്ങു​​​ന്പോ​​​ൾ വോ​​​ട്ടെ​​​ണ്ണം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ രാ​​​ഷ്‌​​ട്രീ​​​യ​​​ കക്ഷിക​​​ൾ​​​ക്ക് വ്യ​​​ഗ്ര​​​ത​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ആ​​​ർ​​​ക്കാ​​​ണ് അ​​​റി​​​വി​​​ല്ലാ​​​ത്ത​​​ത്?

നാ​​​ട് ഭ​​​രി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ നീ​​​തി​​​യു​​​ടെ ക​​​ണ്ണു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് എ​​​ല്ലാ​​​വ​​​രെ​​​യും നോ​​​ക്കേ​​​ണ്ട​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​വും നീ​​​തി​​​ബോ​​​ധ​​​ത്തോ​​​ടെ​​​യാ​​​ക​​​ണം സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ചാ​​​ര​​​ണ ചെ​​​യ്യേ​​​ണ്ട​​​ത്. വ​​​ഖ​​​ഫ് ആ​​​യി ഫാ​​​റൂ​​​ഖ് കോ​​​ള​​​ജി​​​നു ല​​​ഭി​​​ച്ച വ​​​സ്തു ത​​​ർ​​​ക്ക​​​ര​​​ഹി​​​ത​ ഭൂ​​​മി​​​യാ​​​യി​​​രു​​​ന്നോ​​​യെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ൽ നി​​​ഷ്പ​​​ക്ഷ​​​മാ​​​യി ന​​​ട​​​ത്താ​​​ൻ ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ എം​​എ​​​ൽ​​എ​​​മാ​​​ർ സം​​​യു​​​ക്ത​​​മാ​​​യി നീ​​​ങ്ങു​​​മോ​​​യെ​​​ന്ന് കേ​​​ര​​​ളം ഉ​​​റ്റു​​​നോ​​​ക്കു​​​മെ​​​ന്നു തീ​​​ർ​​​ച്ച. ആ ​​​വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ൽ​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വു​​​മാ​​​യി ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​നും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നും മു​​​ന​​​ന്പം നി​​​വാ​​​സി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യേ​​​ണ്ടി​​​വ​​​രും.

നി​​​ഷ്പ​​​ക്ഷ​​​ വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​ണ് രാ​​​ഷ്‌​​ട്രീ​​​യ​​​ത​​​ല​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ കൈ​​​ക്കൊ​​​ള്ളു​​​ന്ന​​​തെ​​​ങ്കി​​​ൽ മു​​​ന​​​ന്പം നി​​​വാ​​​സി​​​ക​​​ളും വ​​​ഖ​​ഫ് ബോ​​​ർ​​​ഡും ത​​​മ്മി​​​ലു​​​ള്ള സ്ഥ​​​ലം​​​ സം​​​ബ​​​ന്ധി​​​യാ​​​യ ഉ​​​ട​​​മ​​​സ്ഥ​​​ത​​​ർ​​​ക്ക​​​ങ്ങ​​​ൾ ര​​​മ്യ​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​യാം. നി​​​യ​​​മ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യോ​​​ടെ​​​യു​​​ള്ള പ്രാ​​​യോ​​​ഗി​​​ക​ സ​​​മീ​​​പ​​​നം സ്വീ​​​ക​​​രി​​​ച്ചാ​​​ൽ ഈ ​​​പ്ര​​​ശ്നം ര​​​മ്യ​​​മാ​​​യി തീ​​​രു​​​ക​​​ത​​​ന്നെ ചെ​​​യ്യും.

തീ​​​ൻ​​​മേ​​​ശ​​​യി​​​ൽ മ​​ത്സ‍്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​​ധ്വാ​​​ന​​​ഫ​​​ലം ന​​​മ്മ​​​ൾ ആ​​​സ്വ​​​ദി​​​ക്കു​​​ന്നു​​​ണ്ട്. പ്ര​​​ള​​​യ​​​കാ​​​ല​​​ത്ത് ഈ ​​​ജ​​​നം കേ​​​ര​​​ള​​​ത്തി​​​ന്‍റെ നാ​​​വി​​​ക​​​സേ​​​ന​​​യാ​​​യി മാ​​​റി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​തി​​​ന് നാ​​​ട് സാ​​​ക്ഷി​​​യാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും മു​​​ന​​​ന്പ​​​ത്തു​​​മു​​​ള്ള ക​​​ട​​​ലി​​​ന്‍റെ മ​​​ക്ക​​​ൾ​​​ക്ക് ഒ​​​രേ ഗ​​​ന്ധ​​​മാ​​​ണ്; അ​​​വ​​​രു​​​ടെ മ​​​ന​​​​സ് ഒ​​​ന്നു​​​പോ​​​ലെ​​​യാ​​​ണ്. ക​​​ട​​​ൽ​​​ക്ക​​​ര​​​യി​​​ലാ​​​ണ് മി​​​ശി​​​ഹാ​​​യു​​​ടെ നീ​​​തി​​​യു​​​ടെ സു​​​വി​​​ശേ​​​ഷം മു​​​ഴ​​​ങ്ങി​​​ക്കേ​​​ട്ട​​​ത്. അ​​​സം​​​ഘ​​​ടി​​​ത​​​രാ​​​യ ഒ​​​രു ജ​​​നത സ്വാ​​​ഭാ​​​വി​​​ക​​​നീ​​​തി​​​ക്കു​​​വേ​​​ണ്ടി ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ക​​​ണ്ണു​​​മി​​​ഴി​​​ച്ചു​​​ നോ​​​ക്കു​​​ക​​​യാ​​​ണ്. അ​​​തി​​​നു​​​ നേ​​​രേ മു​​​ഖം തി​​​രി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​ൻ ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ സ​​​ത്യം എ​​​ന്ന വാ​​​ക്കി​​​ന് പി​​​ന്നെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ പ്ര​​​സ​​​ക്തി​​​യി​​​ല്ലാ​​​താ​​​കും.

ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി ജീ​​​വി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന​​​തും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തുമാ​​​യ ഒ​​​രു പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് എ​​​ല്ലാം ന​​​ഷ്ട​​​പ്പെ​​​ട്ട് ഇ​​​റ​​​ങ്ങി​​​പ്പോ​​​കേ​​​ണ്ടി​​​വ​​​രു​​​മോ എ​​​ന്ന ഭീ​​​തി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ന​​​ന്പം ജ​​​ന​​​ത​​​യെ ക​​​ണ്ടി​​​ല്ലെ​​​ന്നു ​ന​​​ടി​​​ച്ചാ​​​ൽ കേ​​​ര​​​ള​​​ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽനി​​​ന്ന് സാ​​​മാ​​​ന്യ​​​യു​​​ക്തി​​​യും നീ​​​തി​​​യും ഒ​​​ളി​​​ച്ചോ​​​ടി​​​യെ​​​ന്നു പ​​​റ​​​യേ​​​ണ്ടി​​​വ​​​രും. സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സ്വ​​​ന്തം ഭൂ​​​മി​​​യി​​​ന്മേ​​​ലു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തിന്മേ​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റ്റം ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ കൂ​​​ട്ടു​​​നി​​​ൽ​​​ക്ക​​​രു​​​ത്.

ജാ​​​തി-​​​മ​​​ത- രാ​​​ഷ്‌​​ട്രീ​​​യ​​​ങ്ങ​​​ൾ​​​ക്ക​​​പ്പു​​​റ​​​മു​​​ള്ള പൗ​​​രാ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ട​​​മ​​​യാ​​​ണ്. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ൽ ഈ ​​​ജ​​​നം മു​​​ന്നോ​​​ട്ടു​​​ പോ​​​കു​​​ക​​​യാ​​​ണ്. ഒ​​​ക്്ടോ​​​ബ​​​ർ 13 ഞാ​​​യ​​​റാ​​​ഴ്ച മു​​​ന​​​ന്പം വേ​​​ളാ​​​ങ്ക​​​ണ്ണി​​​മാ​​​താ പ​​​ള്ളി​​​യ​​​ങ്ക​​​ണ​​​ത്തില്‍ ആരംഭി​​​ച്ച നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം ആ​​​ഴ്ച​​​ക​​​ൾ പി​​​ന്നി​​​ട്ടു​​​ക​​​ഴി​​​ഞ്ഞു. രാ​​​ജ്യ​​​ത്തെ മ​​​ത-​​​സാ​​​മു​​​ദാ​​​യി​​​ക ​സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പ്പിനു​​​വേ​​​ണ്ടി​​​ക്കൂ​​​ടി​​​യാ​​​ണ് മു​​​ന​​​ന്പ​​​ത്തെ ജ​​​നം സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ൽ പ​​​ഞ്ഞം കി​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​രും പ്ര​​​തി​​​പ​​​ക്ഷ​​​വും മ​​​റ​​​ന്നു​​​പോ​​​ക​​​രു​​​ത്.

ബി​​​ഷ​​​പ് ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്

നിങ്ങൾ വിട്ടുപോയത്