റബറിന് 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് കേരളത്തിൽ നിന്നും ഒരു എം.എൽ.എ, ഭാരതത്തിൽ ക്രിസ്ത്യാനികൾക്ക് സുരക്ഷാ ഭീഷണിയില്ല എന്നിങ്ങനെയുള്ള മതമേലധ്യക്ഷന്മാരുടെ പ്രസ്താവനകൾ സമകാലീന കേരള രാഷ്ട്രീയത്തിൽ ഒരു പുതിയ ചർച്ചക്ക് വഴി തെളിച്ചിരിക്കുകയാണ്.

രാഷ്ട്രീയ നേതാക്കൾ മത നേതാക്കളുടെ അരമനകൾ കയറി ഇറങ്ങുന്നതും മത നേതാക്കൾ രാഷ്ട്രീയക്കാരുടെ വിരുന്ന് സൽക്കാരങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം ഇരുവശത്തുമുള്ള ഒരു കൂട്ടം ആൾക്കാരെ അസ്വസ്ഥരാക്കുന്നു എന്നതാണ് വാസ്തവം. കേരള കത്തോലിക്കാ സഭയുടെ രാഷ്ട്രീയമായ നീക്കങ്ങൾ വിശ്വാസികളിൽ തന്നെ പലരും സംശയത്തോടും പരിഹാസത്തോടും വീക്ഷിക്കുന്നു എന്നതാണ് സത്യം. വേറെ ചിലരാകട്ടെ അതിനെ ആവേശ പൂർവ്വം ഏറ്റെടുത്തിരിക്കുന്നു. അപൂർവ്വം ചിലരാകട്ടെ പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തു എന്തു കാര്യം എന്നുള്ള മട്ടിൽ ചോദ്യശരം ഉയർത്തുകയും സഭാ നേതൃത്വം ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതുണ്ടോ എന്ന് ചിന്തിച്ചുകൊണ്ട് നെറ്റി ചുളിക്കുകയും ചെയ്യുന്നു. എന്തായാലും ഉത്തരം മാറിയ ഒരു രാഷ്ട്രീയ പരിതസ്ഥിതിയുടെ പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയുടെ രാഷ്ട്രീയ നിലപാടിന്റെ പ്രസക്തിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത് ഉചിതമാണ്.

*സഭ: രാഷ്ട്രീയത്തിലെ ധാർമ്മിക ശബ്ദം*

ആദ്യകാല മത പീഡനങ്ങൾക്ക് ശേഷം ഏതാണ്ട് നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം റോമൻ ഭരണസംവിധാനത്തിലെ ഔദ്യോഗിക മതമായി മാറ്റപ്പെട്ട നാൾ മുതൽ സഭയ്ക്ക് രാഷ്ട്രീയ അധികാരശ്രേണിയിൽ വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നു . മധ്യ നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ക്രിസ്തുമതവും രാഷ്ട്രീയവും തമ്മിൽ വേർതിരിക്കാൻ ആകാത്ത വിധം പരസ്പ്പരം ഇടകലർന്നാണ് മുന്നേറിയിരുന്നത്. അക്കാലത്തു രാഷ്ട്രീയ – ഭരണ സംവിധാനത്തിന് വേണ്ട ധാർമികത മതവും മതത്തിനു വേണ്ട സുരക്ഷിതത്വം രാഷ്ട്രസംവിധാനവും നൽകി പോന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവ ധാർമികതയ്ക്ക് അപ്പുറം ഒരു ചിന്ത യൂറോപ്പിൽ ഉണ്ടായിരുന്നില്ല.

എന്നാൽ മതവും രാഷ്ട്രവും തമ്മിലുള്ള ചില അവിശുദ്ധമായ കൂട്ടുകെട്ടുകൾ പലപ്പോഴും സംഘർഷത്തിലേക്ക് നയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആധുനിക കാലഘട്ടത്തിലേക്ക് വരുമ്പോൾ രാഷ്ട്രീയത്തിൽ നിന്നും വ്യക്തമായ അകലം സൂക്ഷിക്കാൻ കത്തോലിക്കാ സഭയും സഭാ നേതൃത്വവും ജാഗ്രത പുലർത്തിയിരുന്നു. എന്നാൽ ലോകത്തിൽ ധാർമികതയുടെ ശബ്ദമായി നിലകൊള്ളുവാനും രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും തിരുത്തുവാനും കാലാകാലങ്ങളിൽ സഭ ശ്രമിച്ചിട്ടുണ്ട്.ഭ്രൂണ ഹത്യ , ദയാവധം, സ്വവർഗ വിവാഹം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ലോകത്തിന് മുഴുവനും ഒരു തിരുത്തൽ ശക്തിയായി മാറുവാൻ സഭയ്ക്ക് കഴിഞ്ഞു.

*സഭ: രാഷ്ട്രീയത്തിലെ ധാർമ്മിക ശബ്ദം*

ആദ്യകാല മത പീഡനങ്ങൾക്ക് ശേഷം ഏതാണ്ട് നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം റോമൻ ഭരണസംവിധാനത്തിലെ ഔദ്യോഗിക മതമായി മാറ്റപ്പെട്ട നാൾ മുതൽ സഭയ്ക്ക് രാഷ്ട്രീയ അധികാരശ്രേണിയിൽ വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നു . മധ്യ നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ക്രിസ്തുമതവും രാഷ്ട്രീയവും തമ്മിൽ വേർതിരിക്കാൻ ആകാത്ത വിധം പരസ്പ്പരം ഇടകലർന്നാണ് മുന്നേറിയിരുന്നത്. അക്കാലത്തു രാഷ്ട്രീയ – ഭരണ സംവിധാനത്തിന് വേണ്ട ധാർമികത മതവും മതത്തിനു വേണ്ട സുരക്ഷിതത്വം രാഷ്ട്രസംവിധാനവും നൽകി പോന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവ ധാർമികതയ്ക്ക് അപ്പുറം ഒരു ചിന്ത യൂറോപ്പിൽ ഉണ്ടായിരുന്നില്ല. എന്നാൽ മതവും രാഷ്ട്രവും തമ്മിലുള്ള ചില അവിശുദ്ധമായ കൂട്ടുകെട്ടുകൾ പലപ്പോഴും സംഘർഷത്തിലേക്ക് നയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആധുനിക കാലഘട്ടത്തിലേക്ക് വരുമ്പോൾ രാഷ്ട്രീയത്തിൽ നിന്നും വ്യക്തമായ അകലം സൂക്ഷിക്കാൻ കത്തോലിക്കാ സഭയും സഭാ നേതൃത്വവും ജാഗ്രത പുലർത്തിയിരുന്നു. എന്നാൽ ലോകത്തിൽ ധാർമികതയുടെ ശബ്ദമായി നിലകൊള്ളുവാനും രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും തിരുത്തുവാനും കാലാകാലങ്ങളിൽ സഭ ശ്രമിച്ചിട്ടുണ്ട്.ഭ്രൂണ ഹത്യ , ദയാവധം, സ്വവർഗ വിവാഹം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ലോകത്തിന് മുഴുവനും ഒരു തിരുത്തൽ ശക്തിയായി മാറുവാൻ സഭയ്ക്ക് കഴിഞ്ഞു.

*സഭാ പ്രീണനം കപടതയോ?*

സഭയുടെ ബിജെപിയോയുള്ള മൃദുസമീപനത്തെ പലരും സംശയത്തോടെയും എതിർപ്പോടേയും ആണ് കാണുന്നത്. അതു തികച്ചും ന്യായവുമാണ്. കാരണം ഭാരതത്തിൽ ന്യൂനപക്ഷമായ ക്രൈസ്തവർ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ബിജെപിയുമായുള്ള ആശയപരമായിട്ടുള്ള കൈകോർക്കൽ ഫലപ്രദമാകില്ല എന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതിൽതന്നെ 2014ൽ മോഡി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈ ക്രമണങ്ങൾ 60 ശതമാനം വർദ്ധിച്ചു. അതനുസരിച്ച് 2016ൽ 330 ഉം 2018ൽ 440 ഉം 2018, 2019 വർഷങ്ങളിൽ യഥാക്രമം 447, 527 ആക്രമണങ്ങളുമാണ് ക്രൈസ്തവർക്ക് നേരെ ഉണ്ടായത്. 2020ലെ USCIRF ( US Commission for International Religious Freedom) ന്റെ കണക്കനുസരിച്ച് ലോകത്തു ക്രൈസ്തവ പീഡനം അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയിൽ പ്രഥമഗണത്തിലാണ് ഇന്ത്യയുടെ സ്ഥാനം. നോർത്ത് കൊറിയ, പാക്കിസ്ഥാൻ, സൗദി അറേബ്യ എന്നിവയാണ് ഈ പട്ടികയിൽ മുൻനിരയിലുള്ള മറ്റു രാജ്യങ്ങൾ . ഇന്ത്യൻ ക്രിസ്ത്യൻ കൗൺസിലിന്റെ അഭിപ്രായത്തിൽ ഓരോ 36 മണിക്കൂറിലും ഒരു ഇന്ത്യൻ ക്രൈസ്തവൻ ആക്രമിക്കപ്പെടുന്നു എന്നാണ് കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്നതാകട്ടെ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും!!! അതുകൊണ്ടു തന്നെ മാറുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ ഈയൊരു പാർട്ടിയുടെ ക്രൈസ്തവ പ്രീണത്തെക്കുറിച്ച് സംശയിക്കാൻ ഒരു ക്രിസ്ത്യാനിക്ക് തീർച്ചയായും അവകാശമുണ്ട്.

അതേസമയം ഇവിടെ കേരളത്തിൽ നമ്മൾ ആശ്രയിച്ചിരുന്ന വലതു – ഇടതു മുന്നണിയിൽ നിന്നുണ്ടായ ആശയറ്റ പ്രതികരണം മറ്റൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാൻ ക്രിസ്താനിയെ പ്രേരിപ്പിക്കുന്നു എന്നതിൽ അത്ഭുതപ്പെടാനില്ല. ബി ജെ പി ഭരണത്തിൽ നിന്നും വ്യത്യസ്തമായി ഇടതു വലതു മുന്നണികൾ മാറി മാറി ഭരിക്കുന്ന കേരളത്തിലും ക്രൈസ്തവർ പൂർണമായും സുരക്ഷിതരാണ് എന്നുള്ള മിഥ്യാ ധാരണയും ഈയുള്ളവനില്ല. 2004 കേരളത്തിൽ ഒരു കത്തോലിക്കാ വൈദികനെ കുത്തിക്കൊലപ്പെടുത്തിയപ്പോൾ ഇവിടെ ഭരിച്ചിരുന്നത് വലതു മുന്നണി സർക്കാരാണ്. പിന്നീട് 2006 ഒരു ചോദ്യം പേപ്പർ വിവാദത്തിൽ ഒരു ക്രൈസ്തവന്റെ കൈപത്തി ഒരു വർഗീയ പാർട്ടിയുടെ നേതൃത്വത്തിൽ വെട്ടിമാറ്റിപ്പോൾ അന്ന് കേരളം ഭരിച്ചിരുന്നത് ഇടതുമുന്നണിയുമാണ് . ഈ രണ്ടു സംഭവത്തിലും കുറ്റം തടയുന്നതിലും കുറ്റക്കാരെ കണ്ടെത്തുന്നതിലും മാതൃക പരമായി ശിക്ഷിക്കുന്നതിലും ഇക്കൂട്ടർക്ക് സാധിചില്ല എന്നത് വാസ്തവമാണ്. അത് മാത്രമല്ല കഴിഞ്ഞ ഒരു പതിറ്റാണ്ടായി ക്രൈസ്തവ ന്യൂനപക്ഷങ്ങക്കും കൂടി അവകാശപ്പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾ മറ്റൊരു വിഭാഗം അവകാശപ്പെടുത്തിയെടുത്തപ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ ഈ രണ്ട് മുന്നണികൾക്കും സാധിച്ചില്ല എന്നതും ഏറെ വേദന ഉളവാക്കുന്നതാണ്. അതുകൊണ്ടുതന്നെ ബിജെപിയുടെ ഭരണത്തിൽ മാത്രമല്ല ക്രൈസ്തവർ അരക്ഷിതർ . മറിച്ച് വലിയ വോട്ട് ബാങ്ക് ആയി മാറാത്തടത്തോളം കാലം ഇടതു വലത് രാഷ്ട്രീയ മുന്നണികളുടെ നേതൃത്വത്തിലും ഒരു സുരക്ഷിതത്വം ക്രൈസ്തവർക്കു ലഭിക്കും എന്നതിനുള്ള യാതൊരു ശുഭ സൂചനയും നമ്മൾ കാണുന്നില്ല. അത്തരമൊരു സ്ഥിതി വിശേഷത്തിൽ മൂന്നാമതൊരു ഭരണ സംവിധാനത്തെ കുറിച്ച് ക്രൈസ്തവർ ചിന്തിക്കാൻ തുടങ്ങിയാൽ അതിന് അവരെ പൂർണമായി കുറ്റം പറയാൻ സാധിക്കുകയുമില്ല.

*കേരള രാഷ്ട്രീയത്തിലെ സഭാ നിലപാടുകൾ*

തികച്ചും ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായി ചുരുങ്ങി കൊണ്ടിരിക്കുന്ന സഭയ്ക്ക് ഇവിടെ നിലനിൽക്കുന്നതിനു സ്വന്തമായ രാഷ്ട്രീയ നിലപാടുകളും സ്വാധീനവും ആവശ്യമാണ്. അതേ സമയം വെറും കക്ഷി രാഷ്ട്രീയക്കാർ ഒരുക്കി വച്ച വാരിക്കുഴികളിൽ സഭാ നേതൃത്വം ചെന്നു വീണു കൊടുക്കാതിരിക്കുന്നതാണ് നല്ലത്. സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദ മുയർത്തുന്നത് നല്ലതാണ്. അതേസമയം സഭ തികച്ചും ഒരു സമുദായ വാദി മാത്രമായി മാറാതിരിക്കുന്നതാണ് ഉചിതം. അനീതിയും അക്രമവും എവിടെയും ഏതു സമൂഹത്തിനും മതത്തിനും നേരെയും ഉയർന്നാലും അതിനെതിരെ ഉണർന്നു പ്രതികരിക്കാൻ സഭയ്ക്ക് ആകണം. ക്രൈസ്തവ സ്ഥാപനങ്ങളും പള്ളികളും ആക്രമിക്കപ്പെടുമ്പോൾ മാത്രം ശബ്ദം ഉയരുന്ന സ്വജനപക്ഷ സ്നേഹി മാത്രമായി സഭ അധപതിക്കരുത്. അതിനാൽ കക്ഷി രാഷ്ട്രീയ ത്തിൽ നിന്നും സമദൂര സമവായ നിലപാടാണ് സഭയ്ക്ക് കൂടുതൽ ആധികാരികവും സുരക്ഷിതവും ഉറപ്പു വരുത്തുക.

ഇതിനർത്ഥം സഭയ്ക്ക് രാഷ്ട്രീയം വേണ്ട എന്നല്ല . മറിച്ച് നല്ല ധാർമികതയുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതൃത്വത്തെ കക്ഷി രാഷ്ട്രീയ ഭേദമന്യേ വളർത്തിയെടുക്കാൻ സഭയ്ക്ക് കഴിയണം. രാഷ്ട്രബോധവും രാഷ്ട്രീയ ബോധവും ഇല്ലാത്ത ഒരു തലമുറയാണ് നിർഭാഗ്യവശാൽ ഇവിടെ വളർന്നുവരുന്നത്. നമ്മുടെ ക്യാമ്പസുകളിൽ രാഷ്ട്രീയം കടന്നു വരാതിരിക്കാൻ നമ്മൾ കാണിച്ച കാർക്കശ നിലപാടും ക്രിസ്തീയ യുവജന സംഘടനകളെ വെറും ആത്മീയ സംഘടനകൾ ആയി ചുരുക്കികളഞ്ഞതും കാലാകാലങ്ങളിൽ മികവാർന്ന രാഷ്ട്രീയ നേതൃത്വത്തെ വളർത്തിയെടുക്കാൻ കഴിയാത്തതുമെല്ലാം നമ്മുടെ പരാജയമായി കാലം വിലയിരുത്തുന്നു.

പാശ്ചാത്യ നാടുകളിലെ ധാരാളിത്തം മാത്രം സ്വപ്നം കാണുന്ന നമ്മുടെ ചെറുപ്പക്കാർക്ക് ഒരു രാഷ്ട്രബോധവും രാഷ്ട്രീയ ബോധ്യവും സാമൂഹിക പ്രതിബദ്ധതയും ഇല്ല എന്നുള്ളതാണ് സങ്കടം. ഇത്തരം ഒരു സാഹചര്യത്തിൽ പാർട്ടിയുടെ പേര് നോക്കാതെ കൊടിയുടെ നിറം നോക്കാതെ ക്രൈസ്തവ മൂല്യങ്ങളിൽ അടിയുറച്ച നീതിബോധവും ഉറച്ച ധാർമിക നിലപാടുമുള്ള വ്യക്തിത്വങ്ങളെ രാഷ്ട്രീയത്തിലേക്ക് വളർത്തിക്കൊണ്ട് വരിക സഭയുടെ ഉത്തരവാധിത്തമാണ്. അതിനാണ് സഭാ നേതൃത്വം കൂടുതൽ ഊന്നൽ കൊടുക്കേണ്ടത്.

ഫാ. നൗജിൻവിതയത്തിൽ വിതയത്തിൽ

നിങ്ങൾ വിട്ടുപോയത്