അതിരൂപത പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക സഹവികാരി ഫാ.ജോൺസൺ മുത്തപ്പൻ (31) നമ്മുടെ ഇടയിൽ നിന്നും വിട വാങ്ങിയിരിക്കുന്നു……കഴിഞ്ഞ വർഷം തന്റെ സഹോദരനായ ഫാ.ജോയി മുത്തപ്പനോടൊപ്പം വൈദിക പട്ടം സ്വീകരിച്ച ഗുസ്തി ചാമ്പ്യനായിരുന്ന ജോൺസൺ അച്ചന്റെ ചിത്രം സന്തോഷപൂർവ്വം പങ്കുവച്ചിരുന്നുവെങ്കിൽ അതീവ ദുഃഖത്തോടെ ഈ വന്ദ്യ വൈദികന്റെ വിടവാങ്ങലും അറിയിച്ചു കൊണ്ട് എഴുതുവാൻ ഇടയാകുന്നത് ഹൃദയം പിളർക്കുന്ന നൊമ്പരമാണ്……..കർത്താവേ അങ്ങയുടെ ബലിപീഠത്തിൽ നിന്റെ പൗരോഹിത്യത്തിൽ നിന്നെ പിൻചെന്ന് നിനക്കായി മുറിയപ്പെട്ട് നിന്നോട് ചേർക്കപ്പെട്ട ഈ ജീവിതത്തിന് നിത്യശാന്തി നൽകീടണമേ…….

.കർത്താവിന്റെ വന്ദ്യ പുരോഹിതാ ..

…..സമാധാനത്താലേ പോകുക…

പ്രിയപ്പെട്ട ജോൺസൺ അച്ചന് കണ്ണീരിൽ കുതിർന്ന ഒരായിരം ആദരാജ്ഞലികൾ….

Clinton Damian

നിങ്ങൾ വിട്ടുപോയത്