40-മത് പാലാ രൂപത അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഡിസംബർ 19 മുതൽ 23 വരെ നടക്കും.

എല്ലാ ദിവസവും വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് മൈതാനത്ത് 03:30 ആരംഭിച്ച് 08:30 സമാപിക്കും. സെഹിയോൻ ധ്യാനകേന്ദ്രത്തിലെ സ്ഥാപക ഡയറക്ടർ സേവ്യർഖാൻ വട്ടായിൽ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും.

19-ന് ഉച്ചകഴിഞ്ഞ് 3.30-ന് ജപമാലയും നാലിന് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെയും മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെയും കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, തുടർന്ന് സുവിശേഷ സന്ദേശവും നൽകും.

തുടർന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാർ ജോസഫ് പെരുന്തോട്ടം കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും.

അഞ്ചുദിവസം നീളുന്ന കൺവെൻഷൻ 2022 ഡിസംബർ 23 വെള്ളിയാഴ്ച സമാപിക്കും.

നിങ്ങൾ വിട്ടുപോയത്