വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണമെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടന്ന രൂപതാ വൈദിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.

രൂപതയുടെ മേല്‍നോട്ടത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന സഭാപരവും അജപാലനപരവും വിദ്യാഭ്യാസപരവും സാമൂഹ്യ ക്ഷേമപരവുമായ മേഖലകളില്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ സമ്മേളനം വിലയിരുത്തി.

രൂപതയുടെ ‘ഇടയന്‍’ പാരിഷ് സോഫ്റ്റ്വെയറിന്റെ സാങ്കേതിക സാധ്യതകളെ അജപാലന രംഗത്ത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ഫാ.ജയിംസ് പുലിയുറുമ്പില്‍ രചിച്ച മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വവും മൈലാപ്പൂര്‍ കബറിടവും എന്ന പുസ്തകം മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രോട്ടോസിന്‍ഞ്ചെല്ലൂസ് ഫാ.ജോസഫ് തടത്തിലിനു നല്‍കി പ്രകാശനം ചെയ്തു.

നിങ്ങൾ വിട്ടുപോയത്