യേശുവിന്റെ മുത്തശ്ശി – മുത്തശ്ശന്മാരായ വിശുദ്ധ യോവാക്കിം-അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തു വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആഗോള കത്തോലിക്കാ സഭയിൽ “ലോക മുത്തശ്ശി – മുത്തശ്ശന്മാരുടെ ദിനം” ആയി ആചരിക്കാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു… ഇന്നത്തെ ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടയിലാണ് ഇക്കാര്യം പാപ്പാ പ്രഖ്യാപിച്ചത്. ഓരോ കുടുംബത്തിലെയും മുത്തശ്ശി – മുത്തശ്ശന്മാരെ പലപ്പോഴും നാം മറന്നു പോകുന്നു. സത്യത്തിൽ അവരാണ് പുതുതലമുറയ്ക്ക് വിശ്വാസം പകർന്നു നൽകുന്നവരിൽ പ്രധാനികൾ എന്നും പാപ്പാ എടുത്തു പറയുകയുണ്ടായി.

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.