.

തിരു സഭയിലെ പരമോന്നത നീതിപീഠമായ റോമൻ റോട്ടയുടെ പുതിയ ജുഡീഷ്യൽ വർഷം ഫ്രാൻസീസ് പാപ്പാ ഉൽഘാടനം ചെയ്തു.

കുടുംബത്തിൻ്റെ നന്മക്ക് വേണ്ടിയാകണം സഭാപരമായ കോടതികൾ നടപടികൾ മുന്നോട്ട് പോകേണ്ടത്, പലപ്പോഴും ഇത്തരത്തിലുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങളാണ് ഇതിൽ വേദന അനുഭവിക്കുന്നത് എന്ന് പാപ്പ പറഞ്ഞു. തിരുസഭയുടെ പരമോന്നത കോടതിയായ റോമൻ റോട്ടയിലെ ന്യായാധിപന്മാരും, അഭിഭാഷകരും, മറ്റ് ജീവനക്കാരും പങ്കെടുത്ത വാർഷിക പരിപാടി വത്തിക്കാനിലെ ക്ലാമൻ്റയിൻ ഹാളിൽ വച്ചായിരുന്നു നടന്നത്.

പലപ്പോഴും വിവാഹ അസാധുവാക്കൽ നടപടികളിൽ കുടുംബബന്ധത്തിൽ ഉണ്ടായിട്ടുള്ള കുഞ്ഞുങ്ങളാണ് വേദന അനുഭവിക്കുന്നത്, കോടതി നടപടി ക്രമങ്ങൾ കുടുംബത്തിൻ്റെ നന്മക്ക് വേണ്ടിയകണം, അത് അവർക്ക് പുതിയ പ്രതീക്ഷ നൽകാൻ ഉള്ളതകണം എന്നും പറഞ്ഞു. പാപ്പയുടെ കാലിൻ്റെ ഞരമ്പിൽ വേദന ഉള്ളതിനാൽ പാപ്പ ഇരുന്നുകൊണ്ടാണ് എല്ലാവരെയും അഭിസംബോധന ചെയ്തത്. അതിന് എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞാണ് പാപ്പ തുടങ്ങിയത് തന്നെ. റോമിലെ പ്രധാന നീതിന്യായ കോടതികൾ ആണ് റോമൻ റോട്ടയും, അപ്പസ്തോലിക്ക് പെനിറ്റൻഷ്യറിയും, അപ്പസ്തോലിക്ക് സിഞ്ഞത്തൂരയും. ഇതിൽ റോമൻ റോട്ടയിൽ വിവാഹ സംബന്ധമായ കോടതി നടപടികൾ നടക്കുന്നത്.

സഭാപരമായി ന്യായനിർവഹണം നടത്തുന്നവർ ഇത് വിവാഹത്തിലെ പുരുഷനെയും, സ്ത്രീയെയും മാത്രം സംബന്ധിച്ചതല്ല, പകരം അവരുടെ ജീവിതത്തിലെ കുഞ്ഞുങ്ങളേ കൂടി ചിന്തിക്കണം എന്നും പാപ്പ ആവർത്തിച്ച് പറഞ്ഞു. 2015 ൽ മിതിസ് യുദെക്സ് എന്ന തിരുവെഴുത്ത് വഴി രൂപതയിലെ മെത്രാന് നടപടി ക്രമങ്ങളുടെ സമയം കുറയ്ക്കാൻ സാധിക്കുനതിനെ കുറിച്ചും, മെത്രാൻ്റെ സഹായികൾ ആണ് ട്രൈബ്യൂണൽ അംഗങ്ങളായ ജുഡീഷ്യൽ വികാരി അടക്കം എല്ലാവരും എന്നും ഓർമിപ്പിച്ചു. പാപ്പയുടെ തന്നെ അമൊരിസ് ലറ്റീഷ്യ എന്ന അപ്പസ്തോലിക ആഹ്വാനം ഇതിന് വേണ്ട നല്ല ഒരു അജപാലന മർഗരേഖയാണ് എന്നും, സഭാ നടപടികൾ എല്ലാ വിശ്വാസികൾക്കും ലഭ്യവും, സൗചന്യവും ആയിരിക്കണം എന്നും പാപ്പ പറഞ്ഞു.
റോമൻ റോട്ടയിൽ നിന്ന് പ്രയാധിക്യം മൂലം വിരമിക്കുന്ന മോൺ. പിയോ വീതോ പിന്തോക്ക് സഭയുടെ പേരിൽ നന്ദിയും പാപ്പ പ്രകടിപ്പിച്ചു.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്