ഈശോയുടെ അപ്പൂപ്പനും അമ്മൂമ്മയും ആയ വി. അന്നയുടെയും വി. ജോവക്കിമിൻ്റെയും തിരുനാളിന് അടുത്ത് വരുന്ന ജൂലായ് മാസത്തിലെ നാലാം ഞായറാഴ്ച വയസായിട്ടുള്ളവർക്കായി പ്രത്യേകം മാറ്റിവച്ചു. വി. ജോൺ ബോസ്കോയുടെ തിരുനാൾ ദിനമായ ജനുവരി 31 ലെ ആഞ്ചെലുസ് പ്രാർത്ഥനക്ക് ഇടക്കാണ് ഫ്രാൻസിസ് പാപ്പ ഈ കാര്യം പറഞ്ഞത്.

ഈ വരുന്ന വർഷത്തിലെ ആഘോഷങ്ങൾക്ക് വത്തിക്കാനിലെ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡികാസ്റ്ററിയാണ് നേതൃത്വം നൽകുന്നത്.

അമോറിസ് ലറ്റീഷ്യ വർഷത്തെ
ആഘോഷങ്ങളുടെ ഇടയിൽ ഈ ജൂലായ് മാസം 25 ന് ഞായറാഴ്ച സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ തന്നെ അന്ന് വി. ബലി അർപ്പിക്കും പാപ്പ അറിയിച്ചു.


മുതിർന്നവരെ നാം കേൾക്കണം, പലപ്പോഴും പരിശുദ്ധാത്മാവ് ആണ് അവരിലൂടെ നമ്മോട് സംസാരിക്കുന്നത് എന്നും വിശ്വാസ പകർച്ച തലമുറകളിലേക്ക് നടക്കുന്നത് വയസായിട്ടുള്ളവർ വഴിയാണ് എന്നും, നാം അവരെ ഒരിക്കലും മറക്കരുത്, അവരാണ് നമ്മുടെ വളർച്ചയുടെ വേരുകൾ എന്നും പാപ്പ പറഞ്ഞു.

ഇന്നത്തെ സുവിശേഷം വ്യാഖ്യാനിച്ചു കൊണ്ട് ഫ്രാൻസീസ് പാപ്പാ പലപ്പോഴും പിശാച് നമ്മെ ലോകത്തിൻ്റെ വഴിയിലൂടെ കൊണ്ട് പോകും, എന്നാൽ നാം തിരുവചനതിൻ്റെ വഴിയിൽ സഞ്ചരികേണ്ടവർ ആണ് അതിനായി നാം ദിവസവും തിരുവചനം വായിക്കണം, അതിനായി ഒരു ചെറിയ സുവിശേഷ പുസ്തകം നാം കൂടെ കൊണ്ട് നടക്കുന്നത് നല്ലതാണ് എന്നും പാപ്പ പറഞ്ഞു.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്