എഴുപുന്ന സി എൽ സി സംഘടിപ്പിച്ച ആഘോള കരോൾ മത്സരമായ നോയൽ 2020 വിജയികളെ ആദരിച്ചു. ചടങ്ങു അരൂർ എം എൽ എ ശ്രീമതി.ഷാനിമോൾ ഉസ്മാൻ ഉത്ഘാടനം ചെയ്യുന്നു.എഴുപുന്ന സെയിന്റ് റാഫേൽ സ് പള്ളി വികാരി ഫാ.പോൾ ചെറുപിള്ളി അധ്യക്ഷ പദവി അലങ്കരിച്ച ചടങ്ങിൽ എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ .പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.

കൈകാരൻ ശ്രീ.ജോസ് തരകൻ, സിനിമ താരങ്ങളായ എഴുപുന്ന ബൈജു,ഷാൻ ചാർലി,അസിസ്റ്റന്റ് വികാരി ഫാ.മാത്യു ഡാനിയേൽ ,വിൻസെന്റർ ഡയറക്ടർ സി.ആലീസ് ലൂക്കോസ്,ശ്രീ.ബെന്നി ഇടപറമ്പിൽ,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.വിജയികൾക്ക് ബൈജു എഴുപുന്ന സമ്മാനങ്ങൾ വിതരണം ചെയ്തു.80 ഓളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ 15 ടീമുകൾക്കാനു സമ്മാനങ്ങൾ ലഭിച്ചത്.എരമല്ലൂർ വിൻസെന്ററിൽ സംഘടിപ്പിച്ച പരിപാടിക്ക് റെനി പുതിയവീട്ടിൽ,ഫെബിൻ തോമസ്,മാത്യൂസ് ജോണ്സണ്,ജിതിൻ റാഫേൽ,അനിറ്റ കോരമംഗലത്ത് എന്നിവർ നേതൃത്വം നൽകി.

എഴുപുന്ന സി എൽ സി സംഘടിപ്പിച്ച ആഘോള കരോൾ മത്സരമായ നോയൽ 2020 വിജയികളെ ആദരിക്കുന്ന ചടങ്ങു അരൂർ എം എൽ എ ശ്രീമതി.ഷാനിമോൾ ഉസ്മാൻ ഉത്ഘാടനം ചെയ്യുന്നു.ശ്രീ.ജോസ് തരകൻ,എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ .പ്രദീപ്,ഫാ.പോൾ ചെറുപിള്ളി, എഴുപുന്ന ബൈജു,ഷാൻ ചാർലി,ഫാ.മാത്യു ഡാനിയേൽ എന്നിവർ സമീപം.

നിങ്ങൾ വിട്ടുപോയത്