ഈ മുഖം പെട്ടെന്ന് മറക്കുവാൻ കഴിയില്ല .

ഇതേ പ്രായത്തിലുള്ള മകളും സഹോദരിയും നമ്മുടെ ഭാവന ങ്ങളിലുണ്ട് .

ഇത്തരം ആക്രമങ്ങളിലൂടെ ആരുടെയും ജീവിതം ,ജീവൻ നഷ്ടപ്പെടുവാൻ പാടില്ല .

മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തി അത് ,സമൂഹത്തിലെ ഏത് ഉന്നത പദവിയിൽ ഉള്ളവരോ ആകട്ടെ .

അവരെ കൈകാര്യം ചെയ്യുമ്പോൾ പോലീസിനും .

ആരോഗ്യപ്രവർത്തകർക്കും ..എന്നല്ല ഏത് സാമൂഹ്യ പ്രവർത്തകർക്കും ജാഗ്രത വേണം .

റോഡിൽ നടക്കുമ്പോൾ എതിരെ വരുന്ന വ്യക്തിയെ എങ്ങനെ വിശ്വസിക്കും ?

വീടുകളിൽ ,സ്ഥാപനങ്ങളിൽ ,തെരുവിൽ മയക്കുമരുന്നിന് അടിമപ്പെട്ടവരെ തിരിച്ചറിഞ്ഞാൽ അവരെ എത്രയും വേഗം സുരക്ഷിത ചികിത്സ നൽകുവാൻ ശ്രദ്ധിക്കണം .

മയക്കുമരുന്നിന് അടിമപ്പെട്ട ഒരു അദ്ധ്യാപകൻ ,രണ്ട് കുട്ടികളുടെ പിതാവ് ,ഇപ്പോൾ കൊടും കുറ്റവാളിയായി മാറിയിരിക്കുന്നു .

ഈ സംഭവം ഉണ്ടായപ്പോൾ പ്രതികരിച്ച ഗവർണർ ,മുഖ്യമന്ത്രി ,ആരോഗ്യ മന്ത്രി ..നടത്തിയ ഇടപെടലുകളും നടപടികളും മറക്കുന്നില്ല .

എങ്കിലും ഒരുകാര്യം പറയാതെ വയ്യ .

ആ ആശുപത്രിയിൽ പോലീസുകാർ 4 പേർ ,ജീവനക്കാർ ,സുരക്ഷാ ജീവനക്കാർ ,സഹ പ്രവർത്തകർ …

നോക്കി നിന്നോ ?

ഒരു മാനസിക ആരോഗ്യം നഷ്ട്ടപ്പെട്ട ഒരാൾ മേശപ്പുറത്തുനിന്നും കത്രികയെടുത്തു,ചികിത്സ നടത്തിയ ഡോക്ടറെ കുത്തിപരിക്കേൽപ്പിച്ചപ്പോൾ എല്ലാവരും ഭയപ്പെട്ട്‌ ഓടിയൊളിച്ചു .

ഒരു കസേര ഏടുത്തു എറിഞ്ഞെങ്കിലും ആ മാനസിക രോഗിയെ ഓടിക്കുവാൻ കഴിഞ്ഞില്ല .സമൂഹത്തിൻെറ ഭയം നിറഞ്ഞ മനസ്സ് കാണുമ്പോൾ ഭീതിയും ആശങ്കയുമുണ്ട് .

നമ്മുടെ ചിന്തയും ചർച്ചകളും വിവിധ മേഖലകളിലേക്ക് വ്യാപിക്കണം .

മനുഷ്യ ജീവൻെറ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്രൊ ലൈഫ് അപ്പോസ്തലേറ്റ്‌ വളരെ ഗൗരവ്വമായി ഈ സംഭവത്തെ കാണുന്നു .

ആശങ്കയും വേദനയും പ്രതിധേധവും പങ്കുവെക്കുന്നു .

ഇന്നലെ രാത്രി ൯-9 -30 ന് കടുത്തുരുത്തിയിലെ ഡോ .വന്ദനയുടെ ഭവനത്തിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു .

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ജനറൽ സെക്രട്ടറി ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടനും അദ്ദേഹത്തിൻെറ മകൻജോണും സഹ പ്രവർത്തകരും കൂടെയുണ്ടായിരുന്നു .
ദുഃഖം കടിച്ചമർത്തി അനേകർ തിങ്ങിനിറഞ്ഞിരുന്നു .

മരണം -എപ്പോഴും എവിടെയും സംഭവിക്കാം ,മുന്നിലുള്ള വ്യക്തി കൊലയാളിയായി മാറുന്ന ദുരവസ്ഥ ,മയക്കുമരുന്നിൻെറ അടിമകളാകുന്നവർ തന്നെ ചികിൽസിക്കുന്ന ഡോക്ടറെപ്പോലും ആക്രമിച്ചുകൊല്ലുന്ന അവസ്ഥ എങ്ങനെ സഹിക്കും ? മറക്കും? ..

ഡോ .വന്ദനയുടെ ഭവനത്തിലെത്തിയപ്പോൾ ആ മാതാപിതാക്കളുടെ വേദനയും ,നാട്ടുകാരുടെ വിഷമവും വിശദീകരിക്കുവാൻ കഴിയുന്നതല്ല .


ഒരു കത്രിക മാത്രം ഉപയോഗിച്ചാണ് കുറ്റം ചെയ്തത് .അപ്പോൾ ഒരു സംശയം ഈ അദ്ധ്യാപകൻ ഒരു നാടൻ തോക്കുമായിട്ടാണ് സ്കൂളിൽ എത്തിയതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ ?

ഒരു മാനസിക രോഗിക്ക് സമനില തെറ്റിയപ്പോൾ .എല്ലാവരും പകച്ചുനിന്നത് എങ്ങനെ മറക്കും?

മാനസിക നിലക്ക് താളം തെറ്റിയവരെ ,മയക്കുമരുന്നിന് അടിമപെട്ടവരെ പൊതുജനങ്ങൾ എത്തുന്ന ചികിത്സാ റൂമിൽ പരിശോധിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം .

ഒരാളുടെ അവിവേകം അപരന്റ്റെ ജീവിതം നഷ്ടപ്പെടുവാൻ ഇടവരുത്തരുത് .

പേടിച്ചോടിയ ആരോഗ്യ പ്രവർത്തകർ സമനില വീണ്ടെടുത്തപ്പോൾ എങ്കിലും സമ്മതിക്കുമോ ?

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആ ഡോക്ടറുടെ ജീവൻ നഷ്ട്ടപ്പെടുവാൻ പാടില്ലായിരുന്നു .

ഇപ്പോൾ ഐ എം എ യുടെ നേതൃത്വത്തിൽ നടത്തുന്ന ആശുപതിയിലെ സേവനം ഉപേക്ഷിച്ചുള്ള സമരം ഉടനെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

പ്രിയ സോദരി..

മാപ്പ്..
പ്രണാമം

സാബു ജോസ് .എറണാകുളം

എക്സിക്യൂട്ടീവ് സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

നിങ്ങൾ വിട്ടുപോയത്