തൃശ്ശൂർ:തിന്മയുടെ ശക്തികൾ പ്രബലപ്പെടുന്ന ഈ സാഹചര്യത്തിൽ സഭയ്ക്ക് അകത്തായാലും പുറത്തായാലും പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കുന്ന ഇക്കാലയളവിൽ ഏതു പൈശാചിക ശക്തികളെയും തകർത്തെറിയാൻ യുവജനശ്രുശ്രൂഷ കൊണ്ട് കെ.സി.വൈ.എം മിന് സാധിക്കുമെന്ന് തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.

അതിരൂപതാ പാസ്റ്ററൽ സെൻററിലെ നവീകരിച്ച കെ.സി.വൈ.എം ഓഫീസ് ആശീർവദിച്ച് സംസാരിക്കുകയായിരുന്നു പിതാവ്. ഓഫീസിൻ്റെ ആശീർവാദത്തോടൊപ്പം 2019 – 2021 കാലഘട്ടത്തിലെ പ്രവർത്തനങ്ങൾ ചേർത്തുവച്ചുകൊണ്ട് പുറത്തിറക്കുന്ന സ്മരണിക _”പ്രഭവംപ്രഭാവം”_ അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു. അതിരൂപത പ്രസിഡണ്ട് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡയറക്ടർ ഫാ ഡിറ്റോ കൂള ആമുഖപ്രഭാഷണം നടത്തി.

അതിരൂപത പാസ്റ്ററൽ സെൻ്റർ ഡയറക്ടർ ഫാ.ഡൈജോ പുത്തൂർ,ഫാ.ജസ്റ്റിൻ പൂഴിക്കുന്നേൽ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ അതിരൂപതകൾ സെക്രട്ടറി സാജൻ ജോയ് സ്വാഗതവും, ട്രഷറർ അഖിൽ ജോസ് നന്ദിയും പറഞ്ഞു. പ്രസ്ഥാനത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറി അനൂപ് പുന്നപ്പുഴ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ഫെബിൻ കൂത്തൂർ, പ്രദീപ് മാപ്രാണത്തു കാരൻ, പ്രിൻസ് ചിരിയങ്കണ്ടത്ത്, ആനിമേറ്റർ സി.റ്റീന മരിയ എന്നിവർ പ്രാർത്ഥനാമംഗളങ്ങൾ നേർന്നു സംസാരിച്ചു. ജിഷാദ് ജോസ്, ജിയോ മാഞ്ഞുരാൻ,വില്യംസ് എൻ വി, ജിയോ ജോൺ,ശരത്ത് ജോസഫ്, ജിമ മരിയ, സെനി സേവ്യർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

നിങ്ങൾ വിട്ടുപോയത്