ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംമ്പ് ചുമതലയുള്ള അധ്യാപകർക്ക് ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പുണ്യദിനമായ ഈസ്‌റ്റർ ദിനത്തിൽ ഡ്യൂട്ടി നൽകുന്നത് പ്രതിക്ഷേധാർഹവും ക്രൈസ്തവരോടുള്ള തുടർച്ചയായ വെല്ലുവിളിയുമാണ്.

ക്രൈസ്തവർക്ക് എതിരെ നടത്തപ്പെടുന്ന ഇത്തരം വെല്ലുവിളികൾ മതേതരത്വ രാജ്യത്തിന് ഭൂഷണമല്ലന്നും ക്രൈസ്ത വിശ്വാസത്തിന് വിള്ളലേൽപ്പിക്കുന്ന രഹസ്യമായ ധാരണകളുടെ തുടർച്ചയാണ് ഇപ്പോൾ പരീക്ഷ ഡ്യൂട്ടിയുടെ പേരിൽ നടത്തപ്പെടുന്നത് എന്നും രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അഭിപ്രായപ്പെട്ടു.

ഈ ഉത്തരവിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും പരീക്ഷാ വിഭാഗം വിട്ടുവീഴ്ചക്ക് ഒരുക്കമില്ലാത്തത് ഭരണ കൂടത്തിന് ക്രൈസ്തവജനതയോടുള്ള ,ന്യുനപക്ഷത്തോടുള്ള നീതിരഹിത സ്വഭാവത്തെ തുറന്ന് കാട്ടുന്നതാണ്.

നേരത്തേ പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലും ക്യാംമ്പ് ഡ്യൂട്ടി ഇട്ടിരുന്നതായും പ്രതിഷേധത്തെ തുടർന്നാണ് അതു രണ്ടും ഒഴിവാക്കാൻ കാരണമായത്.എസ്.എസ്.എൽ‌.സി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ 3 ന് ആണ് ആരംഭിക്കുന്നത്

എസ്.എസ്.എൽ.സിക്കു ശേഷം ഫല പ്രഖ്യാപനം നടത്തുന്ന ഹയർ സെക്കൻഡറിയുടെ മു ല്യനിർണയവും ഏപ്രിൽ രണ്ടിനോ മൂന്നിനോ ആരംഭിച്ചിരുന്നെങ്കിൽ ഈസ്റ്റ‌ർ ദിനത്തിലെ ഡ്യൂട്ടി ഒഴിവാക്കാൻ കഴിയുന്നതാണ്.

കാൽ ലക്ഷത്തോളം അധ്യാ പകരാണു ഹയർ സെക്കൻഡറി മൂല്യനിർണയത്തിൽ പങ്കെ ടുക്കുന്നത്. കഴിഞ്ഞ വർഷ ത്തെ മൂല്യനിർണയത്തിൽ പങ്കെടുത്തവർക്കുള്ള പ്രതിഫലം ഇതുവരെ പൂർണമായും കൊടുക്കാത്തതും ഗവൺമെൻ്റ് വിവാദങ്ങളെ ക്ഷണിച്ച് വരുത്തുന്നു എന്നതിലും അധ്യാപക സംഘടനകൾ പ്രതിഷേധത്തിലാണ് എന്നത് സർക്കാരിൻ്റെ നെറികെട്ട ഭരണത്തെ ചോദ്യം ചെയ്യുന്നതാണ്.

പ്രതിഷേധങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കി

ക്രൈസ്തവരുടെ പുണ്യദിനത്തിൽ പൊതു അവധി ദിനത്തിൽ അധ്യാപകർക്ക് നൽകിയിരിക്കുന്ന ഡ്യൂട്ടി ഒഴിവാക്കി മതേതര സംരക്ഷണത്തിനായി സർ സർക്കാർ ഈ കാര്യത്തിൽ പുനർചിന്തനം നടത്തണമെന്നും രൂപത സമിതി ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം ഗവൺമെൻറ് ശക്തമായ പ്രതിക്ഷേധം ഈ രാഷ്ട്രീയ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ അറിയുക തന്നെ ചെയ്യുമെന്നും വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഇത്തരം അനീതികൾ ഇനിയും ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായാൽ പ്രതിഷേധത്തിൻ്റെ കനത്ത ചൂട് സർക്കാരിനെ അറിയിക്കാൻ മാനന്തവാടി രൂപതയിലെ യുവജനങ്ങൾ തയ്യാറാണെന്നും രൂപത സമിതി അറിയിച്ചു.

രൂപത പ്രസിഡന്റ് ജിഷിൻ

മുണ്ടക്കാത്തടത്തിൽ ,വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ,ജനറൽ സെക്രട്ടറി

റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ , സെക്രട്ടറിമാരായ അലീഷ തെക്കിനാലിൽ, ഡെലിസ് സൈമൺ വയലുങ്കൽ , ട്രഷറർ ജോബിൻ ജോയ് തുരുത്തേൽ , കോർഡിനേറ്റർ ജോബിൻ തടത്തിൽ ,

ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ് എച്ച് എന്നിവർ സംസാരിച്ചു.

നിങ്ങൾ വിട്ടുപോയത്