തൃശൂർ: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി പാവറട്ടി തീർത്ഥകേന്ദത്തിൽ മത്സരത്തിലൂടെ രൂപകൽപന ചെയ്ത് നിർമ്മിച്ച ലോഗോ തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനകർമ്മം നിർവ്വഹിച്ചു. തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ അദ്ധ്യക്ഷത വഹിച്ചു.

ഇൗ വർഷം ഇടവകയിൽ സമഗ്രമായ സാമൂഹ്യസാമ്പത്തിക സർവ്വെ നടത്തുമെന്നും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിലെ വലിയ നോമ്പിലെ ബുധനാഴ്ചകളിൽ രാവിലെ 5.30നും, 7.00നും 8.15നും വൈകീട്ട് 5.00നും 7.00നും ദിവ്യബലി ഉണ്ടാകുമെന്നും ആഘോഷമായ ദിവ്യബലി രാവിലെ 10.00നു അർപ്പിക്കുമെന്നും റെക്ടർ അറിയിച്ചു.പാവറട്ടി തീർത്ഥകേന്ദ്രത്തിൽ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി ഇൗ വർഷം 50 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ട്രസ്റ്റി സൈമൺ ചാക്കോ പറഞ്ഞു. ഇൗ വർഷത്തിൽ പാവറട്ടി തീർത്ഥകേന്ദ്രം മോടിപിടിപ്പിക്കുന്നതിനുളള രൂപരേഖ തയ്യാറായിട്ടുണ്ടെന്ന് ജനറൽ കൺവീനർ എ.എൽ. കുരിയാക്കു പറഞ്ഞു. യോഗത്തിൽ കൺവീനർ ഒ.ജെ. ജസ്റ്റിൻ, ട്രസ്റ്റിമാരായ സി.എ. ദേവസ്സി, സേവ്യർ അറയ്ക്കൽ, ടി.ടി. ബാബു എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്