തൃശൂരിന്റെ പുത്രനായ റാഫി മഞ്ഞളി പിതാവ് ആഗ്ര ആർച്ച്ബിഷപ്പായി നിയമിതനായത് അതിരൂപതയ്ക്കും കേരളസഭയും വലിയ അംഗീകാരവും അഭിമാനവുമാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് – ആശ०സകളു० മ०ഗളങ്ങളു० നേർന്ന് മാതൃരൂപതയായ തൃശൂർ അതിരൂപത

തൃശൂർ: ആഗ്ര അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിതനായ അഭിവന്ദ്യ റാഫി മഞ്ഞളി പിതാവിനു തൃശൂർ അതിരൂപത സ്വീകരണം നല്കി.

തൃശൂർ അതിരൂപതയിലെ വെണ്ടൂർ ഇടവകാംഗമായ റാഫി പിതാവ് അലഹാബാദ് രൂപതയുടെ മെത്രാനായി സേവനം ചെയ്യുന്നതിനിടെയിലാണ് 2020 നവംബർ 12ന് പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപ്പാപ്പ പുരാതനമായ ആഗ്ര അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിച്ചത്. തൃശൂർ ഡിബിസിഎൽസിൽ അഭിവന്ദ്യ റാഫി പിതാവ് കൃതഞ്തബലിയർപ്പിച്ചു. തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവും സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവും സഹകാർമ്മികരായി. ഷെക്കിന ടെലിവിഷനിലൂടെയും മീഡിയ കത്തോലിക്കയിലൂടെ തത്സമയം സംപ്രേഷണം ചെയ്തു.

ഫെബ്രുവരി 7ന് ജന്മദിനമാഘോഷിച്ച റാഫി പിതാവിനെ മാർ ആൻഡ്രൂസ് പിതാവ് ആശംസയും അഭിന്ദനവും അറിയിച്ചു. തൃശൂരിന്റെ പുത്രനായ റാഫി പിതാവ് ആഗ്ര ആർച്ച്ബിഷപ്പായി നിയമിതനായത് അതിരൂപതയ്ക്കും കേരളസഭയും വലിയ അംഗീകാരവും അഭിമാനവുമാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.തൃശൂർ രൂപതയ്ക്കുവേണ്ടി വൈദിക പരിശീലനം ആരംഭിച്ച റാഫി പിതാവ് ആഗ്ര മിഷനറിയായി പോവാൻ പ്രചോദനം ലഭിച്ചത് അന്നത്തെ വെണ്ടൂർ വികാരിയായിരുന്ന മോൺ. ഇഗ്നേഷ്യസ് ചാലിശ്ശേരിയിൽ നിന്നാണ്. മാതൃ രൂപതയായ തൃശൂർ അതിരൂപത തന്നെയാണ് തന്നിലെ മിഷനറിയെ രൂപപ്പെടുത്തിയതെന്നും അതിലുള്ള തികഞ്ഞ കടപ്പാടും സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി.

പ്രതിസന്ധികൾക്കിടയിലും യേശുവിന്റെ സുവിശേഷം പ്രഘോഷിക്കുകയും, സമാധാനപരമായ രാഷ്ട്രനിർമ്മിതിക്ക് സഹായിക്കുകയുമാണ് തന്റെ ജീവിത ദൗത്യമെന്ന് പിതാവ് പറഞ്ഞു.1983 മെയ് 11ന് ആഗ്ര രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച റാഫി പിതാവ് വാരണസി രൂപതയുടെ മൂന്നാമത്തെ മെത്രനായി 2007 ഏപ്രിൽ 30 നിയമിതനായി. 2021 ജനുവരി 7നു ആഗ്ര അതിരൂപത കത്തീഡ്രലിൽ വെച്ച് റാഫി പിതാവ് ആഗ്ര ആർച്ച് ബിഷപ്പായി സ്ഥാനം ഏറ്റെടുത്തു.

മാർ ടോണി നീലങ്കാവിൽ പിതാവ് സ്വാഗതവും വികാരി ജനറൽ മോൺ. തോമസ് കാക്കശേരി, ഫിനാൻസ് ഒാഫീസർ ഫാ. വർഗ്ഗീസ് കൂത്തൂർ, അതിരൂപത പിആർഒ ഫാ. നൈസൺ ഏലന്താനത്ത് എന്നിവർ ആശംസകളും അർപ്പിച്ചു.

ഫാ. നൈസൺ ഏലന്താനത്ത്തൃശൂർ അതിരൂപത പി.ആർ.ഒ.

നിങ്ങൾ വിട്ടുപോയത്