നീയോ ഭർത്താവോ മരിച്ചാൽ ഈ കുഞ്ഞുങ്ങളെ എന്ത് ചെയ്യും?? നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച അന്ന് മുതൽ ഞാൻ കേൾക്കുന്ന ചോദ്യം ആണിത്.ചോദ്യം വരുന്നത് ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നുമാണ്.രണ്ടിൽകൂടുതൽ ഗർഭം ധരിക്കുന്നവർ സമൂഹത്തിൽ ഇന്നാനുഭവിക്കുന്ന തിക്താനുഭവം അതി കടോരമെന്നേ പറയാൻ കഴിയൂ. കുട്ടികളെ ഗർഭം ധരിക്കുന്ന കാര്യം ഇത്ര മാത്രം അരുതാത്തതായി, സമൂഹം കാണാൻ തുടങ്ങിയത് എന്ന് മുതലാണ്???

എന്റെ നിറഞ്ഞ വയർ നോക്കി പലരും മൂക്കത്തു വിരൽ വയ്ക്കുന്നു. ഇത് നല്ല നടപടി അല്ലെന്ന് പലരും ഉപദേശിക്കുന്നു.

എനിക്ക് മനസിലാകാത്ത ഒരു കാര്യം ഞങ്ങൾക്ക് കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനു മറ്റുള്ളവർ ഇത്രയധികം അസ്വസ്ഥത അനുഭവിക്കുന്നത് എന്തിന് വേണ്ടി ആണെന്നാണ്.രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് ഞങ്ങൾക്കുള്ളത്. അവർ വയറ്റത്തു കൈകൾ വയ്ക്കും.’വേഗം വാ കുഞ്ഞു വാവേ ‘എന്ന് വിളിക്കും.ഞാൻ ചേച്ചിയാണ്, ഞാൻ ചേട്ടായി ആണ്, കുഞ്ഞു വാവ കേൾക്കുന്നുണ്ടോ എന്നൊക്ക അവർ മധുരതരമായി ചോദിക്കുന്നത് കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം അവർണനീയമാണ്.

ഇക്കഴിഞ്ഞ ദിവസം എന്റെ വളരെ അടുത്ത ഒരു ബന്ധു വന്ന് എന്റെ നാലാമത്തെ ഗർഭധാരണം അവർക്ക് വളരെയധികം നാണക്കേടുണ്ടാക്കിയെന്നും മറ്റുള്ളവരുടെ mukhath നോക്കാൻ വയ്യെന്നും പറഞ്ഞു.എന്റെ കണ്ണ് നിറഞ്ഞുപോയി. ഭർത്താവിൽ നിന്നായിട്ട് പോലും രണ്ടിൽ കൂടുതൽ ഗർഭം ധരിക്കുന്നത് തെറ്റാണെന്ന ഈ സമൂഹത്തിന്റെ വീക്ഷണം മാറ്റി എഴുതണ്ടേ???ഞാൻ എന്റെ ദുഃഖങ്ങൾ യേശുവിന്റെ രൂപത്തിന് മുൻപിൽ സമർപ്പിച്ചു.എനിക്കും ഭർത്താവിനും വട്ടാണെന്ന് പറഞ്ഞ പലരുമുണ്ട്.

ഡിസംബർ അവസാനത്തോട് കൂടി എന്റെ ഈ കുഞ്ഞു ലോകത്തിലേക്ക് വരും.ആദ്യ കണ്മണിയെ കാത്തിരുന്ന അതേ സന്തോഷത്തോടെയാണ് ഞാനും ഭർത്താവും, മൂന്ന് കുഞ്ഞുങ്ങളും കാത്തിരിക്കുന്നത്.ഇത് കൊണ്ടൊന്നും എന്റെ ഗർഭധാരണം നിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അഞ്ചാമതും ഞാൻ ഗർഭിണി ആകും.ദൈവം ആഗ്രഹിക്കുന്ന അത്രയും കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കും

.

ഉദരത്തിൽ വച്ച് കുഞ്ഞുങ്ങളെ കൊല്ലുന്നവർക്ക് വേണ്ടി, എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ മതി എന്ന് തീരുമാനിച്ചവർക്ക് വേണ്ടി അങ്ങനെ ഞാൻ പരിഹാരം ചെയ്യും.എന്റെ കുഞ്ഞുങ്ങൾ എനിക്ക് ഭാരമല്ല. അവരെ ശുശ്രുഷിക്കുന്നത് എത്ര ആനന്ദദായകമാണ്. 3 വയസുള്ള എന്റെ ഇളയ കുഞ്ഞ് നന്നായി പ്രാർത്ഥിക്കും. ആറുവയസുകാരി ചേച്ചി ആണ് അവനെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നത്.ഒരു മിട്ടായി കിട്ടുമ്പോൾ പോലും അവർ പങ്കു വച്ച് കഴിക്കുന്നത് കാണുമ്പോൾ ഞാൻ ആനന്ദം കൊണ്ട് നിറയും.ഞങ്ങൾക്ക് കൂടുതൽ മക്കളുണ്ടായി എന്ന് കരുതി അവരുടെ ഭാവി ദോഷകരം ആകും എന്ന് ഞാൻ കരുതുന്നില്ല.കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ദൈവം അവരെ നല്ല വഴിയിൽ ആക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു

ഈ ലോകത്തിൽ സകല ബന്ധുക്കളും സുഹൃത്തുക്കളും ഞങ്ങൾക്ക് എതിര് നിന്നേക്കാം.പലതും പറഞ്ഞു അവഹേളിച്ചേക്കാം. അതെല്ലാം ഈശോയ്ക്ക് വേണ്ടി ഞാൻ സഹിക്കും.അവരെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തുന്നതിലൂടെ ഞാൻ സായൂജ്യാമടയും. അതിനായി നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുമല്ലോ

.✍️നിഷ എബ്രഹാം (Wife of Dr Abraham Jacob, now they have 6 children)

എന്റെ പ്രിയപ്പെട്ട സഹോദരരെ കുട്ടികളെ ഉദരത്തിൽ വച്ചു കൊല ചെയ്യുന്നതാണ് ഏറ്റവും അപമാനകരം.

Written by Mrs Nisha in kairos magazine December 2003

Ave Maria Vachanabhishekam

നിങ്ങൾ വിട്ടുപോയത്