പുസ്തകം /അസ്വാധനം

ഈ അടുത്തകാലത്തു മനോരമ ബുക്സ് ഇറക്കിയ “സോൾഗഡി” എന്ന ജീവിതജന്ധിയായ ഓർമ്മപുസ്തകം വായിക്കാൻ ഇടയായി. അത് ഏറെ ആസ്വദിച്ചു.

ഒരു അപ്പാപ്പനായ മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധങ്ങളെ ഒരു ചിത്രം വരച്ചു കാണിക്കുംപോലെ എഴുത്തുകാരനും ചിത്രകാരനുമായ കെ. എ. ഫ്രാൻ‌സിസ്‌, കോർത്തിണക്കി അവതരിപ്പിച്ചിരിക്കുന്നു.

നർമ്മവും സങ്കടവും ഉണ്ടാക്കുന്ന അനേകം സംഭവങ്ങളും സന്നർഭംങ്ങളും ആസ്വാദകർക്കു വേണ്ടുവോളം ഇതിൽ വിളമ്പിയിട്ടുണ്ട്.

നമ്മെ ഈറനണിയിക്കുന്ന ഇതിലെ ചില രംഗങ്ങൾ നമ്മുടെ ജീവിതത്തിൽ അനുഭവിച്ചതല്ലേ എന്നും തോന്നും.സന്നർഭങ്ങൾക്ക് അനുസരിച്ച് എഴുത്തുകാരൻ പ്രേയോഗിച്ചിരിക്കുന്ന ചില വാക്കുകൾ കുറിക്കു കൊള്ളുന്നവയാണ്.

അതു വായനക്കാരുടെ ചിന്തയെ ജ്വലിപ്പിക്കും, ഊറി ചിരിപ്പിക്കും.എഴുത്തുകാരെനു എന്റെ ആശംസകൾ.

ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

പൊന്നച്ചൻ വക്കീൽ.

നിങ്ങൾ വിട്ടുപോയത്