ഉദയം, പ്രത്യക്ഷവൽക്കരണം, ആവിഷ്കാരം, വെളിപാട് എന്നെല്ലാം അർഥം വരുന്ന പദമാണ് ദനഹ. ജോർദാൻ നദിയിൽ വച്ച് ഈശോയുടെ മാമോദീസ വേളയിൽ ആരംഭിച്ച അവിടുത്തെ പ്രത്യക്ഷവത്ക്കരണമാണ് ഈ കാലത്തിന്റെ കേന്ദ്രബിന്ദു. ദനഹാക്കാലത്ത് മിശിഹായുടെ പരസ്യജീവിതവും മിശിഹായ്ക്കു സാക്ഷ്യം വഹിച്ച വിശുദ്ധരുമാണ് സഭയുടെ ധ്യാനവിഷയം. ഈശോയുടെ മാമ്മോദീസ, അവിടുത്തെ പരസ്യ ജീവിതം, ഈശോ മിശിഹായുടെ മാമ്മോദീസായും, തദവസരത്തില്‍ വിശ്വാസത്തിന്‍റെ മഹാരഹസ്യമായ പരിശുദ്ധത്രിത്വം വെളിപ്പെടുത്തപ്പെട്ടതും ദനഹാത്തിരുനാളില്‍ അനുസ്മരിക്കപ്പെടുന്നു.

ഈശോയുടെ മാമ്മോദീസ വേളയിൽ സ്വർഗം തുറക്കപ്പെട്ടതും പിതാവും പരിശുദ്ധാത്മാവുമാവും ഈശോയ്ക്ക് സാക്ഷ്യം വഹിച്ചതും – “ഇവൻ എന്റെ പ്രിയപുത്രനാകുന്നു, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”

( മത്തായി 3, 17) – ഈ തിരുന്നാളിൽ ഓർമ്മിക്കപ്പെടുന്നു.

നിങ്ങൾ വിട്ടുപോയത്