കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറായി ഫാ. അനില്‍ ഫിലിപ്പ് CMI ചുമതലയേറ്റു.

കൊഴിക്കോട് പ്രൊവിന്‍സ് അംഗമായ ഫാ. അനില്‍ ഫിലിപ്പ് മലയാളത്തില്‍ ബിരുദവും ജേര്‍ണിലസം & മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

ചലച്ചിത്ര സംവിധാനത്തില്‍ ബിരുദാനന്തര ഡിപ്ലോമയ്ക്കുശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം സിനിമയില്‍ സഹസംവിധായകനായിരുന്നു.

മധുരം ഈ ജീവിതം, മൈക്കിള്‍സ് കോഫി ഹൗസ് എന്നീ രണ്ട് മലയാള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മധുരം ഈ ജീവിതം 34-ാമത് കൊല്‍ക്കത്ത ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി.

സംവിധായകന്‍, പ്രഭാഷകന്‍, അവതാരകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും സജീവമാണ്.

ചാവറ സ്‌ക്കൂള്‍ ഓഫ് എഡിറ്റിംഗ് & ഫിലിം മെയ്ക്കിംഗ്, ലൈഫ്നെറ്റ് ചാനല്‍, മൂല്യശ്രുതി മാസിക എന്നിവയുടെ കാര്യദര്‍ശിയാണ് ഫാ. അനില്‍ ഫിലിപ്പ്.

നിങ്ങൾ വിട്ടുപോയത്