അമലോൽഭവദാസസംഘം എന്നായിരുന്നു പേരിടാൻ ഉദ്ദേശിച്ചത്. പക്ഷെ ആക്കാലത്തു ഇവിടം ഭരിച്ചിരുന്ന സഭാധികാരികൾ കർമലീത്തസഭയിൽ പെട്ടവരായിരുന്നു, അവരുടെ നിർബന്ധം കൊണ്ട് “Third Order of Carmelites Discalced” (TOCD) #റ്റിസി_ഡി. എന്ന് പേരിട്ടു.
റ്റി.ഓ.സി.ഡി. എന്ന പേരിലുള്ള പ്രഗത്ഭരായ അച്ഛന്മാരും ഉണ്ടായിരുന്നു, നിധീരിക്കൽ മണികത്തനാർ, റ്റി.ഓ.സി.ഡി. , റോമിയോ തോമസ് റ്റി.ഓ.സി.ഡി., വില്യം റ്റി.ഓ.സി.ഡി…സ്ഥാപിച്ചു നൂറു കൊല്ലത്തിലേറെ കഴിഞ്ഞപ്പോൾ പേരിനു മാറ്റമുണ്ടായി, സിഎംഐ (Carmelites of Mary Immaculate) “അമലോൽഭവ മറിയ ത്തിന്റെ കർമലീത്തക്കാർ” എന്ന പേര് നിലവിൽ വന്നു. പഴയ വീഞ്ഞ് പുതിയ കുടത്തിൽ.

നൂറ്റാണ്ടായി ഉണ്ടായ പരിണാമങ്ങൾ നിയമത്തിലും ജീവിതരീതിയിലും പ്രവർത്തന മേഖലകളിലും ഉണ്ടായി. 1953 ന് ശേഷമുള്ള വളർച്ച അത്ഭുതാ വഹമായിരുന്നു.

ധർമ്മാരാം കോളേജ് എന്ന പൊതു സെമിനാരി ഉണ്ടായി, പല പ്രൊവിൻസുകളുണ്ടായി, അംഗസംഖ്യ കൂടി, വിദ്യാഭ്യാസം എന്നത് മുഖ്യപ്രവർത്തന മേഖലയായി മാറി.സാമൂഹ്യ പ്രവർത്തനം മിഷൻ മേഖലകളിൽ മാത്രമായി ഒതുങ്ങി. ഇന്ന് സിഎംഐ സഭ അറിയപ്പെടു ന്നത് വിദ്യാഭ്യാസമേഖലയിലെ സ്ഥാപനങ്ങൾ വഴിയാണ്. സമൂഹത്തിന്റെ താഴെക്കിട യിൽ ഉള്ളവർക്ക് അതിനടുത്തേക്ക് വരുന്നത് എളുപ്പമല്ലാതെയുമായി. “പാവങ്ങളുടെ പക്ഷം ചേരുക” എന്നത് പ്രസംഗത്തിലും പുസ്തക എഴുത്തിലും മാത്രമായി. പണത്തിന്റെ പ്രതലത്തിലാണ് സഭ ചരിക്കുന്നത്, അതിനനു സരിച്ചുള്ള പ്രശ്നങ്ങളും സഭക്കുള്ളിൽ ഉണ്ട്.

സിഎംഐ സഭയുടെ നിയമാവലി തുടങ്ങുന്നത് ഇങ്ങനെയാണ്
“God has called us,
Carmelites of Mary Immaculate, #to_be_a_community_of_love
in the Church.”
ദൈവത്തിന്റെ സഭയിൽ “സ്നേഹത്തിന്റെ ഒരു സമൂഹം” ആയി തീരാനാണ് സിഎംഐ ക്കാർ വിളിക്കപ്പെട്ടിരിക്കുന്നത്!


കാണുന്നവരും നോക്കുന്നവരും സ്നേഹത്തിന്റെ സ്പന്ദനം ഈ സഭയിൽ കാണണം. ഇടപെടുമ്പോൾ കരുണയുടെ അനുഭവം ഉണ്ടാകണം. സഭക്കുള്ളിലും പുറത്തും ഉള്ളവർക്ക് സ്നേഹവും കരുണയും എന്തെന്ന് ഞങ്ങളെ സിഎംഐ ക്കാരെ കണ്ടാൽ തോന്നണം. അതിന്റെ പ്രവാചകർ ആകണം. അതാണ്‌ സിഎംഐ സഭയുടെ വിളി.

ഈ വിളിയോട് വാർത്തമാനകാലത്തു ജീവിക്കുന്ന ഞങ്ങൾ എത്രമാത്രം നീതി പുലർത്തുന്നു എന്ന് അറിഞ്ഞുകൂടാ. വളരെ സിമ്പിൾ ആയ “വിളി” ആണതു. നടപ്പാക്കാൻ വളരെ എളുപ്പവും. “എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതും, ചുമടു ഭാരം കുറഞ്ഞ തുമാണ്”.

ഇത്ര ലളിതമായ ആ ലക്ഷ്യത്തിന്റെ എഴുതാ പുറങ്ങൾ തേടി എഴുതിക്കൂട്ടുന്ന ഉപനിയമങ്ങൾക്ക് അതിരില്ല താനും.

അടുത്ത എട്ടു കൊല്ലത്തിനകം (11-05-2031) ഇരുന്നൂറാം വാർഷിക ത്തിന്റെ ആഘോഷമാണ്. കെട്ടിടങ്ങളിലേക്കും സ്ഥാപങ്ങളിലേ ക്കും അധികാരസ്ഥാനങ്ങളിലേക്കും എന്നതിനേക്കാൾ മനുഷ്യമനസുകളി ലേക്ക് വളർന്നു കയറാൻ സഭക്ക് സാധിക്കട്ടെ എന്ന് ആശിക്കുന്നു.

ഫാ .സിറിയക്ക് തുണ്ടിയിൽ CMI

നിങ്ങൾ വിട്ടുപോയത്