കല്‍പ്പറ്റ: 1970ല്‍ 18 കുടുംബങ്ങളുമായി ആരംഭിച്ച കണിയാമ്പറ്റ സെന്റ് മേരീസ് ഇടവക സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു.

ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷം അഞ്ചിനു വൈകുന്നേരം 5.30ന് നടവയല്‍ മേജര്‍ ആര്‍ക്കി ഏപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ജോസ് മേച്ചേരി ഉദ്ഘാടനം ചെയ്യും.


ജൂബിലി വര്‍ഷം ഇടവക സമൂഹം കൃതജ്ഞതാവര്‍ഷമായാണ് കൊണ്ടാടുന്നതെന്ന് വികാരി ഫാ.സെബാസ്റ്റ്യന്‍ പുത്തേന്‍, കമ്മിറ്റി ഭാരവാഹികളായ ഷിബു കിഴക്കേപറമ്പില്‍, ബൈജു പുളിന്തിട്ട, ബേബി നാപ്പള്ളി, ജസി കുറ്റിയാനിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിച്ചവര്‍, വിശിഷ്ട വ്യക്തികള്‍, പൂര്‍വപിതാക്കള്‍ എന്നിവരെ ആദരിക്കല്‍, വ്യക്തിത്വ വികസന പരിശീലന പരിപാടികള്‍, കുടുംബ ജീവിതത്തില്‍ അഞ്ച്, 10, 15, 20, 25 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കു പരിശീലനം, കൗണ്‍സലിംഗ്, മതസൗഹാര്‍ദ സെമിനാര്‍, ലഹരിവിരുദ്ധ ബോധവത്കരണം, ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ്്, കാര്‍ഷിക, കാര്‍ഷികാധിഷ്ഠിത പദ്ധതികള്‍, വയോജനങ്ങള്‍ക്കും കിടപ്പുരോഗികള്‍ക്കുമായി സാന്ത്വന പദ്ധതി, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്, രക്തദാനയജ്ഞം, രക്തദാന ഡയറക്ടറി തയാറാക്കല്‍, ശുചിത്വ ബോധവത്കരണം, മാലിന്യ സംസ്‌കരണം, ഭവന പദ്ധതി, ദ്രുതകര്‍മസേന രൂപീകരണം, വിനോദയാത്ര, ലൈബ്രറി വിപുലീകരണം, പുസ്തക ബാങ്ക് തുടങ്ങിയവ ജൂബിലി വര്‍ഷ പരിപാടികളാണ്.

നിങ്ങൾ വിട്ടുപോയത്