എംജി സര്‍വകലാശാല കോട്ടയത്ത് ആദ്യമായി എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോഴ്‌സ് തുടങ്ങിയപ്പോള്‍ അന്ന് ഞങ്ങളുടെ അധ്യാപകനായിരുന്നു ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സിഎംഐ. അമേരിക്കന്‍ സര്‍വകലാശാലകളില്‍നിന്ന് ജേര്‍ണലിസത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടിയ അദ്ദേഹം ദീപകയില്‍ എഡിറ്ററുമായിരുന്നു. അങ്ങനെയാണ് ഞാന്‍ ദീപികയില്‍ എത്തിയത്. അദ്ദേഹം ചീഫ് എഡിറ്ററായിരുന്ന 15 വര്‍ഷം ദീപികയുടെ സുവര്‍ണകാലമായിരുന്നു. അനേകം ജേര്‍ണലിസ്റ്റുകളെ അദ്ദേഹം വാര്‍ത്തെടുത്തു.
പിന്നീട് സിഎംഐ സഭയുടെ ഏറ്റവും തലപ്പത്ത് പ്രയോര്‍ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണയെങ്കിലും അദ്ദേഹത്തിന്റെ പേര് ബിഷപ് പാനലില്‍ വന്നിട്ടുണ്ട്.

ഇപ്പോള്‍ അദ്ദേഹം അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സെന്റ് എലിസബത്ത് ആന്‍ സീറ്റണ്‍ പള്ളിയുടെ അമരക്കാനാണ്. 4000 വിശ്വാസികളുള്ള വലിയൊരു ഇടവകയില്‍ അദ്ദേഹം നിരവധി സ്‌നേഹസേവന മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.

ദിവ്യബലിക്കെത്തുന്ന വിശ്വാസികളെ തിരു വസ്ത്രമണിഞ്ഞ് പള്ളിയുടെ കവാടത്തിൽ നിന്ന് ഹസ്തദാനം ചെയ്ത് അവരെ പള്ളിയിലേക്കു സ്വീകരിക്കുന്നതും ദിവ്യബലിക്കുശേഷം അതേ വസ്ത്രത്തില്‍ പള്ളിക്കു പുറത്തുവന്ന് അവരെ ആലിംഗനം ചെയ്തു യാത്രയാക്കുന്നതും ചേതോഹരമായ കാഴ്ച. Welcoming and Inviting Parish എന്നാണ് ഈ പ്രാക്ടീസിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ പള്ളികള്‍ വിശ്വാസികളെ ഇങ്ങനെ ചേര്‍ത്തുനിര്‍ത്തുന്നു.
കേരളത്തിലും നടപ്പാക്കാവുന്ന ഉദാത്തമായ മാതൃക!

Pt Chacko
Former Deputy Director at Information and public reletions dept
Former Press Secretary at Chief Minister office kerala
