പോർട്ട്‌ലാൻഡിലെ 307 കോൺഗ്രസ് സ്ട്രീറ്റിലുള്ള കത്തീഡ്രൽ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷനിൽ. തുടർന്ന് കത്തീഡ്രൽ ഗിൽഡ് ഹാളിൽ സ്വീകരണം നൽകും.

1994-ലെ റുവാണ്ടൻ വംശഹത്യയെ അടയാളപ്പെടുത്താൻ ന്യാമത വംശഹത്യ സ്മാരകം നിലകൊള്ളുന്ന റുവാണ്ടയിലെ ന്യാമത സ്വദേശിയാണ് കർദ്ദിനാൾ കമ്പണ്ട. അദ്ദേഹം ബുറുണ്ടിയിലെയും ഉഗാണ്ടയിലെയും പ്രൈമറി സ്കൂളുകളിൽ പഠിച്ചു, തുടർന്ന് കെനിയയിൽ സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, തത്ത്വചിന്തയിലും രണ്ട് വർഷത്തെ ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കിയ ശേഷം റുവാണ്ടയിലേക്ക് മടങ്ങി.

ന്യാക്കീബന്ദയിലെ മേജർ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം 1990 സെപ്റ്റംബർ 9-ന് റുവാണ്ടയിലേക്കുള്ള ഇടയ സന്ദർശന വേളയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്ന് വൈദികനായി അഭിഷിക്തനായി. സ്ഥാനാരോഹണത്തിനുശേഷം, കിഗാലിയിലെ എൻഡെറയിലെ മൈനർ സെമിനാരിയിൽ (1990-1993) പ്രൊഫസറും പ്രിഫെക്റ്റും ആയിരുന്നു. തുടർന്ന് അദ്ദേഹം റോമിൽ ഉപരിപഠനം നടത്തി, അവിടെ അദ്ദേഹം ധാർമ്മിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി, സെന്റ് പോൾ പൊന്തിഫിക്കൽ കോളേജിൽ (1993-1999) താമസിച്ചു. കാരിത്താസ് ഓഫ് കിഗാലിയുടെ ഡയറക്ടർ, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള രൂപത കമ്മീഷൻ ഡയറക്ടർ, ന്യാക്കീബന്ദയിലെ ഒരു സെമിനാരിയിൽ റെക്ടറും ധാർമ്മിക ദൈവശാസ്ത്ര പ്രൊഫസറും, റുട്ടോംഗോയിലെ ഒരു സെമിനാരിയുടെ ആത്മീയ ഡയറക്ടർ, കബ്ഗായിയിലെ ഒരു സെമിനാരിയുടെ റെക്ടർ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 ജൂലൈ 20-ന് അദ്ദേഹം മെത്രാഭിഷേകം സ്വീകരിച്ചു, 2018 നവംബർ 19-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കിഗാലിയിലെ ആർച്ച് ബിഷപ്പായി നിയമിച്ചു. 2020 നവംബർ 28-ന് പരിശുദ്ധ പിതാവ് അദ്ദേഹത്തെ കർദിനാളായി പ്രഖ്യാപിച്ചു.

Manoj Maria Paulson

നിങ്ങൾ വിട്ടുപോയത്