ഗർഭച്ഛിദ്രത്തിന് പകരം ജീവന്റെ സംരക്ഷണം: സുപ്രീം കോടതി കേസിലെ കുഞ്ഞിന്റെ ജനനം സ്വാഗതാർഹം – പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ്

**കൊച്ചി:** ഗർഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്ന കേസിലെ 30 ആഴ്ച വളർച്ചയെത്തിയ കുഞ്ഞ് ജനിച്ചത് ജീവന്റെ സംരക്ഷണത്തിലെ സുപ്രധാന വഴിതിരിവാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ് പ്രസ്താവിച്ചു.

കുഞ്ഞിന് ജനിക്കുവാനും ജീവിക്കുവാനുമുള്ള അവസരം നൽകിയ അമ്മയെയും കുടുംബത്തെയും ഫെല്ലോഷിപ്പ് അഭിനന്ദിക്കുകയും നന്ദിയറിയിക്കുകയും ചെയ്തു.

ഗർഭാവസ്ഥയുടെ ഏത് ഘട്ടത്തിലും കുഞ്ഞിന് ജീവിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടിൽ സി.ബി.സി.ഐ (CBCI)യും,, പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പും നേരത്തെ തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകിയിരുന്നു.

കോടതി വിധി വന്ന സാഹചര്യത്തിലും കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കപ്പെടണമെന്ന പ്രൊ ലൈഫ് പ്രവർത്തകരുടെ പ്രാർത്ഥനയും ഇടപെടലും ഫലവത്തായതിലുള്ള സന്തോഷം ചെയർമാൻ സാബു ജോസ്പങ്കുവെച്ചു.

**പ്രസ്താവനയിലെ പ്രധാന ഭാഗങ്ങൾ:**

* **കുടുംബത്തിന് അഭിനന്ദനം:** കഠിനമായ സാഹചര്യങ്ങളിലും കുഞ്ഞിനെ ഈ ഭൂമിയിലേക്ക് കൊണ്ടുവരാൻ തയ്യാറായ പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും അഭിനന്ദിക്കുന്നു. അവരുടെ തീരുമാനം ലോകത്തിന് വലിയൊരു മാതൃകയാണ്.

* **ആശുപത്രി അധികൃതർക്ക് നന്ദി:** വെല്ലുവിളികൾ നിറഞ്ഞ ഈ സാഹചര്യത്തിൽ കുഞ്ഞിനെ സുരക്ഷിതമായി പ്രസവിക്കുവാൻ ആവശ്യമായ എല്ലാ വൈദ്യസഹായവും ഒരുക്കിയ ഡോക്ടർമാരെയും എയിംസ് (AIIMS) ആശുപത്രി അധികൃതരെയും അനുമോദിക്കുന്നു.

* **ധാർമ്മിക പിന്തുണ:**

കുഞ്ഞിന്റെ ജീവൻ വരുംനാളുകളിൽ സുരക്ഷിതമായിരിക്കുവാനും, സ്നേഹമുള്ള ഒരു കുടുംബം കുഞ്ഞിനെ ദത്തെടുക്കുവാനും എല്ലാ പ്രൊ ലൈഫ് പ്രവർത്തകരുടെയും, പൊതു സമൂഹത്തിന്റെയും പ്രാർത്ഥനയും ധാർമ്മിക പിന്തുണയും ഉണ്ടാകണമെന്ന് സാബു ജോസ് അഭ്യർത്ഥിച്ചു.

ഗർഭച്ഛിദ്രം എന്ന ക്രൂരതയ്ക്ക് പകരം ജീവനെ ചേർത്തുപിടിക്കുന്ന സംസ്കാരം വളർന്നുവരണമെന്നും, ഓരോ കുഞ്ഞും ദൈവത്തിന്റെ ദാനമാണെന്നും പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ് ഓർമ്മിപ്പിച്ചു.

*സാബുജോസ്* .

9446329343

നിങ്ങൾ വിട്ടുപോയത്