ഞങ്ങൾ ഒന്നും കാണുന്നില്ല.
കാരണം ഞങ്ങളുടെ തലകൾകുനിഞ്ഞിരിക്കുകയാണ്.
വൃദ്ധയായ സ്ത്രീ റോഡ് മുറിച്ചു കടക്കാൻ.
സഹായമില്ലാതെ വിഷമിക്കുന്നു…
കാരണം, ഞങ്ങൾ കാണുന്നില്ല.
ഒരു നേരത്തെ ഭക്ഷണത്തിനുവകയുണ്ടാക്കാൻ കൈ നീട്ടുന്ന. കൊച്ചു പെണ്കുട്ടി…
കാരണം, ഞങ്ങൾ കാണുന്നില്ല.
മുന്നിൽ നിവർന്നു കിടക്കുന്ന.
പത്രത്താളുകളിലെ വാർത്തകൾഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല…
കാരണം, ഞങ്ങൾ കാണുന്നില്ല.
സ്വന്തം പങ്കാളിയുടെ തമാശകൾ. കേൾക്കാനോ, കണ്ണുകളിലെ പ്രണയം.
കാണാനോ കഴിയുന്നില്ല…
കാരണം, ഞങ്ങൾ കാണുന്നില്ല.
അമ്മ സ്നേഹത്തോടെ വിളമ്പിയ ചോറിൽഈച്ച സദ്യ ഉണ്ണുന്നു…കാരണം,
ഞങ്ങൾ കാണുന്നില്ല.
ആകാശത്ത് നീലയുടെ മുകളിൽ. ഏഴുവർണങ്ങളിൽ മഴവില്ല് വിരിഞ്ഞു…
കാരണം, ഞങ്ങൾ കാണുന്നില്ല.
വാഹനം ഓടിക്കുമ്പോൾ എതിരെ ഒരുവലിയ ലോറി വരുന്നു…
ഞങ്ങൾ കാണുന്നില്ല.
ഞങ്ങൾ ചുറ്റുപാടുകൾ കാണുന്നില്ല..
.പ്രകൃതിയെ കാണുന്നില്ല…
സഹജീവികളെ കാണുന്നില്ല..
.സമൂഹത്തെ കാണുന്നില്ല…അതെ, ഞങ്ങളുടെ തലകൾ. കയ്യിലുള്ളമൊബൈൽ ഫോണുകളിലേക്ക്കുനിഞ്ഞിരിക്കുകയാണ്.
വാട്സാപ്പിലൂടെയും, ഫേസ്ബൂക്കിലൂടെയും സ്നേഹം പങ്കുവെയ്ക്കുകയാണ്..
.സാമൂഹ്യസേവനം നടത്തുകയാണ്…വിപ്ലവം നടത്തുകയാണ്.
ഒരു പെണ് ജീവിതം തകർന്നാലും, ഗാസയിൽ ബോംബിട്ടാലും, മണിപ്പൂരിൽ എന്തു നടന്നാലും ആയിരം വിശക്കുന്ന വയറുണ്ടായാലും , ഞങ്ങൾ ഫേസ്ബുക്കിൽ ‘ഷെയർ’ ചെയ്തു.
അതെല്ലാം പരിഹരിച്ചു നിർവൃതി അടയും..കാലമേ, ക്ഷമിക്കുക
.വിരൽത്തുമ്പിലെ വിപ്ലവമെന്നാൽമനുഷ്യൻ മനുഷ്യനിൽ നിന്നും അകലുന്ന.
അവസ്ഥാവിശേഷമാണെന്നു നീ അറിഞ്ഞു കാണില്ല. എല്ലാ നഗരങ്ങളിലും, എന്തിനു, ഗ്രാമങ്ങളിൽ വരെ, കുനിഞ്ഞ കുറെ തലകൾ മാത്രം…
മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക്. ‘വളരുന്ന’ യുവതയ്ക്ക് സമർപ്പിക്കുന്നു.
Babu George