വിശുദ്ധ യൗസേപ്പിതാവിനെ സഭയുടെ സംരക്ഷകനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ ഫ്രാന്‍സിസ് പാപ്പാ പാത്രിസ് കോര്‍ദേ (പിതൃഹൃദയത്തോടെ) എന്ന തിരുവെഴുത്തുവഴി തിരുസഭയില്‍ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചു.

വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കത്തില്‍ ഏറെ പ്രസിദ്ധമാണ് മലയാളക്കര. കേരളത്തിലെ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലായി 278 ദൈവാലയങ്ങളാണ് കേരളത്തിലുള്ളത്. യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ എന്നും നിലനില്‍ക്കുന്ന സ്മാരകമായി ഈ 278 ദൈവാലയങ്ങളുടെ ചരിത്രം ഒരൊറ്റ പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. കേരളത്തിലെ യൗസേപ്പിതാവിന്റെ ദൈവാലയങ്ങള്‍ ഒരൊറ്റ പുസ്തകത്തില്‍ ഒന്നിച്ച് വരുന്നത് ഇതാദ്യം.

സെലസ്റ്റിന്‍ കുരിശിങ്കല്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന പുസ്തകത്തിന്റെ പ്രസാധകര്‍ സര്‍ഗ്ഗദൂത് പബ്‌ളിക്കേഷന്‍സാണ്. പുസ്തകത്തില്‍ ദൈവാലയ ചരിത്രം പ്രസിദ്ധീകരിക്കുന്നതിന് ഫീസ് നല്‍കേണ്ടതില്ല. പുസ്തകത്തിൽ പരസ്യങ്ങൾ ഉണ്ടായിരിക്കില്ല. വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാള്‍ ദിനമായ മാര്‍ച്ച് 19ന് പുസ്തകം പ്രസിദ്ധീകരിക്കും.

വിശദ വിവരങ്ങള്‍ക്ക്


9846333811

സെലസ്റ്റിന്‍ കുരിശിങ്കല്‍

നിങ്ങൾ വിട്ടുപോയത്