23 ദിവസത്തിനകം രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ് “വാഴ്ത്തപ്പെട്ട കാർലോ അകുതിസ്; പതിനഞ്ചാം വയസ്സിൽ അൾത്താരയിലേക്ക് ” എന്ന വാഴ്ത്തപ്പെട്ട കാർലോ അകുതിസിൻ്റെ മലയാളത്തിലെ പ്രഥമ സമ്പൂർണ്ണ ജീവചരിത്ര ഗ്രന്ഥം. കാർലോയുടെ അമ്മ അന്തോണിയായുടെ ആശംസയാണ് രണ്ടാം പതിപ്പിൻ്റെ സവിശേഷത. ഒരു വിശുദ്ധൻ്റെ ജീവചരിത്രം വിശുദ്ധൻ്റെ അമ്മയുടെ ആശംസയോടെ പ്രസിദ്ധീകരിക്കുന്നത് കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യത്തേതാകാം.

കാർലോ ഇന്ത്യയെ സ്നേഹിച്ചിരുന്നു എന്ന ആമുഖത്തോടെയാണ് അന്തോണിയ തൻ്റെ ആശംസ ആരംഭിക്കുന്നത്. കാർലോയുടെ മാതൃകാപരമായ ജീവിതം കണ്ടു ക്രിസ്തുമതം സ്വീകരിച്ച രാജേഷ് മഹറിൽ നിന്നാണ് കാർലോ ഇന്ത്യയെക്കുറിച്ച് അറിയുന്നത്. രാജേഷ് ഇന്ത്യൻ പൗരനായിരുന്നു. രാജേഷിൽ നിന്ന് ഇന്ത്യയെക്കുറിച്ച് കേട്ടറിഞ്ഞ കാർലോ ഇന്ത്യ സന്ദർശിക്കാൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അന്തോണിയ വ്യക്തമാക്കുന്നു. താൻ ഇരുപതാം വയസ്സിൽ ഇന്ത്യയിൽ വിനോദസഞ്ചാരത്തിന് എത്തിയതിൻ്റെ ഓർമ്മകളും അന്തോണിയ തൻ്റെ എഴുത്തിൽ പങ്കുവെയ്ക്കുന്നുണ്ട്. തൻ്റെ മകൻ്റെ പേരിൽ മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ സന്തോഷവതിയായ അമ്മ ഗ്രന്ഥകർത്താവിനെ അഭിനന്ദിക്കുകയും എല്ലാവരെയും താൻ പ്രാർത്ഥനയിൽ ഓർക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്യുന്നു. തൻ്റെ മകൻ കാർലോയുടേത് ആർക്കും ജീവിക്കുന്ന സാധാരണ ജീവിതമാണെന്നും അമ്മ കൂട്ടിച്ചേർക്കുന്നു.

സെലസ്റ്റിൻ കുരിശിങ്കൽ എഴുതിയ വാഴ്ത്തപ്പെട്ട കാർലോ അകുതിസിൻ്റെ മലയാളത്തിലെ പ്രഥമ ജീവചരിത്ര ഗ്രന്ഥം 2020 നവംബർ 30 നാണ് പുറത്തിറങ്ങിയത്. ആദ്യ ലക്കത്തിലെ 5000 കോപ്പി 23 ദിവസം കൊണ്ട് വിറ്റഴിയപ്പെടുകയായിരുന്നു.

13 അധ്യായങ്ങളിലായി വാഴ്ത്തപ്പെട്ട കാർലോയുടെ ജീവിതം അതേപടി ഒപ്പിയെടുത്തിരിക്കുകയാണ് ഈ പുസ്തകത്തിൽ. കാർലോയുടെ വ്യത്യസ്തങ്ങളായ 120 ചിത്രങ്ങളും പുസ്തകത്തിലുണ്ട്. ഒപ്പം കാർലോയുടെ അമ്മയുമായി നടത്തിയ അഭിമുഖവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരൊറ്റ തവണ മനസ്സിരുത്തി ഈ പുസ്തകം വായിച്ചാൽ ഏതൊരാളിലും ഈ 15 വയസ്സുകാരൻ വലിയ മാറ്റമുണ്ടാക്കും. കാരണം കാർലോയുടെ അമ്മ പറയുന്നത് പോലെ കാർലോ ജീവിച്ചത് അസാധാരണ ജീവിതമല്ല; ആർക്കും ജീവിക്കാവുന്ന സാധാരണ ജീവിതമാണ്.

ജന്മദിനം, ആദ്യകുര്‍ബാന സ്വീകരണം, സ്ഥൈര്യലേപന സ്വീകരണം, തുടങ്ങി എല്ലാ ആഘോഷങ്ങള്‍ക്കും പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാവുന്ന ഒരുത്തമ പുസ്തകമാണിത്. ഒപ്പം എല്ലാ ക്ലാസുകളിലുമുള്ള മതബോധന വിദ്യാർത്ഥികൾ, അൾത്താര ശുശ്രൂഷകർ, മതാധ്യാപകർ, യുവജന നേതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ പുസ്തകം വഴികാട്ടിയും ഉത്തമ നേതൃത്വസഹായിയും ആയിരിക്കും. 252 പേജുകളുള്ള,180 രൂപ വിലയുള്ള പുസ്തകം നേരിട്ട് 120 രൂപയ്ക്ക് ലഭിക്കും. പോസ്റ്റൽ ചാർജ് അടക്കം 150 രൂപയ്ക്കും. എത്ര പുസ്തകം വേണമെങ്കിലും വി.പി പോസ്റ്റായി നിങ്ങളുടെ വീട്ടിലെത്തും. പോസ്റ്റുമാൻ പുസ്തകം വീട്ടിൽ കൊണ്ടുവരുമ്പോൾ പൈസ കൊടുത്താൽ മതി.

പുസ്തകം ആവശ്യമുള്ളവർ

9846333811 എന്ന വാട്‌സാപ്പ് നമ്പറില്‍ അഡ്രസ് അയക്കുമല്ലോ…

സെലസ്റ്റിന്‍ കുരിശിങ്കല്‍

നിങ്ങൾ വിട്ടുപോയത്