കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ വികാരി ആയി വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വസിനെ വരാപ്പുഴ അതിരൂപത മെത്രാപോലിത്ത ഡോ. ജോസഫ്
കളത്തിപ്പറമ്പിൽ നിയമിച്ചു .

നിലവിൽ വരാപ്പുഴ അതിരൂപത വൈസ് ചാൻസലർ , മാര്യേജ് ട്രൈബ്യുണൽ ഡിഫൻഡർ ഓഫ് ബോണ്ട് എന്നീ നിലകളിൽ സേവനം ചെയ്യുകയാണ് അദ്ദേഹം. ബാംഗ്ലൂർ സെൻറ്. പീറ്റേഴ്‌സ് പൊന്റിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദം(MCL) കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം പോഞ്ഞാശ്ശേരി ആരോഗ്യമാതാ ഇടവക അംഗമാണ്.

അതോടൊപ്പം നീണ്ട 7 വർഷത്തോളം വരാപ്പുഴ അതിരൂപത ജുഡീഷ്യൽ വികാർ ആയും അതിനു മുൻപ് അതിരൂപത മാര്യേജ് ട്രൈബുണലിൽ വിവിധ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്ത വെരി. റവ. ഫാ. ഫ്രാൻസിസ് ഡിസിൽവക്ക് ആർച്ച്ബിഷപ് നന്ദി അറിയിച്ചു.

നിങ്ങൾ വിട്ടുപോയത്