കൊച്ചി: മദര്‍ ഏലീശ്വയുടെ വിശുദ്ധവും ധീരവും അചഞ്ചലവുമായ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ജീവിതം അനേകര്‍ക്ക് പ്രചോദനമായി തീരുമെന്ന് പെനാങ് രൂപത മെത്രാൻ അത്യുന്നത കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് അഭിപ്രായപ്പെട്ടു.

കേരള സഭയിലെ

ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ തിരുകർമങ്ങളിൽ മുഖ്യകാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ എറണാകുളം വല്ലാര്‍പാടം ബസിലിക്കയില്‍ നടന്ന തിരുകർമങ്ങളുടെ ഭാഗമായി

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍,

ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തി. കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപിച്ചപ്പോള്‍ ദേവാലയത്തിലെ മണികള്‍ മുഴങ്ങി. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കി. കർദിനാൾ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്തു. തുടര്‍ന്ന് മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.

ദിവ്യബലിക്കുശേഷം ഏലീശ്വാമ്മയുടെ നൊവേന സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്തു. കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആദ്യകോപ്പി മദര്‍ ഷഹീല സി.റ്റി.സിക്ക് നല്‍കി നിര്‍വ്വഹിച്ചു. ബസിലിക്കയിലേക്കുള്ള വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകള്‍ സമാപിച്ചു.

സാംബിയയിലെ ചിപാത്താ രൂപതാ ബിഷപ് ജോര്‍ജ് കോസ്മസ് സുമീറെ ലുംഗു,

ടാന്‍സനിയയിലെ മഫിംഗാ രൂപതയിലെ ബിഷപ് വിന്‍സെന്റ് കോസ്മസ് മൗഗലാ, ബോംബെ

ആര്‍ച്ച്ബിഷപ് ജോണ്‍ റോഡ്രിഗസ്, ആഗ്ര ആര്‍ച്ച്ബിഷപ് ആല്‍ബര്‍ട്ട് ഡിസൂസ,

മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച്ബിഷപ് ജോര്‍ജ് അന്തോണിസാമി, ലഖ്‌നൗ ബിഷപ്

ജെറാള്‍ഡ് ജോണ്‍ മത്യാസ്, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് സെബാസ്റ്റ്യന്‍

ദുരൈരാജ്, ബെര്‍ഹാംപുര്‍ ബിഷപ് ശരത് ചന്ദ്ര നായക്,

കർണൂർ ബിഷപ് ഡോ. ജോഹന്നാൻസ്,

ഷിംല-ചണ്ഡിഗഢ് ബിഷപ്

എമരിറ്റസ് ഇഗ്നേഷ്യസ് ലയോള മസ്‌കരീനാസ്, ജബുവ ബിഷപ് പീറ്റര്‍ റുമാല്‍

ഖരാഡി, ശിവഗംഗ ബിഷപ് ലൂര്‍ദ് ശിവഗംഗ, ഇംഫാല്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ്

ഡോമിനിക് ലുമോണ്‍, ഝാന്‍സി എമരിറ്റസ് ബിഷപ് ഡോ. പീറ്റര്‍ പറപ്പുള്ളില്‍,സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലബാർ മുൻ മേജർ ആർച്ച് ബിഷപ്പ്കർദിനാൾ മാർ ജോർജ് ആലഞ്ചേരി,കെ ആർ എൽ സി സി ചെയര്മാൻ

കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍,

തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ,

ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ, ബിഷപ്പ് ജോസഫ് കരിയിൽ,

വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണിവാലുങ്കല്‍,

കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍,

നെയ്യാറ്റിന്‍കര ബിഷപ് ഡോ. ഡി. സെല്‍വരാജന്‍, ഡോ. വിൻസെൻ്റ് സാമുവൽ,

കൊല്ലം ബിഷപ് ഡോ. ആന്റണി മുല്ലശേരി,

പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍,

വിജയപുരം സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍,

ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍,

കൊച്ചി നിയുക്ത മെത്രാന്‍ ഡോ. ആന്റണി കാട്ടിപ്പറമ്പില്‍,

കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല,

കണ്ണൂര്‍ സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി,

സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍, മാർ തോമസ് ചക്യത്ത്,ജോഷ്വ മാർ ഇഗ്നാത്തിയോസ്, മാർ അപ്രേം എന്നിവർ ദിവ്യബലിയിൽ പങ്കെടുത്തു.

തുടര്‍ന്ന് ഏലീശ്വചരിതം ഗാനശില്പത്തിന്റെ അവതരണമുണ്ടായിരുന്നു.

തിരുകർമങ്ങളോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത കെഎല്‍സിഎ, കെസിവൈഎം സംഘടനകളുടെ നേതൃത്വത്തില്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നിന്നും

ആരംഭിച്ച

മദര്‍ ഏലീശ്വായുടെ ഛായാ ചിത്രപ്രയാണവും വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ് അങ്കണത്തിലെ മദര്‍ ഏലീശ്വായുടെ സ്മൃതി മന്ദിരത്തില്‍ നിന്നും

ആരംഭിച്ച

ലോഗോ പ്രയാണവും ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ദേവാലയത്തില്‍ നിന്നും

ആരംഭിച്ച

ദീപശിഖ പ്രയാണവും വല്ലാര്‍പാടം ബസിലിക്കയുടെ മുഖ്യകവാടത്തില്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍, വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സിറ്റിസി സുപീരിയര്‍ ജനറല്‍ മദര്‍ ഷാഹില സിടിസി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന തിരുകര്‍മങ്ങള്‍ ആരംഭിച്ചത്.

കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമാണ് മദര്‍ ഏലീശ്വ. മദര്‍ ഏലീശ്വ 1866 ഫെബ്രുവരി 13-ന് കൂനമ്മാവില്‍ സ്ഥാപിച്ച കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ – (റ്റി.ഒ.സി.ഡി) ആണ് 1890 -ല്‍ റീത്തടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട്, കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സി.റ്റി.സി), കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മദര്‍ ഓഫ് കാര്‍മല്‍ (സി.എം.സി), എന്നീ രണ്ട് സന്ന്യാസിനി സഭകള്‍ രൂപം കൊണ്ടത്. സി എം സി സന്യാസിനി സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രെയ്‌സ് തെരേസ് കാഴ്ചവെയ്പ്പിൽ പങ്കെടുത്തു.

മദർ ഏലീശ്വ സ്ത്രീകള്‍ക്കായി കേരളത്തില്‍ ആദ്യമായി പ്രത്യേക സ്‌കൂള്‍ സ്ഥാപിക്കുകയും, കൈത്തൊഴിലുകള്‍ മുഖേന വനിതാ സ്വാഭിമാനം ഉയര്‍ത്തുകയും ചെയ്തു.

.

കേരളത്തിന് ഒരു വിശുദ്ധകുടി ലഭിക്കുന്നു.സന്തോഷം

നിങ്ങൾ വിട്ടുപോയത്